കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരെത്തി ഓമനിച്ചും താലോലിച്ചും വര്‍ഷങ്ങളായി പരിചരിച്ച് വളര്‍ത്തിയ തങ്ങളുടെ കാര്‍കൂന്തലിനെ അന്യന്റെ സന്തോഷത്തിനായ് പകുത്തു നല്‍കാന്‍

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര :ഓമനിച്ചും താലോലിച്ചും വര്‍ഷങ്ങളായി പരിചരിച്ച് വളര്‍ത്തിയ തങ്ങളുടെ കാര്‍കൂന്തലിനെ അന്യന്റെ സന്തോഷത്തിനായ് പകുത്തു നല്‍കാന്‍ മഹാദാനത്തിലൂടെ അന്യന്റെ ജീവനെ കാക്കാന്‍ വഴികാട്ടിയായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ മറ്റൊരു മഹത്തായ ത്യാഗത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

ഓമനിച്ചും താലോലിച്ചും വര്‍ഷങ്ങളായി പരിചരിച്ച് വളര്‍ത്തിയ തങ്ങളുടെ കാര്‍കൂന്തലിനെ അന്യന്റെ സന്തോഷത്തിനായ് പകുത്തു നല്‍കാന്‍ പ്രായജാതിമതഭേദമന്യ അവരെത്തി…..സരുണും അപര്‍ണ്ണയും സൗദയുമെല്ലാം. സാമുഹിക ജീവകാരുണ്ണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബി പോസ്റ്റിവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ്, കാലിക്കറ്റ് ഹെയര്‍ ബേങ്കുമായി സഹകരിച്ച് പാവപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനു വേണ്ടി നടത്തിയ കേശദാന ക്യാമ്പില്‍ മനസിന്റെ വിശാലത തുറന്ന് പത്ത് പേര്‍.

hair

ജീവിതന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായ കുടുംബിനി കാവുന്തറയിലെ ബിജില, വര്‍ഷങ്ങളായി പല എതിര്‍പ്പുകളും അവഗണിച്ച് നീട്ടിവളര്‍ത്തിയ മുടിയുമായെത്തിയ കെഎസ്എഫ്ഇ ജീവനക്കാരന്‍ സരുണ്‍, വിദ്യാര്‍ത്ഥിനിയായ പേരാമ്പ്രയിലെ അഭിരാമി, നടുവണ്ണൂര്‍ ഹയര്‍സെക്കണ്ടറിയിലെ അധ്യാപിക സീമ, അക്ഷയ ജീവനക്കാരി ഇന്ദു, പേരാമ്പ്ര സ്വദേശിനിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സൗദ, വീട്ടമ്മമാരായ അപര്‍ണ്ണ പേരാമ്പ്ര, രജനി രാജീവ്, കൃഷ്ണപ്രിയ പേരാമ്പ്ര, മഹാരാജാസ് വിദ്യാര്‍ത്ഥിനി അശ്വതി എന്നിവരാണ് പേരാമ്പ്ര ഫെസ്റ്റിനെ മഹത്തരമാക്കുന്ന കേശദാനത്തില്‍ പങ്കെടുത്ത് തങ്ങളുടെ സൗഭാഗ്യം മറ്റുള്ളവരുടെ സന്തോഷത്തിനായ് ദാനം ചെയ്തത്.

സമൂഹത്തിന് സാന്ത്വനത്തിന്റെ പാഠഭേദങ്ങള്‍ പകര്‍ന്ന് പ്രവര്‍ത്തിച്ചുപോരുന്ന ബിപോസിറ്റീവിലെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ഒരഭ്യര്‍ത്ഥനയാണ് ഇവരെ ഈ ക്യാമ്പില്‍ എത്തിച്ചത്.കേശദാന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. എം. കഞ്ഞമ്മദ്,ബി പോസിറ്റീവ് പ്രസിഡന്റ് ശ്രീജേഷ് പേരാമ്പ്ര, ജനറല്‍ സെക്രട്ടറി എ.ടി. പ്രഭീഷ്, പ്രവീണ്‍ ലാല്‍, കെ.എം. സജിന്‍ ബേ്‌ളാക്ക് പഞ്ചായത്തംഗം കെ.കെ. മൂസ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, ഗ്രാമപഞ്ചായത്തംഗം കെ.ആര്‍. രജീഷ് കുമാര്‍, ഷൈജു മാത്യു, കൈലാസ് ഗിരി, രാജേഷ് കുമാര്‍, രേഹന്‍ കരുണ്‍ എന്നിവര്‍ പങ്കെടുത്തു.

English summary
hair donation camp in Perambra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X