കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് സര്‍വീസുകളില്‍ നിന്ന് ഇരട്ടിയിലേറെ പണം കൊയ്യാന്‍ വിമാന കമ്പനികള്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹജ്ജ് സര്‍വീസുകളില്‍ നിന്ന് സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയിലേറെ പണം കൊയ്യാന്‍ വിമാന കമ്പനികള്‍ രംഗത്ത്. 2018 ഹജ്ജ് സീസണില്‍ ഇന്ത്യ-സൗദി വിമാന കമ്പനികള്‍ക്ക് മാത്രം വിമാന സര്‍വീസ് നടത്താന്‍ അവസരം നല്‍കിയാണ് വ്യോമയാന മന്ത്രാലയം ഹജ്ജ് ടെന്‍ഡര്‍ ക്ഷണിച്ചത്. ഹജ്ജ് സീസണ്‍ ആയി കണക്കിലെടുത്ത് വിമാന കമ്പനികള്‍ നിലവിലെ നിരക്കിന്റെ ഇരട്ടിയിലേറെ രൂപയാണ് ഹജ്ജിന് മാത്രം വിമാന ടിക്കറ്റ് ഈടാക്കുക. ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയതിനാല്‍ വിമാന നിരക്കിന്റെ മുഴുവന്‍ തുകയും ഓരോ തീര്‍ത്ഥാടകനും നല്‍കേണ്ടിവരും.

സൗദിയും യുഎഇയും സൈനിക അധിനിവേശം അവസാനിപ്പിക്കണമെന്ന് യമന്‍ നൊബേല്‍ ജേതാവ്
കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ട് നിരക്ക് അടക്കം നെടുമ്പാശേരിയില്‍ നിന്ന് 72,000 രൂപയായിരുന്നു ഹജ്ജിന് ഈടാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ 10,500 രൂപ സബ്‌സിഡി ലഭിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. മുന്‍വര്‍ഷത്തേക്കാള്‍ വിമാന നിരക്കില്‍ ഈവര്‍ഷം വര്‍ധനവുണ്ടാകും. ഹജ്ജ് ടെന്‍ഡറില്‍ സൗദി, ഇന്ത്യന്‍ വിമാന കന്പനികള്‍ക്ക് മാത്രമാണ് അനുമതിയുളളത്. വിമാന കന്പനികളുടെ ടിക്കറ്റ് നിരക്കില്‍ രക്ഷപ്പെടാനായി കേന്ദ്രം കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇത്തവണ ലഭ്യമാക്കാനായിട്ടില്ല.

haj

എയര്‍ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, സൗദി എയര്‍ലെന്‍സ്, നാസ് എയര്‍, സ്‌പെയ്‌നാസ് തുടങ്ങിയവയാണ് ഈ വര്‍ഷം ഹജ്ജ് ടെന്‍ഡര്‍ നല്‍കാനിരിക്കുന്നത്. ഈ മാസം 21നകം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ടെന്‍ഡര്‍ ലഭിച്ചിരിക്കും.ഇന്ത്യയിലെ 21 ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റെില്‍ ഇന്‍ഡോര്‍ ഒഴിവാക്കി 20 സ്ഥലത്ത് നിന്നാണ് കേന്ദ്രം ഹജ്ജ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. ഇന്‍ഡോറിലെ തീര്‍ത്ഥാടകര്‍ക്ക് മുംബൈയില്‍ നിന്ന് ഹജ്ജിന് പോകാന്‍ അവസരം നല്‍കും.

ദുബായില്‍ കുടുങ്ങിയ ബിനോയ് കോടിയേരി കേരളത്തിലേക്ക്
ഹജ്ജ് ടെന്‍ഡര്‍ നല്‍കുന്ന വിമാന കന്പനികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്. സൗദിയില്‍ വിമാന സര്‍വീസ് അനുമതിയുളളവരാണ് ടെന്‍ഡര്‍ നല്‍കേണ്ടത്. 20 വര്‍ഷത്തിലധികം കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഹജ്ജ് വിമാന നിരക്ക് ഘട്ടംഘട്ടമായിട്ടായിരിക്കും വിമാന കന്പനികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മറ്റി നല്‍കുക. ഒരു എംപാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് നാലുമണിക്കൂര്‍ ഇടവിട്ടായിരിക്കണം സര്‍വീസ് നടത്തേണ്ടത്. എന്നാല്‍ നാലു സര്‍വീസ് വരെ നടത്താം. ഹജ്ജ് തീര്‍ത്ഥാടകരുടെ അഞ്ച് ലിറ്റര്‍ സംസം തീര്‍ത്ഥ ജലം വിമാന കന്പനി എത്തിച്ചിരിക്കണം. ഹാന്‍ഡ് ബാഗ് 10 കിലോയും ലഗേജ് 45 കിലോയും അനുവദിക്കണം. മികച്ച ഭക്ഷണവും,സൗകര്യവും നല്‍കണം.

English summary
Hajj service gives an added advantage for flight companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X