'തിരുവനന്തപുരം കോർപറേഷൻ പകുതി ഇവന്മാർ വിറ്റ് കാണും', വികെ പ്രശാന്തിനെതിരെ അഖിൽ മാരാർ
ഓഫീസ് കെട്ടിട വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനെതിരെ ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ രംഗത്ത്. 800 രൂപയാണ് എംഎൽഎ ഓഫീസ് കെട്ടിടത്തിന് പ്രശാന്ത് വാടക കൊടുക്കുന്നതെന്നും വിവരാവകാശം വഴി അന്വേഷിച്ചാൽ അറിയാം കഴിഞ്ഞ നാല് വർഷമായി എത്ര രൂപ വഹിച്ചുവെന്നത് എന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ എത്രയും പെട്ടെന്ന് പ്രതിപക്ഷത്ത് എത്തിക്കണമെന്നും അത് മലയാളിയുടെ കടമ ആണെന്നും അഖിൽ മാരാർ പറയുന്നു. അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
'' തിരുവനന്തപുരത്തെ സുപ്രധാന ലൊക്കേഷനിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത് 800രൂപ വാടകക്ക്.. ഇതറിയാൻ കോർപറേഷൻ ഭരണം മാറേണ്ടി വന്നു എന്നതാണ് എന്നെ അത്ഭുതപെടുത്തുന്നത്... ഈ പ്രതിപക്ഷം എന്ന് പറയുന്നത് കേവലം പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ അല്ല.. പഞ്ചായത്ത് മുതൽ ജില്ലാ പഞ്ചായത്ത് വരെ, മുൻസിലിപ്പാലിറ്റി, കോർപറേഷൻ ഇവിടങ്ങളിൽ ഒക്കെ ഈ കർമം ഭംഗിയായി നിർവഹിച്ചാൽ കമ്മ്യൂണിസ്റ് പാർട്ടി അധികാരം ഏത് രീതിയിൽ ദുരുപയോഗം ചെയ്‌തെന്ന് അറിയാൻ കഴിയും.

ഞാൻ പണ്ട് യൂത്ത് കോൺഗ്രസ്സ് ഇൽ പ്രവർത്തിച്ച കാലം എന്റെ പഞ്ചായത്തിൽ നടന്ന സകല അഴിമതികളും അന്പതിലധികം വിവരാവകാശ രേഖ വഴി കണ്ടെത്തി എന്റെ നാട്ടിൽ അറിയിച്ചു..വാർഡുകളിൽ നോട്ടീസ് അടിച്ചു വിതരണം ചെയ്തു, പ്രതിഷേധ യോഗം സംഘടിപ്പിച്ചു ജനത്തെ അറിയിക്കാൻ ശ്രമിച്ചപ്പോൾ എന്നെ ആ പരുപാടിയിൽ നിന്നും ഒഴിവാക്കി കോൺഗ്രസ്സിലെ ചില നേതാക്കൾ അന്ന് കമ്മ്യൂണിസ്റ് പാർട്ടിയെ സഹായിച്ചു..
ഗ്രാമസഭകളിൽ നിങ്ങളിൽ എത്ര പേര് പങ്കെടുക്കുന്നു.. ഈ ഗ്രാമസഭകളിൽ വ്യാജമായി പല പദ്ധതികളും പാസാക്കി എടുക്കാൻ ഇടത് നേതാക്കൾക്ക് പ്രത്യേക കഴിവാണ്.. പഞ്ചായത്ത് വക പല പദ്ധതികളും തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി കൊടുക്കുന്ന ഇടപാടുകൾ ആരും ചോദിക്കാറുമില്ല.. കക്കൂസ്, കിണർ തൊട്ട് പശുവിനെ വരെ അടിച്ചു മാറ്റാൻ ഇവർക്ക് കഴിയുന്നത് ചോദിക്കാൻ ആരും എതിരെ വരില്ല എന്ന ധൈര്യമാണ്..
അത്തരം ഒരു കുഞ്ഞു കാര്യമാണ് എംഎൽഎ പ്രശാന്തിന്റെ വാടക കെട്ടിടവും... അന്വേഷിച്ചു പോയാൽ തിരുവനന്തപുരം കോർപറേഷൻ പകുതി ഇവന്മാർ വിറ്റ് കാണും.. 800രൂപ വാടക നൽകുന്ന പ്രശാന്ത് എഴുതി എടുക്കുന്ന തുക എത്രയാണ് എന്നൊരു വിവരകാശം ചോദിച്ചു നോക്കു.. അപ്പോഴറിയാം നാലര വർഷമായി വഹിച്ച തുക എത്രയെന്നു... ഭരിക്കുന്നതിനേക്കാൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നത് പ്രതിപക്ഷത്തു പ്രവർത്തിക്കുമ്പോൾ ആണ്.. ഭരിക്കാൻ അറിയില്ല എങ്കിലും പ്രതിപക്ഷ ധർമം ഭംഗിയായി ചെയ്യാൻ കമ്മ്യൂണിസ്റ് പാർട്ടിക്കറിയാം...
അവരെ എത്രയും വേഗം പ്രതിപക്ഷത് എത്തിച്ചു ഈ നാടിനെ രക്ഷിക്കേണ്ടത് മലയാളിയുടെ കടമ ആയി മാറി കഴിഞ്ഞു... അധികാരം പിടിക്കുക.. അതിലൂടെ കട്ട് മുടിച്ചു നാട് നശിപ്പിക്കുക അത് വഴി സ്വയം ഇല്ലാതാകുക... അതാണല്ലോ കമ്മ്യൂണിസം.. കേരളത്തിൽ കമ്മ്യൂണിസം തകരാൻ അനുവദിക്കരുത്..''












Click it and Unblock the Notifications