കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെ കൊലയെ ന്യായീകരിച്ച് ഹാദിയയുടെ പിതാവ്... കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ എന്ന് പരിഹാസവും!!

കെവിന്റെ കൊലയെ ന്യായീകരിച്ച് ഹാദിയയുടെ പിതാവ്

Google Oneindia Malayalam News

കോഴിക്കോട്: കേരളക്കരയാകെ നാണിച്ച് തലതാഴ്ത്തിയ സംഭവമാണ് കെവിന്‍ എന്ന യുവാവിന്റെ മരണം. ഇപ്പോഴിതാ ആ മരണത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് ഹാദിയയുടെ പിതാവ് അശോകന്‍. രൂക്ഷമായിട്ടാണ് അദ്ദേഹം കെവിനെ പരിഹസിച്ചിരിക്കുന്നത്. കൊത്താവുന്ന ഇരയാണെങ്കിലേ കൊത്തിക്കൊണ്ട് പറക്കാവൂ. അതല്ലെങ്കില്‍ ഈ ഗതി ഉണ്ടാവുമെന്നാണ് അശോകന്റെ പ്രതികരണം. കെവിന്റെ ജാതീയമായ കൊലപാതകത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. നീനുവിന്റെ മാതാപിതാക്കള്‍ തന്നേക്കാള്‍ കൂടുതല്‍ ചിന്തിക്കാന്‍ ശേഷി ഉള്ളവരായിരിക്കുമെന്നും അശോകന്‍ പറഞ്ഞു.

1

കെവിനെ കൊന്നത് അവര്‍ക്ക് ചിന്താശേഷി ഉള്ളത് കൊണ്ടാണ്. തന്നെപ്പോലെ ഭരണഘടനയില്‍ വിശ്വസിക്കാന്‍ പോകാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശ്രീനാരായണ ഗുരുവിന്റെ വാക്കുകളെയും അശോകന്‍ വിമര്‍ശിച്ചിട്ടുണ്ട്. തന്റെ അച്ഛന്‍ ചെത്തുകാരനായിരുന്നു. ചെത്തരുതെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന്‍ അത് അനുസരിച്ചിരുന്നെങ്കില്‍ കുടുംബം പട്ടിണിയാകുമായിരുന്നു എന്നാണ് അശോകന്റെ പരിഹാസം. ശ്രീനാരായണ ഗുരു ആദ്യമായി നടത്തിയത് ഒരു മിശ്രവിവാഹമായിരുന്നു എന്ന് സൂചിപ്പിച്ചപ്പോഴായിരുന്നു ഇത്. അതേസമയം ഗുരു പറഞ്ഞതെല്ലാം ശരിയല്ല എന്നായിരുന്നു അശോകന്റെ മറുപടി.

1

വിവാദമായ ഹാദിയ കേസില്‍ കൂടതലായൊന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. ഒരുമാസം മുമ്പ് ഹാദിയ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അവള്‍ ചാനലുകളിലൂടെ മാതാപിതാക്കള്‍ക്കെതിരെ മോശം കാര്യങ്ങള്‍ പറഞ്ഞതിനാല്‍ വീട്ടിലേക്ക് ഇനി വിളിക്കേണ്ടെന്ന് പറഞ്ഞതായും അശോകന്‍ പറഞ്ഞു. അതേസമയം ഹാദിയ വീട്ടില്‍ നിന്ന് പോയിട്ടും വീടിന് പോലീസ് കാവല്‍ തുടുരുന്നത് ബുദ്ധിമുട്ടാണ്. തന്റേത് ചെറിയ വീടാണ്. പക്ഷേ കോടതി വിധി ഉള്ളതിനാല്‍ തനിക്ക് ഒന്നും ചെയ്യാനാകുന്നില്ല. തന്റെ ഭാര്യക്കോ തനിക്ക് യാതൊരു ഭീഷണിയുമില്ല. എന്നാലും എവിടെ പോകുമ്പോഴും പോലീസുകാര്‍ ഒപ്പംവരുന്നു. ഇതിന് പരിഹാരമെന്താണെന്ന് അഭിഭാഷകനോട് ചോദിച്ചിട്ടുണ്ടെന്നും അശോകന്‍ പറഞ്ഞു.

തോറ്റത് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതിനാല്‍, സര്‍ക്കാരിന് വീഴ്ച്ച പറ്റി, യോഗിക്കെതിരെ സഖ്യകക്ഷികള്‍തോറ്റത് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതിനാല്‍, സര്‍ക്കാരിന് വീഴ്ച്ച പറ്റി, യോഗിക്കെതിരെ സഖ്യകക്ഷികള്‍

ആപ്പിള്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ.... ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ നല്‍കിയത് 60 കമ്പനികള്‍ക്ക്ആപ്പിള്‍ മുതല്‍ മൈക്രോസോഫ്റ്റ് വരെ.... ഫേസ്ബുക്ക് വ്യക്തി വിവരങ്ങള്‍ നല്‍കിയത് 60 കമ്പനികള്‍ക്ക്

English summary
hadiyas father response in kevin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X