കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും മതംമാറ്റമല്ല!അഖില ഹാദിയയായതിന് പിന്നിൽ ഐസിസ്? സൂചന ലഭിച്ചിട്ടുും അനങ്ങാതെ പിണറായിയുടെ പോലീസ്!

ഹാദിയ സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നത്.

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: ഹാദിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അഖില മതം മാറി വിവാഹം കഴിച്ച് ഹാദിയയായ സംഭവത്തിനു പിന്നിൽ തീവ്രവാദബന്ധമെന്ന് സൂചന. ഇന്റലിജൻസ് ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരിക്കുന്നത്.

ഹാദിയ സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്നുമാണ് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നത്. ഇത് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ഇന്റലിജൻസ് വ്യക്തമാക്കുന്നു.

ഇന്റലിജൻസ് പറയുന്നത്

ഇന്റലിജൻസ് പറയുന്നത്

അഖില മതംമാറി ഹാദിയയായ സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടിരുന്നെന്നാണ് ഇന്റലിജൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

 ഐസിസിൽ ചേർന്ന് വിദേശത്തേക്ക്

ഐസിസിൽ ചേർന്ന് വിദേശത്തേക്ക്

സത്യസരിണിയിലായിരിക്കെ പെൺകുട്ടി അച്ഛനുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ഐസിസിൽ ചേർന്ന് വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചിരുന്നതായി പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ നിർബന്ധത്താലാണ് ആടുമേയ്ക്കാൻ വിദേശത്തേക്ക് പോകേണ്ടതില്ലായെന്ന് തീരുമാനിച്ചതെന്നും ഇതിൽപ്പറയുന്നു. ഹാദിയയുടേതാണ് ഈ ഫോൺ സംഭാഷണമെന്നാണ് സംശയം.

ഷഫിൻ ജഹാന് ഐസിസ് ബന്ധം

ഷഫിൻ ജഹാന് ഐസിസ് ബന്ധം

ഹാദിയയെ വിവാഹം ചെയ്ത ഷഫിൻ ജഹാന് ഐസിസ് ബന്ധമുണ്ടെന്നും ഇന്റലിജൻസ് വ്യകതമാക്കുന്നു. കണ്ണൂരിലെ കനകമലയിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായ ഐസിസ് ബന്ധമുള്ളവരെ ചോദ്യം ചെയ്തതിൽ നിന്ന് എൻഐഎയ്ക്ക് ഇതു സംബന്ധിച്ച സൂചന ലഭിച്ചിരുന്നതായും ഇന്റലിജൻസ് വ്യക്തമാക്കുന്നുണ്ട്.

എസ്ഡിപിഐ പ്രവർത്തകൻ

എസ്ഡിപിഐ പ്രവർത്തകൻ

പിടിയിലായവർ നൽകിയ മൊഴി അനുസരിച്ച് എസ്ഡിപിഐയുടെ സാമൂഹിക മാധ്യമ ശൃംഖല കൈകാര്യം ചെയ്യുന്നവരിൽ മൂന്നുപേർ ഐഎസ് ആഭിമുഖ്യമുള്ളവരാണെന്ന് പറയുന്നുണ്ട്. ഇവരിൽ ഒരാൾ ഷഫിൻ ജഹാനാണ്. ഇത് അഖിലയെ വിവാഹം കഴിച്ച ഷഫിൻ ജഹാൻ തന്നെയാണെന്നാണ് ഇന്റലിജൻസിന്റെ സംശയം.

പോലീസിന് വീഴ്ച

പോലീസിന് വീഴ്ച

അതേസമയം അഖില മതംമാറി വിവാഹം കഴിച്ച് ഹാദിയയായ സംഭവത്തിൽ ഐസിസ് ബന്ധം ഉണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടും പോലീസ് അന്വേഷിച്ചില്ലെന്ന് ഇന്റലിജൻസ് പറയുന്നു. പെൺകുട്ടിയെ ഐസിസിലേക്ക് ക്ഷണിച്ചതാര്, വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതാര് എന്നിവയൊക്കെ അന്വേഷിക്കണമെന്നാണ് ഇന്റലിജൻസ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കാര്യം പോലീസ് അന്വേഷിക്കാതിരുന്നത് വീഴ്ചയാണെന്നും ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നു.

 നിഷേധിച്ച് ഷഫിൻ ജഹാൻ

നിഷേധിച്ച് ഷഫിൻ ജഹാൻ

ഐസിസ് ബന്ധം സംബന്ധിച്ച ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഷഫിൻ ജഹാൻ നിഷേധിച്ചിട്ടുണ്ടെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്ക് തിരിച്ചടിയായെന്നും റിപ്പോർട്ടിൽ ഇന്റലിജൻസ് വ്യക്തമാക്കുന്നു.

വേഗം വിവാഹം കഴിക്കാൻ നിർബന്ധം

വേഗം വിവാഹം കഴിക്കാൻ നിർബന്ധം

പെൺകുട്ടിക്കൊപ്പം കൊച്ചിയിൽ താമസിച്ചിരുന്ന സൈനബ പെട്ടെന്ന് വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നതായി സമാനമായ സംഭവത്തിൽ ഉൾപ്പെട്ട ചെറുപ്പുള ശേരി സ്വദേശിയായ പെൺകുട്ടി മൊഴി നൽകിയിരുന്നു. പെട്ടെന്ന് വിവാഹം കഴിക്കണമെന്നും അങ്ങനെ ചെയ്താൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു സൈനബ പറഞ്ഞിരുന്നത്.

 കൂടുതൽ അന്വേഷിക്കാതെ പോലീസ്

കൂടുതൽ അന്വേഷിക്കാതെ പോലീസ്

സൈനബയുടെ ഇടപെടലിനെ തുടർന്നാണ് വേഗം വിവാഹം കഴിച്ചതെന്നും ഇതിലേക്ക് വിരൽ ചൂണ്ടുന്ന ചെറുപ്പുളശേരി സ്വദേശിനിയുടെ മൊഴിയും കണക്കിലെടുത്ത് കൂടുതൽ അന്വേഷണം വേണമെന്ന് ഇന്റലിജൻസ് നിർദേശിച്ചതും പോലീസ് പരിഗണിച്ചിട്ടില്ല.

മതാപിതാക്കൾക്കൊപ്പം പോകാൻ കോടതി

മതാപിതാക്കൾക്കൊപ്പം പോകാൻ കോടതി

സേലത്ത് ഹോമിയോ വിദ്യാർഥിനിയായിരിക്കെ മതം മാറുകയും വിവാഹിതയാവുകയും ചെയ്ത വൈക്കം സ്വദേശിയായ അഖിലയെന്ന ഹാദിയയെ രക്ഷിതാക്കൾക്കൊപ്പം വിടാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വാർത്തകൾക്ക് വൺഇന്ത്യ സന്ദർശിക്കൂ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

കൂടുതൽ വായിക്കാൻകൂടുതൽ വായിക്കാൻ

60കാരന്റെ അമ്മയായി 50കാരി, നായികയായി 20കാരി; റിമ കല്ലിങ്കല്‍ പൃഥ്വിരാജിന്റെ ഭാര്യയോട് പറഞ്ഞത്...കൂടുതൽ വായിക്കാൻ

English summary
hadiya religion conversion intelligence says isis behind.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X