കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈറോ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി നിര്‍വാഹക സമിതി അംഗത്വം; ഹകീം ഫൈസി ആദൃശ്ശേരിക്ക് കോഴിക്കോട് പൗരാവലിയുടെ ആദരം

Google Oneindia Malayalam News

കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വിദ്യാഭ്യാസ ചിന്തകനും വാഫി, വഫിയ്യ കോളേജുകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്്‌ലാമിക് കോളേജസിന്റെ കോര്‍ഡിനേറ്ററുമായ പ്രഫ.അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ കോഴിക്കോട് പൗരാവലി ആദരിച്ചു.

പാസ്പോർട്ട് ഇല്ലാതെ എങ്ങനെ ഇന്ത്യയിൽ തിരിച്ചെത്തും? സിബിഐയ്ക്ക് മെഹുൽ ചോക്സിയുടെ കത്ത്...പാസ്പോർട്ട് ഇല്ലാതെ എങ്ങനെ ഇന്ത്യയിൽ തിരിച്ചെത്തും? സിബിഐയ്ക്ക് മെഹുൽ ചോക്സിയുടെ കത്ത്...

കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി. സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ.സജീവന്‍, കെ.ഡബ്യു.ജെ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, സി മുഹമ്മദലി, അഹമ്മദ് വാഫി കക്കാട്, സി.വി ഖാലിദ്, അബൂബക്കര്‍ മാസ്റ്റര്‍ സംസാരിച്ചു. രാവിലെ മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തെക്കുറിച്ച് നടന്ന സെമിനാറില്‍ ബിനോയ് വിശ്വം,പി.കെ ഫിറോസ് എന്നിവര്‍ സംസാരിച്ചു.

 adrsseryfizysweekaranam

അറബ് ലോകത്തും യൂറോപ്പിലും ഏഷ്യയിലുമായി ലോകത്തെ ഇരുന്നൂറിലധികം സര്‍വ്വകലാശാലകള്‍ ഉള്‍ക്കൊള്ളുന്ന ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റിസ് ലീഗിന്റെ 21 പേരടങ്ങുന്ന നിര്‍വാഹക സമിതിയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധിക്ക് അംഗത്വം ലഭിക്കുന്നത്.യൂണിവേഴ്‌സിറ്റിസ് ലീഗിന്റെ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കല്‍, പുതിയ യൂണിവേഴ്‌സിറ്റികള്‍ക്ക് അംഗത്വം നല്‍കല്‍, അംഗങ്ങള്‍ക്കിടയില്‍ അക്കാദമിക ധാരണകള്‍ ഉണ്ടാക്കല്‍, വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റികളുടെയും കൈമാറ്റം,അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പരമോന്നത സഭയായ നിര്‍വാഹക സമിതിയാണ് തീരുമാനങ്ങളെടുക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വാഫി,വഫിയ്യ കൊഴ്‌സുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) 2014ലാണ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിസ് ലീഗില്‍ അംഗത്വം നേടിയത്.

ഹൈക്കോടതിയെ വെല്ലുവിളിച്ച് ഷംസീർ; ഗ്യാലറിക്കുവേണ്ടി കളിക്കുന്നു, പത്രം വായിച്ചല്ല വിധി പറയേണ്ടത്..ഹൈക്കോടതിയെ വെല്ലുവിളിച്ച് ഷംസീർ; ഗ്യാലറിക്കുവേണ്ടി കളിക്കുന്നു, പത്രം വായിച്ചല്ല വിധി പറയേണ്ടത്..

എംഎ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി.. ആസ്തി കേട്ടാൽ കണ്ണ് തള്ളും.. 32,500 കോടി രൂപ!!എംഎ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി.. ആസ്തി കേട്ടാൽ കണ്ണ് തള്ളും.. 32,500 കോടി രൂപ!!

English summary
hakim faizy selected to kairo islamic university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X