കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ കായികമേളയ്ക്കിടെ വീണ്ടും ഹാമര്‍ അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥി മരിച്ചത് കഴിഞ്ഞ മാസം 21 നാണ്. സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ നടന്ന ഈ ദുരന്തത്തിന്‍റെ നടുക്കും മാറും മുമ്പേ സ്കൂള്‍ കായിക മേളയില്‍ മറ്റൊരു ഹാമര്‍ അപകടം കൂടി ഉണ്ടായിരിക്കുകയാണ്. കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയ്ക്കിടെയാണ് ഹാമര്‍ത്രോയില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത്.

ഡികെയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എംഎല്‍എഡികെയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എംഎല്‍എ

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കുകയായിരുന്ന ടിഎ മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. ഹാമര്‍ എറിയാനുള്ള ശ്രമത്തിനിടെ ഹാമര്‍ പൊട്ടി താഴെ വീഴുകയും ഇതിനിടെ മുഹമ്മദ് നിഷാന്‍ കാലുതെറ്റി വീഴുകയുമായിരുന്നു. വീഴിച്ചയില്‍ നിഷാന്‍റെ രണ്ട് വിരലുകള്‍ക്ക് പരിക്കേറ്റു. രാമകൃഷ്ണാ മിഷന്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ടിഎ മുഹമ്മദ് നിഷാന്‍.

zathletic

പരിക്കിനെ തുടര്‍ന്ന് മത്സരങ്ങല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷം വീണ്ടും ആരംഭിച്ചു. ഇന്ന് നടക്കേണ്ട സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയിലും നിഷാന്‍ മത്സരിക്കേണ്ടതായിരുന്നു. ഏഴര കിലോ ഭാരമുള്ള ഹാമര്‍ ആയിരുന്നു മത്സരത്തിനായി ഉപയോഗിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ മത്സരത്തിനായി അഞ്ച് കിലോ ഹാമര്‍ ആണ് ഉപയോഗിച്ചിരുന്നത്.

കോണ്‍ഗ്രസ് കുരുക്കില്‍ പിടഞ്ഞ് വിമതര്‍; തിരഞ്ഞെടുപ്പ് നീട്ടാന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്കോണ്‍ഗ്രസ് കുരുക്കില്‍ പിടഞ്ഞ് വിമതര്‍; തിരഞ്ഞെടുപ്പ് നീട്ടാന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

 ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു! മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാതെ ബിജെപി ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു! മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാതെ ബിജെപി

English summary
hammer throw accident in school athletic meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X