കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് സബ്സിഡി; കോൺഗ്രസ് രണ്ടുതട്ടിൽ! ലീഗിന് പ്രതിഷേധം,കഴിവുള്ളവർ ഹജ്ജ് ചെയ്താൽ മതിയെന്ന് കമ്മിറ്റി

ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായമാണുള്ളത്.

Google Oneindia Malayalam News

തിരുവനന്തപുരം/ദില്ലി: ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തതോടെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതികരണവുമായി രംഗത്തെത്തി. കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനത്തെ പിന്തുണച്ചപ്പോൾ, സംസ്ഥാന നേതൃത്വം ശക്തമായ വിമർശനമുന്നയിച്ചു. മുസ്ലീം ലീഗ് തീരുമാനത്തെ അതിശക്തമായി എതിർത്തു. തീരുമാനം പിൻവലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം.

നീതുവിനെ വെട്ടിക്കൊലപ്പെടുത്തിയ ബിനുരാജ് തൂങ്ങിമരിച്ചു! 30കാരനും 17കാരിയും തമ്മിലുള്ള പ്രണയം...നീതുവിനെ വെട്ടിക്കൊലപ്പെടുത്തിയ ബിനുരാജ് തൂങ്ങിമരിച്ചു! 30കാരനും 17കാരിയും തമ്മിലുള്ള പ്രണയം...

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായമാണുള്ളത്. കോൺഗ്രസ് കേന്ദ്ര നേതൃത്വം സബ്സിഡി നിർത്തുന്നതിനെ പിന്തുണച്ചപ്പോൾ സംസ്ഥാന നേതൃത്വം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.

ഹജ്ജ് സബ്സിഡി

ഹജ്ജ് സബ്സിഡി

ഹജ്ജ് സബ്സിഡി നിർത്താനുള്ള കേന്ദ്ര തീരുമാനത്തോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. ബിജെപി സർക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് സബ്സിഡി നിർത്തുന്നതിനെ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിർഭാഗ്യകരമായ തീരുമാനമെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശേഷിപ്പിച്ചത്. പുതിയ തീരുമാനത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വാഗതം ചെയ്യുന്നുവെന്നും

സ്വാഗതം ചെയ്യുന്നുവെന്നും

അതേസമയം, കേന്ദ്ര തീരുമാനത്തെ പൂർണ്ണമായും പിന്തുണക്കുന്നതായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, അതേസമയം തീർത്ഥാടകരുടെ ആശങ്കകളും സുപ്രീംകോടതി നിർദേശങ്ങളും സർക്കാർ പരിഗണിക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. സബ്സിഡിയുടെ ഗുണം എയർ ഇന്ത്യക്കും ഓപ്പറേറ്റർമാർക്കുമാണ് ലഭിക്കുന്നതെന്നും അതിനാൽ പുതിയ തീരുമാനത്തെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശക്തമായ പ്രക്ഷോഭം

ശക്തമായ പ്രക്ഷോഭം

ഹജ്ജ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം പിൻവലിക്കണമെന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം. തീരുമാനം പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നയിക്കുമെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കെതിരെ നീക്കം നടത്തി നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സബ്സിഡി തുക മുസ്ലീം പെൺകുട്ടികൾക്ക് നൽകുമെന്ന വാഗ്ദാനം കണ്ണിൽപ്പൊടിയിടാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹജ്ജ് കമ്മിറ്റി...

ഹജ്ജ് കമ്മിറ്റി...

എന്നാൽ ഹജ്ജ് സബ്സിഡി നിർത്താനുള്ള തീരുമാനത്തോട് എതിർപ്പില്ലെന്നായിരുന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രതികരണം. സബ്സിഡി വേണമെന്ന് നിർബന്ധമില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും വ്യക്തമാക്കി. കഴിവുള്ളവർ ഹജ് ചെയ്താൽ മതിയെന്നും വിമാന കമ്പനികളുടെ കൊള്ള ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതം...

സ്വാഗതം...

കേന്ദ്ര സർക്കാർ തീരുമാനത്തെ ബിജെപി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം സബ്സിഡി അനുവദിക്കുന്നത് മതേതരത്തിന്റെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞു. തീരുമാനത്തെ എതിർക്കുന്നവരെ മുസ്ലീം സമുദായത്തിലെ പുരോഗമനവാദികൾ തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
hajj subsidy withdraw; various political parties and hajj committee reaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X