ഹജ്ജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം നാലായി
മിനാ: ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍ (33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി.
11 മലയാളികളെ മിനായില്‍ കാണാതായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 717 തീര്‍ത്ഥാടകരാണ് സൗദി അറേബ്യയില്‍ മരിച്ചത്. നാല് മലയാളികള്‍ അടക്കം 14 ഇന്ത്യക്കാര്‍ ദുരന്തത്തില്‍ മരിച്ചതായാണ് വിവരം .

16 ഇന്ത്യക്കാര്‍ക്കാണ് പരിക്കേറ്റത് . ഇവര്‍ വിവിധ ആശുപത്രികളില്‍ തിരക്കിലാണ്. പാലക്കാട് വടക്കാഞ്ചേരി പുതുക്കോട് അഞ്ചുമുറി കിഴക്കേത്തറ മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുള്‍ ഖാദര്‍ (62), മലപ്പുറം ചേലേ്മ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദു റഹ്മാന്‍ (51) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ തിരിച്ചറിഞ്ഞത് . സൗദിയിലെ ആഭ്യന്തര ഹജ്ജ് ഗ്രൂപ്പ് വഴി റിയാദില്‍ നിന്ന് പുറപ്പെട്ടവരായതിനാല്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പുറത്ത് വിട്ട പട്ടികയില്‍ ഇവരുടെ പേരുകള്‍ ഇല്ലായിരുന്നു .












Click it and Unblock the Notifications