ഹാദിയ-ഷെഫിന് വിവാഹം; രജിസ്ട്രേഷന് ആവശ്യപ്പെട്ട് അപേക്ഷ, നടപടി വൈകുമെന്ന് ഉദ്യോഗസ്ഥര്‍
മലപ്പുറം: കൊല്ലം സ്വദേശി ഷെഫിന് ജഹാനുമായിട്ടുള്ള വിവാഹ രജിസ്ട്രേഷന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹാദിയ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബറില്‍ കോട്ടയ്ക്കല്‍ പുത്തൂര്‍ ജുമാ മസ്ദില്‍ വച്ചാണ് ഷെഫിന്-ഹാദിയ വവാഹം നടന്നത്. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വിവാഹ രജിസ്ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇടപെടലുകളുണ്ടായതോടെ നടപടികള്‍ വൈകുകയായിരുന്നു.

വിവാഹം നടന്ന കാര്യം അറിയിച്ചപ്പോള്‍ ഹൈക്കോടതി ദുരൂഹത കല്‍പ്പിച്ചതാണ് നടപടികള്‍ താളംതെറ്റിച്ചത്. പിന്നീട് വിവാഹം ഹൈക്കോടതി റദ്ദാക്കി. ശേഷമാണ് കേസ് സുപ്രീംകോടതിയിലെത്തിയതും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ചതും.
നേരത്തെ വിവാഹത്തില്‍ ദുരൂഹത കണ്ടെത്തിയ ഹൈക്കോടതി, ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിവാഹം രജിസ്റ്റര്‍ ചെയ്യരുതെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിവാഹം സംബന്ധിച്ച് പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. വിവാഹത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി വിവാഹം റദ്ദാക്കുകയായിരുന്നു. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.
പിന്നീട് ഷെഫിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയ വിവാഹ രജിസ്ട്രേഷന് നടത്തി തരണമെന്നാവശ്യപ്പെട്ട് ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പക്ഷേ, ഹാദിയയുമായി ബന്ധപ്പെട്ട രേഖകളെല്ലാം എന്‍ഐഎയുടെ കൈവശമാണ്. ഷെഫിന് ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ എന്‍ഐഎ നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് രേഖകള്‍ എന്‍ഐഎ കൈവശപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വിവാഹ രജിസ്ട്രേഷന് വൈകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിവരം.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications