ബാപ്പച്ചിയുടെ രണ്ടാം വിവാഹത്തിന് പെണ്ണുകാണാൻ കൂടെ പോയിട്ടുണ്ട്; അറിഞ്ഞതിനേക്കാൾ ആഴമുണ്ട് ഹനാന്...
Recommended Video

കൊച്ചി: ജീവിതം സമ്മാനിച്ച ദുരിത കടൽ സ്വന്തം അധ്വാനത്തിലൂടെ നീന്തികടന്ന കൊച്ചുമിടുക്കിയാണ് ഹനാൻ. ഉപജീവനത്തിനായി മീൻ കച്ചവടം ചെയ്ത്, ദിവസവും അറുപത് കിലോമീറ്റർ താണ്ടി കോളേജിലെത്തി ആരും അതിശയിച്ചു പോകുന്ന ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് ഹനാൻ മുന്നോട്ട് നീങ്ങിയത്.
ഹനാന്റെ കഥയറിഞ്ഞപ്പോൾ ആദ്യം തലോടിയും പിന്നെ തല്ലിയുമാണ് സാമൂഹ മാധ്യമങ്ങൾ അവളോട് പ്രതികരിച്ചത്. എന്നാൽ നമ്മൾ അറിഞ്ഞതിനേക്കാൾ എത്രയോ വലിയ ദുരിതങ്ങളാണ് ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. സ്വന്തം ബാപ്പച്ചിക്ക് പെണ്ണുകാണാൻ കൂടെപോയ അനുഭവം പറയുകയാണ് ഹനാൻ. കൈരളി ടിവിയിൽ സംപ്രഷണം ചെയ്യുന്ന ജെ ബി ജംഗ്ഷനിലൂടെയാണ് ബാപ്പച്ചിക്ക് പെണ്ണുകാണാൻ പോയ അനുഭവം ഹനാൻ പറഞ്ഞത്.

ബാപ്പ ഉപേക്ഷിച്ചു
മാതാപിതാക്കളുടെ സംരക്ഷണത്തിൽ വളരാൻ ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന സമയത്ത് ഒറ്റയ്ക്ക് പൊരുതിയാണ് ഹനാൻ ജീവിക്കുന്നത്. വർഷങ്ങൾക്ക് ഭാര്യയേയും രണ്ടു മക്കളെയും ഉപേക്ഷിച്ചു പോയതാണ് ഹനാന്റെ ബാപ്പ. ഉമ്മയ്ക്ക് മാനസിക അസ്വാസ്ഥമുണ്ട്. ഉമ്മയുടെ ചികിത്സയ്ക്കും, സഹോദരന്റെ പഠനവും, വീട്ടു ചെലവും തുടങ്ങി വലിയ ഉത്തരവാദിത്തങ്ങളാണ് ഈ ഇരുപതുകാരിക്കുള്ളത്.

ബാപ്പയുടെ പെണ്ണുകാണൽ
തന്റെ ഉമ്മയുമായി പിരിഞ്ഞ ശേഷം ബാപ്പച്ചി രണ്ടാമതൊരു വിവാഹും കഴിക്കാൻ തീരുമാനിച്ചു. താനും സഹോദരനുമാണ് പെണ്ണുകാണാനായി ബാപ്പച്ചിയുടെ കൂടെ പോയത്. തന്റെ കോളേജിൽ പഠിക്കുന്ന കുട്ടിയുടെ ബന്ധുവായിരുന്നു പെൺകുട്ടി. എന്നാൽ ഒരു സന്ദർഭത്തിൽ ബാപ്പച്ചി അവരോട് ദേഷ്യപ്പെട്ടതോടെ ആ വിവാഹം മുടങ്ങി. ബാപ്പച്ചി ആവശ്യപ്പെട്ടതിനെ തുടർന്നാണ് പെണ്ണുകാണാനായി കൂടെ പോയതെന്നും ഹനാൻ പറഞ്ഞു

ദേഷ്യമില്ല
ബാപ്പയോട് തനിക്ക് യാതൊരു ദേഷ്യവും തോന്നിയിരുന്നില്ലെന്ന് ഹനാൻ പറയുന്നു. പെണ്ണുകാണാൻ കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ ബാപ്പയ്ക്ക് ഒരു കുട്ടിയുണ്ടായാലും ഞാൻ കാണാൻ വരുമെന്ന മറുപടിയാണ് താൻ നൽകിയത്. നാൽപ്പത്തിയൊന്ന് വയസുമാത്രമുള്ള ഒരു മനുഷ്യൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് പറയുന്നതിൽ തെറ്റില്ല. ബാപ്പച്ചി രണ്ടാം വിവാഹം കഴിക്കുന്നതിനോട് തനിക്ക് യാതൊരു എതിർപ്പുമില്ലായിരുന്നുവെന്നും ഹനാൻ പറയുന്നു.

ബാപ്പയെ കാണണം
പിതാവ് ഫാൻ കൊണ്ട് അടിച്ചതാണ് ഉമ്മച്ചിയ്ക്ക് മാനസികാസാസ്ഥ്യം ഉണ്ടാകാൻ കാരണം. ഉമ്മച്ചിയുമായി പൊരുത്തപ്പെടാൻ ബാപ്പച്ചിക്ക് കഴിഞ്ഞിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് തന്നെയും സഹോദരനെയും ഉപേക്ഷിച്ചു പോയ ബാപ്പയെ ഒന്ന് നേരിട്ട് കാണണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഹനാൻ പറയുന്നു.
വീഡിയോ
വീഡിയോയുടെ പൂർണരൂപം കാണാം












Click it and Unblock the Notifications