കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹാജര്‍ നില പൂജ്യമായിട്ടും എസ്എഫ്ഐ നേതാവിന് ഹാള്‍ ടിക്കറ്റ്'; പരാതിയുമായി യൂത്ത് കോണ്ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹാജർ നില പൂജ്യമായിട്ടും സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് പരീക്ഷയെഴുതാൻ ഹാള്‍ടിക്കറ്റ് ലഭിച്ചെന്നാണ്. ആരോപണം ഇത് സംബന്ധിച്ച് യൂത്ത് കോണ്ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാനാണ് ഗവർണർക്ക് പരാതി നൽകിയത്.

ഹാൾ ടിക്കറ്റ് അനുവദിച്ചതിന് പിന്നില്‍ മഹരാജാസ് കോളേജിലെ ഇടത് അനുകൂല അധ്യാപകരാണെന്നും പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള ഹാൾടിക്കാറ്റാണ് കോളേജ് അനുവദിച്ചത്. പൂജ്യം ശതമാനം ഹാജര്‍ ഉള്ളപ്പോള്‍ ഹാള്‍ ടിക്കറ്റ് എങ്ങനെ ലഭ്യമായി എന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

sfi

നിലവില്‍ വിദ്യാര്‍ഥിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുകയാണ് അർഷോ.ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. അതേസയം അര്‍ഷോയ്ക്ക് ജാമ്യം ലഭിക്കാതിരിക്കാനുളള തന്ത്രമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. 2018ൽ ഈരാറ്റുപേട്ട സ്വദേശിയെ മര്‍ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ അര്‍ഷോ നിരവധി കേസുകളില്‍ വീണ്ടും പ്രതിയായതോടെയായിരുന്നു.

ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍, പ്രതിപ്പട്ടികയില്‍ ശരത്തും; അധിക കുറ്റപത്രം ഇന്ന് കോടതിയില്‍ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍, പ്രതിപ്പട്ടികയില്‍ ശരത്തും; അധിക കുറ്റപത്രം ഇന്ന് കോടതിയില്‍

തുടര്‍ന്ന് ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് അർഷോയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പങ്കാളിയാകുകയാണെന്ന തെറ്റായ ധാരണയാണ് യുവ നേതാവിനുള്ളതെന്ന് വിലയിരുത്തിയ കോടതി അര്‍ഷോയ്ക്ക് എതിരേ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു.

'അന്ന് സിവിക് ചന്ദ്രൻ ആ പെൺകുട്ടിയെ ബലമായി കടന്നുപിടിച്ചു';സിവിക്കിനെ പിന്തുണയ്ക്കുന്നവർക്കെതിരെ ചിത്തിര'അന്ന് സിവിക് ചന്ദ്രൻ ആ പെൺകുട്ടിയെ ബലമായി കടന്നുപിടിച്ചു';സിവിക്കിനെ പിന്തുണയ്ക്കുന്നവർക്കെതിരെ ചിത്തിര

2019 മാര്‍ച്ച് 20-ന് അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം ലഭിച്ച ശേഷം 10 കേസുകള്‍ അര്‍ഷോയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് എറണാകുളം എ.സി.പി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ശബരീനാഥിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ടി ബലറാം കഴിഞ്ഞ ദിവസം അര്‍ഷോയേ പരിഹസിച്ച് പോസ്റ്റിട്ടിരുന്നു.

'എന്താണ് "വധശ്രമം" എന്നതിനേക്കുറിച്ച് പിണറായി വിജയന്റെയും പോലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ട്. അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിക്കപ്പെട്ടതും പിണറായി വിജയന്റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും' എന്നായിരുന്നു ബലാറാമിന്‍റെ പോസ്റ്റ്.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

ക്യൂട്ട് എന്നല്ലാതെ എന്തു പറയാന്‍; കാപ്പുച്ചിനോക്കൊപ്പമുള്ള ശ്രുതിയുടെ അടിപൊളി ഫോട്ടോസ് ഏറ്റെടുത്ത് ആരാധകര്‍

English summary
youth congress complaint against sfi state secretary pm arsho
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X