• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വൈറൽ ഗേൾ ഹനാൻ രക്ഷപ്പെട്ടത് അത്ഭുതകരമായി.. നട്ടെല്ലിന്റെ കശേരുവിന് പൊട്ടലെന്ന് മെഡിക്കൽ റിപ്പോർട്ട്

 • By Desk

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സോഷ്യല്‍ മീഡിയ താരം ഹനാന്‍ ഹമീദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഹനാന്‍ ചികിത്സയില്‍ കഴിയുന്നത്.

കാറപകടത്തില്‍ നട്ടെല്ലിനാണ് ഹനാന് പരിക്കേറ്റിരിക്കുന്നത്. ഹനാന്റെ പരിക്ക് ഗുരുതരമാണ് എന്നാണ് ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദിവസങ്ങളോളം ഹനാന് വിശ്രമം വേണ്ടി വരും. തികച്ചും അത്ഭുതകരമായാണ് ഹനാൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.

വേദനയും മരവിപ്പും

വേദനയും മരവിപ്പും

കോഴിക്കോട് നിന്നും സ്‌റ്റേജ് ഷോ കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്കാണ് ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തിന് ശേഷം ഹനാന്റെ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ വേദനയും മരവിപ്പും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയില്‍ പരിക്ക് നട്ടെല്ലിനാണ് എന്ന് കണ്ടെത്തി. ഹനാന്റെ നട്ടെല്ലിന് പൊട്ടലുണ്ട് എന്നാണ് കണ്ടെത്തല്‍.

കശേരുവിന് പൊട്ടൽ

കശേരുവിന് പൊട്ടൽ

നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്. തുടര്‍ന്ന് ഹനാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പൊട്ടലുള്ള കശേരുവിന് ബലം നല്‍കുന്ന സ്റ്റീല്‍ റോഡ് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയാണ് നടത്തിയത്. പരിക്ക് ഗുരുതരമാണ് എന്നത് കൊണ്ട് തന്നെ ഹനാന് ഏറെ നാള്‍ വിശ്രമം വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ചെലവ് സർക്കാർ ഏറ്റെടുക്കും

ചെലവ് സർക്കാർ ഏറ്റെടുക്കും

ഹനാന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആശുപത്രിയുടെ സഹകരണത്തോടെയാണ് ചികിത്സാ ചെലവുകള്‍ ഏറ്റെടുക്കുക. ഹനാന്റെ അപകട വാര്‍ത്തയറിഞ്ഞ് മന്ത്രി കഴിഞ്ഞ ദിവസം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും ചികിത്സാ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

അപകടം ഉറങ്ങവേ

അപകടം ഉറങ്ങവേ

തിങ്കളാഴ്ച രാവിലെയാണ് കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ വെച്ച് ഹനാന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന വഴിയാത്രക്കാരെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഈ സമയത്ത് ഹനാന്‍ ഉറക്കത്തിലായിരുന്നു.

ഇടിച്ച് തെറിച്ച് വീണു

ഇടിച്ച് തെറിച്ച് വീണു

മുന്നിലേ സീറ്റ് പിറകിലേക്ക് ചരിച്ച് വെച്ച് ഉറങ്ങുകയായിരുന്ന ഹനാന്‍ കാര്‍ ഇടിച്ചപ്പോള്‍ തെറിച്ച് കാറിനകത്ത് തന്നെ വീണു. അപകട സമയത്ത് ഹനാനും ഡ്രൈവറും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടം നടന്ന ഉടനെ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തമ്മനത്തെ മീൻവിൽപ്പന

തമ്മനത്തെ മീൻവിൽപ്പന

തമ്മനത്തെ മീൻവിൽപ്പന വാർത്ത ആയതോടെയാണ് ഹനാൻ സോഷ്യൽ മീഡിയയിലെ താരമായി മാറിയത്. സ്വന്തം പഠനാവശ്യങ്ങൾക്ക് വേണ്ടിയും അമ്മയേയും അനുജനേയും പോറ്റുന്നതിനും വേണ്ടിയാണ് മീൻ വിൽപ്പന ഉൾപ്പെടെ പല ജോലികളും ഹനാൻ ചെയ്യുന്നത്. വൈറലായതോടെ സംവിധായകന്‍ അരുണ്‍ ഗോപി ഹനാന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു.

സൈബര്‍ ആക്രമണം

സൈബര്‍ ആക്രമണം

പല ഭാഗങ്ങളില്‍ നിന്നും ഹനാന് സഹായമൊഴുകിയെത്തി. എന്നാൽ മീൻവിൽപന നാടകമാണെന്ന് ചിലർ പ്രചരിപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഹനാന് എതിരെ രൂക്ഷമായ ആക്രമണമാണ് നടന്നത്. എന്നാല്‍ ഹനാന്റെ മീന്‍വില്‍പ്പന വ്യാജമല്ലെന്നും കഷ്ടപ്പെട്ട് പണിയെടുത്ത് പഠിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ഹനാന്‍ എന്നുമുള്ള യാഥാര്‍ത്ഥ്യം പിന്നാലെ പുറത്ത് വന്നു. ഇതോടെ സൈബര്‍ ആക്രമണക്കാർക്ക് പണി കിട്ടി.

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

പിന്നീടങ്ങോട്ട് ഹനാന് സോഷ്യല്‍ മീഡിയയും സര്‍ക്കാരും വലിയ പിന്തുണയാണ് നല്‍കിയത്. ഓണത്തോട് അനുബന്ധിച്ചുള്ള ഖാദി ഫാഷന്‍ ഷോയില്‍ ഹനാനെ ഖാദി ബോര്‍ഡ് പങ്കെടുപ്പിച്ചു. തനിക്ക് സഹായമായി കിട്ടിയ തുകയില്‍ നിന്നും ഒരു ലക്ഷം പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും ഹനാന്‍ മാതൃകയായി.

cmsvideo
  ഈ നെറികേട് കാണിച്ച രാജേഷ് അകത്തായെക്കും
  ഹനാന്റെ പേരിൽ വ്യാജ പ്രചരണം

  ഹനാന്റെ പേരിൽ വ്യാജ പ്രചരണം

  ഒപ്പം വിവാദങ്ങളും ഹനാനെ തേടിയെത്തി. ഹനാന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തില്‍ നിരവധി വ്യാജ പോസ്റ്റുകളാണ് ഹനാന്റെ പേരില്‍ പ്രചരിക്കുന്നത്. ഈ വിഷവിത്തിനെ ആണോ കേരളം സ്‌നേഹിച്ചത് എന്ന പേരില്‍ ചിലര്‍ ഹനാനെതിരെ ആക്രമണവും തുടങ്ങി. ഇത് നിഷേധിച്ച് ഹനാൻ രംഗത്ത് എത്തിയിരുന്നു.

  പറ്റിപ്പോയതാണ് സാറേ.. ചോരക്കുഞ്ഞിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്ന അമ്മയുടെ കുമ്പസാരം!

  മുഖ്യമന്ത്രി പിണറായി വിജയന്റെ രോഗവും അമേരിക്കൻ യാത്രയും, പരിഹസിക്കുന്നവർ വായിക്കാൻ, കുറിപ്പ് വൈറൽ

  English summary
  Medical report of Hanan's health condition, who met with an accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X