• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാൻ മുസ്ലീം... മുസ്ലീമായി തന്നെ ജിവിക്കുമെന്ന് ഹാദിയ; വീട്ടുതടങ്കലിലെ പീഢനത്തിന് നഷ്ടപരിഹാരവും വേണം!

ദില്ലി: ഹാദിയ കേസിൽ ഹാദിയയും പിതാവ് അശോകനും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. താന്‍ മുസ്ലീമാണെന്നും മുസ്ലീമായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹാദിയ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. കേസില്‍ ഹാദിയയുടെ പിതാവ് അശോകനും സത്യവാങ്മൂലം സമര്‍പിച്ചു.

സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹാദിയ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. അതേസമയം സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ഹാദിയയെ സിറിയയിലേക്ക് കടത്താനാണ് അവരുടെ ഉദ്ദേശമെന്നും അശോകന്‍ പറയുന്നു.

സത്യവാങ്മൂലം

സത്യവാങ്മൂലം

മതം മാറ്റം, ഷെഫിൻ ജഹാനുമായുള്ള വിവാഹം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ‌ നിലപാട് വ്യക്തമാക്കി ഹാദിയയ്ക്ക് സത്യവാങ് മൂലം സമർപ്പിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ സുപ്രീകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

27 ഖണ്ഡികകളുള്ള 25 പേജ്

27 ഖണ്ഡികകളുള്ള 25 പേജ്

ഈപ്പോഴും പോലീസ് നിരീക്ഷണത്തിലാണ് ജീവിതമെന്നും സ്വതന്ത്രമായി ജീവിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം പുന:സ്ഥാപിക്കണമെന്നും ഹാദിയ സത്യവാങ് മൂലത്തിൽ സുപ്രീംകോടതിയെ അറിയിച്ചു. അഭിഭാഷകനായ സയ്യദ് മർസൂക് ബാഫകിയാണ് 27 ഖണ്ഡികകളുള്ള 25 പേജ് സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.

കെഎം അശോകന്റെ മകൾ

കെഎം അശോകന്റെ മകൾ

വൈക്കം ടിവി പുരം കാരാട്ട് വീട്ടില്‍ കെഎം അശോകന്റെ മകള്‍ അഖിലയാണു (24) മതംമാറി ഹാദിയയായത്. സേലത്ത് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ഹോമിയോപ്പതി കോഴ്സിനു പഠിക്കുമ്പോഴാണു മതംമാറ്റം. സഹപാഠികളുടെ മതത്തില്‍ ആകൃഷ്ടയായാണു മതംമാറിയതെന്ന് അഖില എന്ന ഹാദിയ പറയുന്നത്.

ഭർത്താവിന്റെ കൂടെ ജീവിക്കണം

ഭർത്താവിന്റെ കൂടെ ജീവിക്കണം

ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയതിനെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ സുപ്രിം കോടതി കഴിഞ്ഞ മാസം കക്ഷി ചേര്‍ത്തിരുന്നു. ഹാദിയയുടെ സത്യവാങ്മൂലം സുപ്രിം കോടതി വ്യാഴാഴ്ച പരിഗണിക്കും. ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവായി നിയമിക്കണമെന്ന് ഹാദിയ കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. ഷെഫിന്‍ ജഹാന്‍ ഭര്‍ത്താവാണ്. ഭര്‍ത്താവും ഭാര്യയുമായി ജീവിക്കാന്‍ കോടതി അനുവദിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അച്ഛൻ ചിലരുടെ സ്വാധീനത്തിൽ

അച്ഛൻ ചിലരുടെ സ്വാധീനത്തിൽ

അച്ഛനെതിരെയും ഹാദിയ സത്യവാങ് മൂലത്തിൽ പറയുന്നുണ്ട്. നിരീശ്വരവാദിയായ അച്ഛന്‍ എന്തുകൊണ്ടാണ് താന്‍ മതം മാറിയതിനെയും മറ്റൊരു മതത്തില്‍പ്പെട്ട ആളിനെ വിവാഹം കഴിച്ചതിനെയും എതിര്‍ക്കുന്നു എന്ന് മനസിലാകുന്നില്ല. അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണെന്നും ഹാദിയ പറയുന്നു.

ഇന്ത്യൻ പൗരയായി ജീവിച്ച് മരിക്കണം

ഇന്ത്യൻ പൗരയായി ജീവിച്ച് മരിക്കണം

ഒരു ഇന്ത്യന്‍ പൗരയായി ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹിക്കുന്നത്. ഈ അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹാദിയ തന്റെ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളോട് വെറുപ്പില്ല. അവരോടുള്ള കടപ്പാട് വിലമതിക്കാന്‍ കഴിയാത്തതാണ്. അവരെ അനാഥരാക്കിയിട്ടില്ല. ഇനി ആക്കുകയുമില്ല. രക്ഷകര്‍ത്താക്കളെ തള്ളിപ്പറയില്ലെന്നും ഹാദിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മാനസിക നില തകരാറിൽ

മാനസിക നില തകരാറിൽ

ഇസ്‌ലാം വിശ്വാസം ഉപേക്ഷിച്ച ശേഷമേ വീട്ടിലേക്ക് മടങ്ങി വരാവു എന്നാണ് മാതാപിതാക്കള്‍ നിഷ്‌കര്‍ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെ കുറിച്ചുള്ള പഠനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ല. മാനസികനില തകരാറിലാണെന്നും ഐസിസുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമവിചാരണ നടക്കുന്നു ഇത് ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ ഭാവിയെ ബാധിക്കുമെന്നും ഹാദിയ പറയുന്നു.

ചില മുൻവിധികൾ

ചില മുൻവിധികൾ

ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെയാണ് എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ പെരുമാറിയത്. തെറ്റ് ചെയ്യാതെയാണ് ഇത്രയും പീഡനങ്ങൾ അനുഭവിച്ചത്. ഭരണഘടന ഉറപ്പാക്കുന്ന മൗലികഅവകാശം വിനിയോഗിച്ചതിനും സ്വന്തം ഇഷ്ടം നടപ്പിലാക്കിയതിനുമാണ് പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നതെന്നും ഹാദിയ ആരോപിക്കുന്നു.

ഒടുവിൽ മഞ്ജു വാര്യർക്കും ഫേസ്ബുക്കിൽ എട്ടിന്റെ പണി? വ്യാജന്‍മാര്‍ പണികൊടുത്തു? ഇങ്ങനെ പറയേണ്ടിവന്നു

ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ... ആരാണ് മുഹമ്മദ് നാലപ്പാട്??

കെ സുധാകരൻ‌ 48 മണിക്കൂർ സത്യാഗ്രഹം കിടന്നാൽ പോര... കാരണം? ഇപി ജയരാജന് ഒന്നും മറക്കാൻ പറ്റില്ലല്ലോ!

English summary
Hadiya moves to Supre Court seeks freedom to live as Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more