കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈരളി ടിവി മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം; ജോണ്‍ ബ്രീട്ടാസിനെതിരെ ആഷിക് അബു...

  • By വരുണ്‍
Google Oneindia Malayalam News

കൊച്ചി: ഏറെ വിവാദമായ സഖാവ് കവിതയുടെ രചയിതാവ് സാം മാത്യുവിന്റെ 'ബലാത്സംഗ കവിത'യ്ക്ക് കയ്യടിയും പ്രോത്സാഹനവും നല്‍കിയ കൈരളി ടിവി എംഡിയും ജെബി ജംഗഷ്ന്‍ അവതാരകനുമായ ജോണ്‍ ബ്രിട്ടാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിക് അബു.

ബലാത്സംഗ ചെയ്തവനോട് ഇരയ്ക്ക് തോന്നിയ പ്രണയത്തെ പുകഴ്ത്തുകയും ബ്രിട്ടാസ് നടത്തിയ കമന്റുകളും ഒരു മാധ്യമപ്രവര്‍ത്തകന് യോജിച്ചതല്ലെന്നാണ് വിമര്‍ശനം. സ്ത്രീപക്ഷ കവിതയെന്ന പേരില്‍ സാം മാത്യു എഴുതിയ കവിതയില്‍ നിറഞ്ഞ് നില്‍ക്കുന്നത് കടുത്ത സ്ത്രീ വിരുദ്ധതയാണ്.

ashiq abu

ഈ കവിതയെ കയ്യടിച്ച് സ്വീകരിച്ച ബ്രിട്ടാസ് ഇതെല്ലാം കേട്ട് നീ ആരെയും ബലാത്സംഗം ചെയ്യാന്‍ പോകല്ലേ എന്ന് ഉപദേശിക്കുന്നുമുണ്ട്. ഇതിനെതിരെയാണ് ആഷിക് അബു രംഗത്ത് വന്നിരിക്കുന്നത്. 'എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢി കവി ? ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്‌ക്കാരം ഇനിയും കൈരളിയില്‍ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു' ! എന്നാണ് ആഷിക് അബുവിന്റെ വിമര്‍ശനം.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷ്‌ക് അബു ബ്രിട്ടാസിനെയും കവിതയെഴുതിയ സാം മാത്യുവിനെയും രൂക്ഷമായി വിമര്‍ശിച്ചത്. അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ 'സഖാവ്' കവിതയുടെ രചയിതാവിനെച്ചൊല്ലി വലിയ വിവാദം നിലനില്‍ക്കുമ്പോഴാണ് രചയിതാക്കളെന്ന് അവകാശപ്പെടുന്ന സാം മാത്യു, പ്രതീക്ഷ ശിവദാസ്, കവിത ആലപിച്ച ആര്യ ദയാന്‍ എന്നിവരെ ബ്രിട്ടാസ് 'ജെബി ജംഗ്ഷനി'ലെത്തിച്ചത്.

പെണ്ണെഴുത്തിന്റെ സ്വഭാവമുള്ള സഖാവ് താന്‍ തന്നെ ആണെഴുതിയതെന്ന് സമര്‍ത്തിക്കാനാണ് ബലാത്സംഗത്തിന് ഇരായ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചവനെ പ്രണയപൂര്‍വ്വം കാത്തിരിക്കുന്ന 'പടര്‍പ്പ് ' എന്ന കവിത സാം മാത്യു അഴതരിപ്പിച്ചത്. സ്ത്രീവിരുദ്ധത നിറഞ്ഞ കവിതയെ പുകഴ്ത്തി ബ്രിട്ടാസും സദസിലുണ്ടായിരുന്ന പെണ്‍കുട്ടികളുമടക്കം കയ്യടിച്ചത് വലിയ വിമര്‍ശത്തിനിടയാക്കിയിരിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Hailing rapist gets applause in Kairali TV Ashiq abu criticised John brittas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X