കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയ-ഷെഫിന്‍ വിവാഹം; രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ട് അപേക്ഷ, നടപടി വൈകുമെന്ന് ഉദ്യോഗസ്ഥര്‍

Google Oneindia Malayalam News

മലപ്പുറം: കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായിട്ടുള്ള വിവാഹ രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹാദിയ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു. ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബറില്‍ കോട്ടയ്ക്കല്‍ പുത്തൂര്‍ ജുമാ മസ്ദില്‍ വച്ചാണ് ഷെഫിന്‍-ഹാദിയ വവാഹം നടന്നത്. ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇടപെടലുകളുണ്ടായതോടെ നടപടികള്‍ വൈകുകയായിരുന്നു.

Hadiya

വിവാഹം നടന്ന കാര്യം അറിയിച്ചപ്പോള്‍ ഹൈക്കോടതി ദുരൂഹത കല്‍പ്പിച്ചതാണ് നടപടികള്‍ താളംതെറ്റിച്ചത്. പിന്നീട് വിവാഹം ഹൈക്കോടതി റദ്ദാക്കി. ശേഷമാണ് കേസ് സുപ്രീംകോടതിയിലെത്തിയതും വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ചതും.

നേരത്തെ വിവാഹത്തില്‍ ദുരൂഹത കണ്ടെത്തിയ ഹൈക്കോടതി, ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വിവാഹം രജിസ്റ്റര്‍ ചെയ്യരുതെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിവാഹം സംബന്ധിച്ച് പോലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. വിവാഹത്തില്‍ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തില്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി വിവാഹം റദ്ദാക്കുകയായിരുന്നു. ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.

പിന്നീട് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹാദിയ വിവാഹ രജിസ്‌ട്രേഷന്‍ നടത്തി തരണമെന്നാവശ്യപ്പെട്ട് ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പക്ഷേ, ഹാദിയയുമായി ബന്ധപ്പെട്ട രേഖകളെല്ലാം എന്‍ഐഎയുടെ കൈവശമാണ്. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോള്‍ എന്‍ഐഎ നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് രേഖകള്‍ എന്‍ഐഎ കൈവശപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ വിവാഹ രജിസ്‌ട്രേഷന്‍ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിവരം.

English summary
Hadiya request to Othukungal Panchayath for Marriage Certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X