സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്
തിരുവനന്തപുരം: വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനാല്‍ സംസ്ഥാനത്ത് ഒക്ടോബര്‍ 13 തിങ്കളാഴ്ച ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. വൈകുന്നേരം 6.30 നും 9.30 നും ഇടയിലാണ് അരമണിയ്ക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 300 മെഗാവാട്ടിന്റ കുറവുണ്ടായതും കേരളത്തില്‍ പ്രതിസന്ധിയ്ക്ക് ഇടയാക്കി. ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളില്‍ ഹു് ഹുദ് ചുഴലിക്കാറ്റ് എത്തിയതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.

ആന്ധ്രപ്രദേശിലെ സിംഹാദ്രി നിലയം അടച്ചിട്ടതിനെത്തുടര്‍ന്ന് അവിടെ നിന്നുള്ള 120 മെഗാവാട്ട് വൈദ്യുതി കുറഞ്ഞു. പവര്‍ എക്‌സേഞ്ചില്‍ വൈദ്യുതി ഇല്ലാത്തതു നിമിത്തം 180 മെഗാവാട്ടിന്റെ കുറവുണ്ടായി. ഈ കുറവ് പരിഹരിയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications