Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാദിയക്ക് ക്രൂരമര്‍ദ്ദനം; കൊല്ലും!! അല്ലെങ്കില്‍ ഭ്രാന്തിയാക്കും, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആര്‍എസ്എസിന്റെ രീതി അനുസരിച്ച് അടുത്ത നടപടി ശാരീരിക പീഡനങ്ങളാണ്. കൊല്ലുമെന്ന ഭീഷണിയുമാണ്.

കോട്ടയം: അഖില ഇസ്ലാം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ച സംഭവം അറിയാത്തവര്‍ കേരളക്കരയില്‍ ഉണ്ടാകില്ല. സുപ്രീംകോടതി വരെ എത്തി നില്‍ക്കുന്ന ഹാദിയ കേസ് ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്. വിവാഹം റദ്ദാക്കി ഹാദിയയെ അവളുടെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത് ഹൈക്കോടതിയാണ്.

യുവതിയെ തിരിച്ചു ഹിന്ദുമതത്തിലെത്തിക്കാന്‍ കഠിനമായ ശ്രമം നടക്കുന്നുവെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം കുറച്ചുകൂടി ഗൗരവമുള്ളതാണ്. ഹാദിയയെ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നാണ് പുതിയ വിവരം.

അഭിഭാഷകനായ കെസി നസീര്‍

അഭിഭാഷകനായ കെസി നസീര്‍

ഹാദിയയുടെ അഭിഭാഷകനായ കെസി നസീര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹാദിയയെ അവര്‍ കൊല്ലുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കാവല്‍ നില്‍ക്കുന്ന പോലീസുകാരന്‍

കാവല്‍ നില്‍ക്കുന്ന പോലീസുകാരന്‍

കെസി നസീറിനോട് ഹാദിയയുടെ വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാരില്‍ ഒരാളാണ് ഇക്കാര്യം സൂചിപ്പിച്ചതത്രെ. വൈക്കത്തെ വീട്ടില്‍ ഹാദിയയുടെ വീടിന് മുന്നില്‍ പോലീസ് കാവലുണ്ട്.

 ഹൈക്കോടതി നിര്‍ദേശം

ഹൈക്കോടതി നിര്‍ദേശം

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഈ പോലീസ് കാവല്‍. ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീടാണ് അവളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്.

പുറംലോകവുമായി ബന്ധമില്ല

പുറംലോകവുമായി ബന്ധമില്ല

കെസി നസീര്‍ ഉള്‍പ്പെടുന്ന അഭിഭാഷകരാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹാദിയക്ക് വേണ്ടി കേസ് നടത്തുന്നത്. വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയയെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ജീവന്‍ അപകടത്തില്‍

ജീവന്‍ അപകടത്തില്‍

ഹാദിയയുടെ ജീവന്‍ അപകടത്തിലാണെന്ന് കെസി നസീര്‍ പറയുന്നു. വീട്ടിനകത്ത് വച്ച് ഹാദിയയെ അച്ഛനും അമ്മയും ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അവളെ അവര്‍ കൊല്ലും

അവളെ അവര്‍ കൊല്ലും

ഇനിയും ആ കുട്ടിയെ രക്ഷിച്ചില്ലെങ്കില്‍ അവളെ അവര്‍ കൊല്ലും. അല്ലെങ്കില്‍ ഭ്രാന്തിയാക്കുമെന്നാണ് പോലീസുകാരന്‍ പറഞ്ഞതെന്ന് കെസി നസീര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോലീസുകാരന്റെ പേര്

പോലീസുകാരന്റെ പേര്

പരസ്യമായി പറയാന്‍ മടിയുള്ളത് കൊണ്ടാണ് പോലീസുകാരന്‍ പേര് വെളിപ്പെടുത്താത്തതെന്ന് പോസ്റ്റില്‍ പറയുന്നു. പോലീസുകാരുടെ കരിയറിനെ ബാധിക്കുമെന്നതാണ് കാരണമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

പ്രതികരിക്കണമെന്ന് ആവശ്യം

പ്രതികരിക്കണമെന്ന് ആവശ്യം

വനിതാ കമ്മീഷനും കേരള സര്‍ക്കാരും പ്രതികരിക്കണമെന്നും കെസി നസീര്‍ ആവശ്യപ്പെടുന്നു. കേരള സര്‍ക്കാരും വനിതാ കമ്മീഷനും മഹിളാ സംഘടനകളുമൊക്കെ ഹാദിയയുടെ മയ്യിത്തില്‍ ഉപചാരമര്‍പ്പിക്കാനാണോ കാത്തിരിക്കുന്നതെന്നും കെസി നസീര്‍ ചോദിക്കുന്നു.

നിരവധി തവണ കൗണ്‍സലിങ്

നിരവധി തവണ കൗണ്‍സലിങ്

ഇസ്ലാമില്‍ നിന്നു പിന്‍മാറാന്‍ ഹാദിയയെ നിരവധി തവണ കൗണ്‍സലിങ് നടത്തിയത്രെ. മാനസികമായി പീഡിപ്പിക്കുന്നുമുണ്ട്. എന്നിട്ടും ഹാദിയ പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നും കെസി നസീര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.

ആര്‍എസ്എസിന്റെ രീതി

ആര്‍എസ്എസിന്റെ രീതി

ആര്‍എസ്എസിന്റെ രീതി അനുസരിച്ച് അടുത്ത നടപടി ശാരീരിക പീഡനങ്ങളാണ്. കൊല്ലുമെന്ന ഭീഷണിയുമാണ്. അതാണിപ്പോള്‍ നടക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അഭിഭാഷകന്‍ പറയുന്നു.

ഇസ്ലാമിനെ വിടൂ...

ഇസ്ലാമിനെ വിടൂ...

ഇസ്ലാമിനെ വിടൂ, ഹാദിയ മുസ്ലിമായ പ്രശ്‌നവും വിടൂ, ഒരു സ്ത്രീ എന്ന നിലക്കോ മനുഷ്യന്‍ എന്ന നിലയ്‌ക്കോ പൗരന്‍ എന്ന നിലയ്‌ക്കോ ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രിയും വനിതാ സാമാജികരും പ്രതിപക്ഷ നേതാവും വനിതാ കമ്മീഷനും ഡിജിപിയും ഇടപെട്ടേ പറ്റൂവെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+