കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീൻ വിറ്റ് സോഷ്യൽ മീഡിയയിൽ താരമായ ഹനാന്റെ കാർ അപകടത്തിൽപ്പെട്ടു.. അപകടം പുലർച്ചെ കൊടുങ്ങല്ലൂരിൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹനാന്റെ കാർ അപകടത്തിൽപ്പെട്ടു | Oneindia Malayalam

കൊടുങ്ങല്ലൂര്‍: ജീവിക്കാന്‍ വേണ്ടി മീന്‍വില്‍പ്പനയ്ക്ക് ഇറങ്ങി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ഹനാന്‍ ഹനാനി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ വെച്ചാണ് ഹനാന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ 6.30തോട് കൂടിയാണ് അപകടമുണ്ടായിരിക്കുന്നത്. ഹനാന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഹനാൻ അപകടത്തിൽ

ഹനാൻ അപകടത്തിൽ

കോഴിക്കോട് വെച്ച് നടന്ന ഒരു പരിപാടിക്ക് ശേഷം കാറില്‍ നാട്ടിലേക്ക് മടങ്ങി വരുന്ന വഴിയിലാണ് ഹനാന്‍ അപകടത്തില്‍പ്പെട്ടത്. ഹനാന്റെ കാറിന് കുറുകെ മറ്റൊരു വാഹനം വന്നപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കുകളോടെ ആശുപത്രിയിൽ

പരിക്കുകളോടെ ആശുപത്രിയിൽ

അപകടം നടന്ന ഉടനെ തന്നെ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഹനാനെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. ഹനാന് കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്ക് പറ്റിയിട്ടുണ്ട്.

കാർ തകർന്നു

കാർ തകർന്നു

എന്നാല്‍ അപകടത്തില്‍ ഹനാന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ ദേശീയ പാതയില്‍ വെച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

തമ്മനത്തെ മീൻ വിൽപ്പന

തമ്മനത്തെ മീൻ വിൽപ്പന

തമ്മനത്ത് യൂണിഫോം ഇട്ട് മീന്‍വില്‍പ്പന നടത്തുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഹനാന് സഹായമൊഴുകിയെത്തി. സംവിധായകന്‍ അരുണ്‍ ഗോപി ഹനാന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തതോടെ മീന്‍വില്‍പ്പന സിനിമാ പ്രൊമോഷന് വേണ്ടിയുള്ളതാണെന്ന് വ്യാജ പ്രചാരണം നടന്നു.

സൈബർ ആക്രമണം

സൈബർ ആക്രമണം

തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹനാന് എതിരെ രൂക്ഷമായ ആക്രമണമാണ് നടന്നത്. എന്നാല്‍ ഹനാന്റെ മീന്‍വില്‍പ്പന വ്യാജമല്ലെന്നും കഷ്ടപ്പെട്ട് പണിയെടുത്ത് പഠിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ഹനാന്‍ എന്നുമുള്ള യാഥാര്‍ത്ഥ്യം പിന്നാലെ പുറത്ത് വന്നു. ഇതോടെ സൈബര്‍ ആക്രമണക്കാരെ പോലീസ് പൊക്കാന്‍ തുടങ്ങി.

ഒരു ലക്ഷം കേരളത്തിന്

ഒരു ലക്ഷം കേരളത്തിന്

അകാരണമായി ആക്രമിക്കപ്പെട്ട ഹനാന് സോഷ്യല്‍ മീഡിയയും സര്‍ക്കാരും വലിയ പിന്തുണയാണ് നല്‍കിയത്. ഓണത്തോട് അനുബന്ധിച്ചുള്ള ഖാദി ഫാഷന്‍ ഷോയില്‍ ഹനാനെ ഖാദി ബോര്‍ഡ് പങ്കെടുപ്പിച്ചു. തനിക്ക് സഹായമായി കിട്ടിയ തുകയില്‍ നിന്നും ഒരു ലക്ഷം പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും ഹനാന്‍ മാതൃകയായി.

English summary
Hanan got injured in Car accident in Kodungallur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X