• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വാഹനാപകടം മന:പൂർവ്വമെന്ന് സംശയിക്കുന്നതായി ഹനാൻ.. ഡ്രൈവറുടെ മൊഴിയിൽ പൊരുത്തക്കേട്.. വാപ്പയും എത്തി

 • By Desk
cmsvideo
  വാഹനാപകടം മന:പൂർവ്വമെന്ന് സംശയിക്കുന്നതായി ഹനാൻ | Oneindia Malayalam

  ഹനാൻ ഇന്ന് മലയാളികളുടെ മാനസപുത്രിയാണ്. ഉപജീവനത്തിനായി മീൻ വിൽക്കേണ്ടി വന്ന കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സഹായിക്കാൻ മലയാളികൾ ഒന്നാകെ മുമ്പോട്ട് വന്നു. തനിക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളിൽ വലിയൊരു പങ്കും ഹനാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകിയത്.

  പ്രളയം വരും; ചിലർ മരിക്കും, ചിലർ ജീവിക്കും; മഴയില്ലെങ്കിൽ വേനൽ വരും; വിശദീകരണവുമായി മന്ത്രി എംഎം മണി

  അതുകൊണ്ടൊക്കെ തന്നെയാണ് ഹനാൻ വാഹനാപകടത്തിൽപെട്ട വാർത്ത മലയാളികൾ ഞെട്ടലോടെ കേട്ടത്. അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഹനാനിപ്പോൾ. എന്നാൽ അപകടവുമായി ബന്ധപ്പെട്ട് തനിക്ക് ചില സംശയങ്ങളുണ്ടെന്നാണ് ഹനാൻ പറയുന്നത്. ഇതിനിടെ ആശുപത്രിക്കിടക്കയിൽ ചില സന്തോഷങ്ങളും ഹനാനെ തേടിയെത്തിയിട്ടുണ്ട്.

  അപകടം

  അപകടം

  കോഴിക്കോട് നിന്ന് മൂന്ന് ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞ് തിരികെ വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്. സുഹൃത്തിന്റെ കാറിലായിരുന്നു സ‍ഞ്ചരിച്ചിരുന്നത്. ക്ഷീണം തോന്നിയതുകൊണ്ട് പുറകിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു ഹനാൻ.

  വട്ടം ചാടി

  വട്ടം ചാടി

  ഇതിനിടയിൽ ഒരാൾ കാറിന് കുറുകെ ചാടി. അയാളെ രക്ഷിക്കാനുള്ള തത്രപ്പാടിൽ കാർ എതിർഭാഗത്തേയ്ക്ക് വെട്ടിച്ച് മാറ്റി. അപ്പോഴേക്കും കാറിന്റെ വീൽ റോഡിൽ നിന്നും തെന്നി മാറിയിരുന്നു. മുന്നോട്ടെടുക്കാൻ നോക്കിയപ്പോൾ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ വിശദീകരണം

  മനപ്പൂർവ്വം

  മനപ്പൂർവ്വം

  തന്നെ മനപൂർവ്വം ആരോ അപകടത്തിൽപെടുത്തിയതാണോ എന്ന് സംശയമുള്ളതായി ഹനാൻ പറയുന്നത്. വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ മൊഴിയിലും ചില പൊരുത്തക്കേടുകൾ തോന്നിയതായും ഹനാൻ പറയുന്നു.

  ഓൺലൈൻ മാധ്യമം

  ഓൺലൈൻ മാധ്യമം

  അപകടം നടന്ന ഉടൻ തന്നെ ഒരു ഓൺലൈൻ മാധ്യമം ആശുപത്രിയിലേക്ക് പറന്നെത്തുകയായിരുന്നു. അവരുടെ എക്സ്ക്ലൂസീവ് വാർത്തയെന്ന് പറഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടക്കുന്ന തന്റെ വീഡിയോ എടുക്കുകയായിരുന്നുവെന്ന് ഹനാൻ പറയുന്നു.

  എങ്ങനെയെത്തി

  എങ്ങനെയെത്തി

  തന്റെ അനുവാദം പോലും ചോദിക്കാതെയാണ് അവർ വീഡിയോ എടുത്തത്. താനിതുവരെ പേരുപോലും കേട്ടിട്ടില്ലാത്ത ഒരു ഓൺലൈൻ മാധ്യമമാണത്. അപകടം നടന്ന ഉടൻ തന്നെ അവർ എങ്ങനെ ആശുപത്രിയിൽ എത്തിയെന്ന് മനസിലാകുന്നില്ലെന്നും ഹനാൻ പറയുന്നു.

  ശല്യം ചെയ്യുന്നു

  ശല്യം ചെയ്യുന്നു

  രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. ഈ സമയത്ത് ആരാണ് ഇവരെ വിളിച്ചുവരുത്തിയത് എന്ന് അറിയില്ല. തന്റെ സമ്മതം ചോദിക്കാതെ അവർ ഫേസ്ബുക്ക് ലൈവിട്ടു. ഇപ്പോൾ ഇവർ തന്നെ ശല്യം ചെയ്യുകയാണെന്നും ഹനാൻ പറയുന്നു.

  ഡ്രൈവറും

  ഡ്രൈവറും

  വാഹനമോടിച്ചിരുന്ന ഡ്രൈവർ പറയുന്ന കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് ഹനാൻ പറയുന്നു. ഇയാളുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയിരുന്നെന്ന് ആശുപത്രി അധികൃതരും പറയുന്നു.

  മാറ്റിപ്പറയുന്നു

  മാറ്റിപ്പറയുന്നു

  മുമ്പ് പറഞ്ഞ പലകാര്യങ്ങളും ഡ്രൈവർ ഇപ്പോൾ മാറ്റിപ്പറയുകയാണെന്ന് ഹനാൻ പറയുന്നു. താൻ സീറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നു, ഇതെല്ലാം പോലീസിനെ അറിയിക്കുമെന്നും പെൺകുട്ടി പറയുന്നു. ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടല്ലുള്ളത്. ഹനാനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

   വാപ്പ എത്തി

  വാപ്പ എത്തി

  ആശുപത്രിക്കിടക്കയിലും ചില സന്തോഷങ്ങൾ ഹനാനെ തേടിയെത്തിയിട്ടുണ്ട്. വാപ്പ ഹമീദ് ഹനാനെ കാണാനായി എത്തി. ഹനാനെ കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ വാപ്പ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എങ്കിലും നേരിട്ട് വരുന്നത് ആദ്യമാണ്.

  ഒന്നര വർഷത്തിന് ശേഷം

  ഒന്നര വർഷത്തിന് ശേഷം

  ഒന്നര വർഷത്തിന് ശേഷമാണ് ഹനാനെ തേടി വാപ്പ എത്തുന്നത്. അപകടവിവരം അറിഞ്ഞതോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തുകയായിരുന്നു.

  തിരികെയെത്തും

  തിരികെയെത്തും

  തമ്മനത്ത് റോഡരികിലായിരുന്നു ഹനാന്റെ മീൻ കച്ചവടം. ഇത് പോലീസ് തടഞ്ഞിരുന്നു. ഇതോടെ കച്ചവടത്തിനായി ഒരു കട വാടകയ്ക്കെടുത്തിരുന്നു. വിൽപ്പന ആരംഭിച്ചിരുന്നില്ല. ആരോഗ്യം വീണ്ടെടുത്താൽ ഉടൻ കച്ചവടം തുടങ്ങണമെന്നാണ് ഹനാന്റെ തീരുമാനം. ആഴ്ചകളോളം ബെഡ് റെസ്റ്റ് വേണ്ടിവരുമെന്നാണ് ഡോക്ചടർമാർ പറഞ്ഞിരിക്കുന്നത്.

  തനിക്ക് ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ.. നിലപാട് വ്യക്തമാക്കി നടി അനുശ്രീ

  English summary
  hanan accident development, driver suspected
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X