'ഹലാൽ വിവാദം; രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നവരെ കരുതിയിരിക്കണം'
കേച്ചേരി: ഹലാൽ എന്നത് മുസ്‌ലിംകളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും തൊഴിൽ, സാമ്പത്തികം, ഭക്ഷണം തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം പാലിക്കേണ്ട വിശുദ്ധിയും ഇസ്ലാമിക ചിട്ടയുമാണ് യഥാർത്ഥത്തിൽ ഹലാൽ എന്നത് കൊണ്ട് വിവക്ഷിക്കുന്നതെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു.
2022 ജനുവരി 28, 29, 30 തിയ്യതികളിൽ ലെറ്റ്സ് സ്മൈല്‍ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തില്‍ തൃശൂരിലെ കേച്ചേരിയില്‍ നടക്കുന്ന എസ് എസ് എഫ് കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗത സംഘ രൂപീകരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം. രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി ഹലാൽ പോലുള്ള വാക്കിനെ വക്രീകരിച്ചും, വളച്ചൊടിച്ചും സമൂഹ ത്തിൽ ഭിന്നത സൃഷ്ടിക്കുകയാണ് സംഘ് പരിവാർ. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ തന്നെ തകർക്കുന്ന അത്തരം കുടില നീക്കങ്ങളെ പൊതു സമൂഹം കരുതലോടെ തിരുത്തുകയും, പ്രതിരോധിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കേച്ചേരി മമ്പഉൽ ഹുദ കാമ്പസിൽ നടന്ന സ്വാഗത സംഘ രൂപീകരണ സംഗമം എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് യു.എം ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ല ജന:സെക്രട്ടറി പി.യു ശമീർ ഉദ്ഘാടനം ചെയ്തു. സയ്യിദ് തഖ് യുദ്ദീൻ തങ്ങൾ ആന്ത്രോത്ത്,കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി സി.വി മുസ്തഫ സഖാഫി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സി.കെ ജാബിർ സഖാഫി,സി ആർ കെ മുഹമ്മദ്,എ മുഹമ്മദ് റാഫി,ഡോ. ടി അബൂബക്കർ എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ചെയർമാനായി സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, ജന: കൺവീനർ പി.യു ശമീർ, ഫിനാൻസ് കൺവീനർ എ.എ അബൂബക്കർ,ജി സി സി കോഡിനേറ്റർ ടി.എം ഹാഫിള് നൗശാദ് സഖാഫി, ചെയർമാൻ കെ.എം റാഫിദ് സഖാഫി എന്നിവരെ തെരഞ്ഞെടുത്തു. 313 അംഗ സംഘാടക സമിതിയേയും തെരഞ്ഞെടുത്തു.
അതേസമയം, ഹലാല്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് കെ സുധാകരന്‍ രംഗത്ത് എത്തി. ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രി കക്ഷിയായതോടെ പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട ഇടതുസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് നടപ്പാകുന്നതെന്ന് വ്യക്തമായെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ












Click it and Unblock the Notifications