Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്ജ് 2023: കേരളത്തിലെ പ്രധാന പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ ഹജ്ജ് ഹൗസ്, 2 ഉപകേന്ദ്രങ്ങളും

മൂന്ന് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് കളക്ടര്‍മാര്‍ പ്രത്യേക യോഗം വിളിക്കും

k

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സംസ്ഥാനത്തെ പ്രധാന പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ ഹജ്ജ് ഹൗസ് തന്നെ. നെടുമ്പാശ്ശേരിയും കണ്ണൂരും ഉപകേന്ദ്രങ്ങളാകും. ഹജ്ജ് കാര്യ മന്ത്രി വി അബ്ദുര്‍റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് മന്ത്രി യോഗം വിളിച്ചത്. ഹജ്ജ് കന്മിറ്റി അംഗങ്ങളും ഉന്നത ഉദ്യോസ്ഥന്മാരും പങ്കെടുത്തു.

തീര്‍ഥാടകര്‍ക്കുള്ള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. വനിതാ ഹാജിമാരുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഹജ്ജ് ഹൗസില്‍ പണിത വനിതാ ബ്ലോക്ക് ഉടനെ ഉദ്ഘാടനം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് നിന്ന് ഒന്നാം ഘട്ടത്തിലും കണ്ണൂര്‍ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നും രണ്ടാം ഘട്ടത്തിലും ഹാജിമാരുടെ പുറപ്പെടല്‍ ക്രമീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഹാജിമാര്‍ക്ക് സൗകര്യമൊരുക്കാന്‍ സൗദി അറേബ്യയില്‍ നോഡല്‍ ഓഫീസറെ നിയമിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

പുതിയ പുറപ്പെടല്‍ കേന്ദ്രമായ കണ്ണൂര്‍ വിമാനത്താവളത്തിന് അടിയന്തിര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് പുറഖപ്പെടല്‍ കേന്ദ്രങ്ങളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് ബന്ധപെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി കലക്ടര്‍മാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ പി ടി എ റഹീം, പി മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ, മുഹമ്മദ് റാഫി, പി ടി അക്ബര്‍, കെ എം മുഹമ്മദ് കാസിം കോയ, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്, ഹജ്ജ് കമ്മിറ്റി എക്സിക്യുട്ടീവ് ഓഫീസര്‍ പി എം ഹമീദ് യോഗത്തില്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+