കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ ഹോസ്റ്റലിൽ ആർക്കും ഇല്ല പ്രവേശനം, മൊബൈലിനും വിലക്ക്; ഷെഫിനെ കാണണം, ആഗ്രഹിച്ചത് കിട്ടിയില്ല

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BREAKING ഹാദിയയെ കാണാൻ ഷെഫിന് അനുമതി | Oneindia Malayalam

സേലം: സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം സേലത്തെ ഹോമിയോ കോളേജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ എത്തിയ ഹാദിയയുടെ ആദ്യ പ്രതികരണം പുറത്ത്. താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ് ഹാദിയ പറയുന്നത്.

സംഘികള്‍ക്കും സുഡാപ്പികള്‍ക്കും കലക്കന്‍ ട്രോളുകള്‍!!! ഹാദിയേയും വിടമാട്ടേന്‍... രാഹുലിനേയും!!!സംഘികള്‍ക്കും സുഡാപ്പികള്‍ക്കും കലക്കന്‍ ട്രോളുകള്‍!!! ഹാദിയേയും വിടമാട്ടേന്‍... രാഹുലിനേയും!!!

കോളേജില്‍ പുന:പ്രവേശനത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഹാദിയ എത്തിയത്. അപ്പോഴാണ് മാധ്യമങ്ങളുടോ ചോദ്യങ്ങളോട് പ്രതികരിച്ചത്. തുടര്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് കോളേജ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

ഒടുവിൽ സൗദി വഴങ്ങുന്നു? അറസ്റ്റിലായ മൈതിബ് രാജകുമാരൻ പുറത്ത്... 6,500 കോടിക്ക്; അൽ വലീദ് എത്ര നൽകും?ഒടുവിൽ സൗദി വഴങ്ങുന്നു? അറസ്റ്റിലായ മൈതിബ് രാജകുമാരൻ പുറത്ത്... 6,500 കോടിക്ക്; അൽ വലീദ് എത്ര നൽകും?

തനിക്ക് ആദ്യം കാണേണ്ടത് ഭര്‍ത്താവായ ഷെഫിന്‍ ജഹാനെ ആണ് എന്നാണ് ഹാദിയ പ്രതികരിച്ചത്. ഹാദിയയ്ക്ക് ഹോസ്റ്റലില്‍ വച്ച് ആരേയും കാണാന്‍ അനുവാദമുണ്ടാകില്ലെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

പ്രതീക്ഷിച്ച സ്വാതന്ത്ര്യം

പ്രതീക്ഷിച്ച സ്വാതന്ത്ര്യം

തനിക്ക് സ്വാതന്ത്ര്യം വേണം എന്നായിരുന്നു ഹാദിയ സുപ്രീം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണ് ഹാദിയ സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ വച്ച് പ്രതികരിച്ചത്. കോളേജില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ഹാദിയ പ്രതികരിച്ചു.

ആദ്യം ഷെഫിനെ കാണണം

ആദ്യം ഷെഫിനെ കാണണം

ആദ്യം ഷെഫിന്‍ ജഹാനെ കാണണം എന്നാണ് ഹാദിയ പ്രകടിപ്പിച്ച ആഗ്രഹം. ഇക്കാര്യത്തില്‍ വിലക്കൊന്നും ഇല്ലെന്നാണ് കോളേജ് അധികൃതരും പറയുന്നത്. താന്‍ ആഗ്രഹിക്കുന്നവരെ കാണാനും സംസാരിക്കാനും ഉള്ള സ്വാതന്ത്ര്യം ആയിരുന്നു അഗ്രഹിച്ചത് എന്നും അത് ഇതുവരെ കിട്ടിയിട്ടില്ല എന്നും ആയിരുന്നു ഹാദിയ പറഞ്ഞത്.

ഹോസ്റ്റലില്‍ ആരും വരണ്ട

ഹോസ്റ്റലില്‍ ആരും വരണ്ട

ഹാദിയയെ കോളേജ് ഹോസ്റ്റലില്‍ ചെന്ന് കാണാന്‍ ആര്‍ക്കും അനുമതി ഉണ്ടായിരിക്കില്ലെന്ന് കോളേജിന്‌റെ മാനേജിങ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് അനുമതി ഉണ്ടാവില്ല. ഷെഫിന്‍ ജഹാന്‍ ആയാലും പിതാവ് അശോകന്‍ ആയാലും ഇത് തന്നെ ആയിരിക്കും സ്ഥിതി എന്നാണ് ലഭിക്കുന്ന വിവരം.

കോളേജില്‍ വച്ച് കാണാം

കോളേജില്‍ വച്ച് കാണാം

എന്നാല്‍ കോളേജ് കാമ്പസില്‍ വച്ച് ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനെ കാണാം എന്ന് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പോലീസ് സാന്നിധ്യത്തില്‍ ആയിക്കും കൂടിക്കാഴ്ച അനുവദിക്കുക. ഷെഫിന്‍ ജഹാന്‍ ഹാദിയയെ കാണുന്നതിന് വിലക്കൊന്നും ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ പറ്റില്ല

മൊബൈല്‍ ഫോണ്‍ പറ്റില്ല

ഹാദിയക്ക് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഹോസ്റ്റലില്‍ ഫോണ്‍ അനുവദിക്കില്ല എന്നതാണോ, അതോ കോളേജില്‍ പോലും ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല എന്നാണോ ഉദ്ദേശിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യങ്ങളില്‍ എല്ലാം വരും ദിവസങ്ങളില്‍ വ്യക്തത വരും എന്നാണ് സൂചന.

 മാനസിക നില പരിശോധിക്കാം

മാനസിക നില പരിശോധിക്കാം

ഹാദിയയുടെ മാനസിക നിലയില്‍ സംശയം ഉണ്ട് എന്നായിരുന്നു പിതാവ് അശോകനും എന്‍ഐഎയും കോടതിയില്‍ വാദിച്ചത്. അത്തരത്തില്‍ എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് അത് പരിശോധിക്കാം എന്നും ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയല്ലെന്ന് താന്‍ പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലല്ലോ എന്നാണ് ഹാദിയയുടെ പക്ഷം.

മാതാപിതാക്കളെ കാണണോ?

മാതാപിതാക്കളെ കാണണോ?

മതാപിതാക്കളെ കാണാന്‍ ആഗ്രഹമുണ്ടോ എന്നും മാധ്യമ പ്രവര്‍ത്തകര്‍ ഹാദിയയോട് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ ആറ് മാസമായി വീട്ടുതടങ്കലില്‍ ആയിരുന്നു എന്ന മറുപടിയാണ് ഹാദിയയില്‍ നിന്ന് ലഭിച്ചത്. ഷെഫിന്‍ ജഹാനെ കാണാനാണ് ആഗ്രഹം എന്ന് പറഞ്ഞ ഹാദിയ, മാതാപിതാക്കളെ കാണാനും ആഗ്രമുണ്ടെന്ന് പിന്നീട് വ്യക്തമാക്കി.

ഫോണില്‍ വിളിച്ചു

ഫോണില്‍ വിളിച്ചു

സേലത്തെ കോളേജില്‍ എത്തിയതിന് ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചതായും ഹാദിയ വ്യക്തമാക്കി. തന്നെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചും ഹാദിയ വെളിപ്പെടുത്തിയിട്ടുണ്ട്.

English summary
Hadiya's first response after reaching Salem Homoeo Medical College. She demanded to see Shefin Jahan first and said that didn't get the expected freedom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X