• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹനാന്റെ മീൻ വിൽപനയെ പരിഹസിച്ച ആർജെയെ വിമർശിച്ച് ഷാൻ റഹ്മാൻ! മറുപടിയുമായി സൂരജ്

കൊച്ചി: യൂണിഫോമിലെ മീന്‍ വില്‍പ്പനയിലൂടെ വൈറലായ ഹനാന് എതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രൂക്ഷമായ ആക്രമണം അഴിച്ച് വിട്ടിരുന്നു. വയനാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാളുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഹനാന്‍ മലയാളിയെ പറ്റിച്ചു എന്നാരോപിച്ച് രൂക്ഷമായ സൈബര്‍ ആക്രമണം നടന്നത്.

ഹനാനെ വിമര്‍ശിച്ചും അപഹസിച്ചും രംഗത്ത് എത്തിയവരുടെ കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രമുഖരുമുണ്ട്. സാമൂഹ്യവിഷയങ്ങളില്‍ ഫേസ്ബുക്ക് വഴി ഇടപെടല്‍ നടത്തി ശ്രദ്ധേയനായ ആര്‍ജെ സൂരജും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. ഹനാനെതിരായ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ആര്‍ജെ സൂരജിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍.

പുലിവാൽ പിടിച്ച് സൂരജ്

പുലിവാൽ പിടിച്ച് സൂരജ്

ഫേസ്ബുക്കില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട് കുവൈറ്റിലെ റേഡിയോ ജോക്കിയായ മലയാളി ആര്‍ജെ സൂരജിന്. സംഘപരിവാറിനെ പരിഹസിക്കുന്ന വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നല്ലൊരു ആരാധക വൃന്ദവും ഈ ആര്‍ജെയ്ക്ക് ഉണ്ട്. മലപ്പുറത്തെ തട്ടമിട്ട പെണ്‍കുട്ടികളുടെ ഡബ്‌സ്മാഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ സൂരജിനെതിരെ അടുത്തിടെ സൈബര്‍ ആക്രമണവും നടന്നിരുന്നു. ഏറ്റവും ഒടുവില്‍ ഹനാന്‍ വിഷയത്തിലാണ് സൂരജ് പുലിവാല്‍ പിടിച്ചത്.

പരിഹസിച്ച് വീഡിയോ

പരിഹസിച്ച് വീഡിയോ

ഹനാനെക്കുറിച്ചുള്ള പത്രവാര്‍ത്തയ്ക്ക് പിന്നാലെ ആ പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്ത് വരികയും പിന്നാലെ വ്യാജ വാര്‍ത്തകളില്‍ വീണ് പരിഹസിക്കുകയുമായിരുന്നു സൂരജ്. എന്നാല്‍ താന്‍ പരിഹസിച്ചത് ഹനാനെ അല്ലെന്നും മാധ്യമങ്ങളേയും സിനിമാക്കാരേയുമാണ് എന്നാണ് ഇതേക്കുറിച്ച് ഇപ്പോള്‍ സൂരജ് വിശദീകരിക്കുന്നത്. തനിക്ക് തെറ്റാണ് പറ്റിയതെന്ന് സമ്മതിച്ചും സൂരജ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സൂരജിനെതിരെ ഷാൻ

സൂരജിനെതിരെ ഷാൻ

എന്നാല്‍ മലയാളത്തിലെ യുവ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ആര്‍ജെ സൂരജിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സൂരജിന്റെ പേര് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം ഇതാണ്: ഹനാന്‍ എന്ന പെണ്‍കുട്ടിയെ കുറിച്ച് കുവൈറ്റിലോ ദോഹ എഫ്എമ്മിലോ മറ്റോ ഉള്ള ഒരു മലയാളി ആര്‍ജെയുടെ രണ്ട് വിഡ്ഢിത്ത വീഡിയോകള്‍ കാണാനിടയായി.

ലോകത്ത് വേറെ ഒരു വിഷയവും ഇല്ലേ

ലോകത്ത് വേറെ ഒരു വിഷയവും ഇല്ലേ

ആദ്യത്തേതില്‍ പൂര്‍ണ ആക്ഷേപവും രണ്ടാമത്തേതില്‍ പരിപൂര്‍ണ നിഷ്‌കളങ്കതയുമാണ്. ഇത്രയും നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിലൂടെ ഇക്കൂട്ടര്‍ക്ക് എന്താണ് കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ല. അവളൊരു ചെറിയ പെണ്‍കുട്ടിയാണെന്നെങ്കിലും ഓര്‍ക്കേണ്ടേ. ലോകത്ത് മറ്റൊരു വിഷയവും സംസാരിക്കാനില്ല എന്ന പോലെയാണ്. ഇത്തരക്കാര്‍ക്ക് എങ്ങനെയാണ് എഫ്എം സ്റ്റേഷനുകളിലൊക്കെ ജോലി കിട്ടുന്നത് എന്നോര്‍ത്ത് അത്ഭുതം തോന്നുകയാണ്.

ആർജെയുടെ ജോലി ഇതല്ല

ആർജെയുടെ ജോലി ഇതല്ല

ആര്‍ജെയുടെ ജോലി എന്നത് ഒരു ദിവസത്തെ മനോഹരമാക്കുക എന്നതാണ്. സന്തോഷം പരത്തുക, ഉത്തരവാദിത്തമുണ്ടാക്കുക എന്നതാണ്. ഉറപ്പില്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കുക എന്നതും ആര്‍ജെയുടെ ഉത്തരവാദിത്തമാണ്. ചില നേരങ്ങളില്‍ റേഡിയോ ജോക്കികള്‍ക്ക് ചിലരുടെ ജീവിതങ്ങളില്‍ തന്നെ പ്രകാശം പരത്താന്‍ സാധിച്ചെന്ന് വരും.

ആർജെകൾക്ക് അപമാനം

ആർജെകൾക്ക് അപമാനം

എന്നാല്‍ ഇയാള്‍ ജോലി ചെയ്യുന്ന റേഡിയോ സ്‌റ്റേഷന് തന്നെ അപമാനമാണ്. മറ്റ് റേഡിയോ ജോക്കിമാര്‍ക്കും ഇയാള്‍ ഒരു അപമാനമാണ്. തനിക്ക് നേരിട്ടറിയുന്ന നല്ല ആര്‍ജെകളെ സല്യൂട്ട് ചെയ്യുന്നു. ഇത്തരക്കാര്‍ മൂലമാണ് നല്ല ആര്‍ജെകളുടെ മൂല്യം മനസ്സിലാക്കുന്നത്. ഈ പോസ്റ്റ് പിന്‍വലിക്കണമെന്ന് പലരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ആളുകളെ തെറ്റിദ്ധരിപ്പിച്ചു

ആളുകളെ തെറ്റിദ്ധരിപ്പിച്ചു

അവളൊരു ചെറിയ പെണ്‍കുട്ടിയാണെന്ന് അയാള്‍ മനസ്സിലാക്കണം. വളരെ സ്വാധീനമുള്ള ഒരു ആര്‍ജെ ആണ് അയാള്‍. ആളുകള്‍ അയാള്‍ പറയുന്നത് കേള്‍ക്കാനും ശ്രദ്ധിക്കാനും താല്‍പര്യപ്പെടുന്നുണ്ട്. അയാളുടെ വാക്കുകള്‍ കേട്ട് തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പേരാണ് ആ പെണ്‍കുട്ടിക്ക് നേരെ കടന്നാക്രമണം നടത്തിയത്. കുറച്ച് നേരത്തേക്ക് എങ്കിലും അവളെ ആളുകള്‍ കള്ളിയാക്കി.

വായിൽ തോന്നിയത് പറയാനാവില്ല

വായിൽ തോന്നിയത് പറയാനാവില്ല

അവള്‍ ജീവിക്കുന്നതും കടന്ന് വന്നതുമായ സാഹചര്യങ്ങളെക്കുറിച്ച് നമുക്കൊന്നും ചിന്തിക്കാന്‍ പോലും സാധിക്കില്ല. ഇത്തരം റേഡിയോ ജോക്കിമാര്‍ക്ക് വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞ് കൈകഴുകാന്‍ സാധിക്കില്ല. ഇത്രയും വിഡ്ഢികളാകരുത് ആളുകള്‍. വിമര്‍ശനം ആണെങ്കില്‍ കൂടിയും മാന്യമായ രീതിയില്‍ വേണം. ഹനാനെ കൊണ്ട് മീന്‍ കച്ചോടം ചെയ്യിച്ച സിനിമാക്കാരെ.. ഉഷാറല്ലേ എന്ന തരത്തിലാവരുത്.

പോസ്റ്റ് പിൻവലിക്കില്ല

പോസ്റ്റ് പിൻവലിക്കില്ല

ആക്ഷേപ ഹാസ്യം അവതരിപ്പിക്കുന്ന കോമഡി താരം അല്ലല്ലോ അയാള്‍. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ കുറിച്ചല്ലേ സംസാരിക്കുന്നത്. തന്റെ 7 വയസ്സുള്ള മകന് പോലും സ്ത്രീകള എങ്ങനെ ബഹുമാനിക്കണം എന്നതിനെക്കുറിച്ച് ബോധമുണ്ട്. അതുകൊണ്ട് ഈ പോസ്റ്റ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഷാന്‍ റഹ്മാന്‍ പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ ആര്‍ജെ സൂരജിന്റെ മറുപടിയുമുണ്ട്. അതിങ്ങനെയാണ്:

എനിക്ക്‌ തെറ്റ്‌ പറ്റി

എനിക്ക്‌ തെറ്റ്‌ പറ്റി

ശെരിയാണ്‌ ഷാൻ ബ്രോ.. എനിക്ക്‌ തെറ്റ്‌ പറ്റി.. ഒരുപാടു പേർ ഇൻബോക്സിലേക്ക്‌ തുരു തുരാ വന്നപ്പോൾ ഭൂരിപക്ഷ അഭിപ്രായം ശെരിയായിരിക്കും എന്ന തോന്നലിനാൽ ഞാൻ അത്‌ വിശ്വസിച്ചു.. ഒരു വീഡിയോ ചെയ്യുകയും ചെയ്തു.( അതിലും ഹനാനെ പറഞ്ഞിട്ടില്ല പത്രത്തെയും സിനിമാക്കാരെയുമാണ്‌ ട്രോൾ ചെയ്തത്‌)

അത്‌ ഒരുപാടു പേർ ഏറ്റെടുക്കുകയും ചെയ്തു.. ഇന്ന് ഹനാന്റെ ലൈവ്‌ കണ്ടപ്പോൾ എനിക്ക്‌ തെറ്റ്‌ പറ്റിയെന്ന് തോന്നി ഞാൻ അതിനെ പറ്റി വിശദമായി അന്വേഷിച്ച്‌ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട്‌ തിരുത്തലും നടത്തി..

തെറ്റ് തിരുത്തിയിട്ടുണ്ട്

തെറ്റ് തിരുത്തിയിട്ടുണ്ട്

ആദ്യ വീഡിയോയെപ്പോലെ ഒരുപാടു പേരിലേക്ക്‌ അത്‌ എത്തുകയും ചെയ്തു.. ഇതിൽ പരം ഒരു പ്രായശ്ചിത്തം ഈ ഒരു വിഷയത്തിൽ എനിക്ക്‌ ചെയ്യാനില്ല.. തെറ്റു പറ്റിയെന്ന് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതെ പോസ്റ്റും മുക്കി ഇരിക്കാനും ഞാൻ നിന്നില്ല.. പറ്റിയ തെറ്റ്‌ തിരുത്താൻ പരമാവധി ശ്രമിച്ചു.. വേറെന്താണ്‌ തെറ്റിദ്ധാരണയാൽ സംഭവിച്ചുപോയ ഒരു വിഷയത്തിനു മേൽ ഇനി എനിക്ക്‌ ചെയ്യാനാകുക..

തെറ്റിനെ ആഘോഷിക്കുന്നു

തെറ്റിനെ ആഘോഷിക്കുന്നു

ഒരുപാടു പേർ അവസരം നോക്കി നിൽക്കുകയായിരുന്നു അവർ എനിക്കു പറ്റിയ തെറ്റിനെ ആഘോഷിക്കുന്നു.. ആയിക്കോട്ടെ പരാതിയില്ല.. ഒരുപക്ഷേ അവർക്കൊന്നും ഒരിക്കലും തെറ്റ്‌ പറ്റാറില്ലായിരിക്കാം.. ഹനാൻ വിഷയത്തിൽ കേരളത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരേ ഒരാൾ ഒരു പക്ഷെ ഞാൻ മാത്രമാണെന്നാവാം..!

cmsvideo
  ഹനാന് പിന്തുണയുമായി പിണറായി | Oneindia Malayalam
  കൂടുതൽ ചർച്ചകൾക്കില്ല

  കൂടുതൽ ചർച്ചകൾക്കില്ല

  എന്തായാലും എനിക്ക്‌ ഒരു വലിയ അബദ്ധം സംഭവിച്ചു അതിൽ തിരുത്തലും നടത്തി... ആ കുട്ടിയുടെ അധ്യാപകനുമായി സംസാരിച്ചിരുന്നു.. ഞാൻ ഇങ്ങനെ ഒരു തിരുത്തൽ നടത്തിയതിൽ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്തു... ഇനി ഒരു വീഡിയോ ചെയ്യും മുൻപ്‌ ശ്രദ്ധിക്കാൻ ഒരു പാഠമായി.. അങ്ങനെ കാണുന്നു കൂടുതൽ ചർച്ചകൾക്കില്ല ഏവർക്കും നന്ദി എന്നാണ് ആർജെ സൂരജിന്റെ മറുപടി.

  ഫേസ്ബുക്ക് പോസ്റ്റ്

  ഷാൻ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Hanan Controversy: Music Director Shan Rahman against RJ Sooraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more