കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനാന്‍റെ വെളിപ്പെടുത്തല്‍.. ഡ്രൈവര്‍ അവര്‍ക്ക് സന്ദേശങ്ങള്‍ നല്‍കികൊണ്ടേയിരുന്നു

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഹനാന്‍ ഹമീദ് വാഹനാപകടത്തില്‍ പെട്ടത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ കൊടുങ്ങല്ലൂരിനടുത്ത് വെച്ചായിരുന്നു രാവിലെയോടെ അപകടം നടന്നത്. അപകടത്തില്‍ ഹനാന്‍റെ നട്ടെല്ലിന് വലിയ രീതിയില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഹനാന്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

എന്നാല്‍ തന്നെ മനപ്പൂര്‍വ്വം ചിലര്‍ അപകടത്തില്‍ പെടുത്തിയതാണെന്നാണ് ഹനാന്‍ പറയുന്നത്. ഇതിന് പിന്നില്‍ ചില കാരണങ്ങള്‍ കൂടി ഹനാന്‍ നിരത്തുന്നു. ഹനാന്‍റെ വാക്കുകള്‍ ഇങ്ങനെ

കോഴിക്കോട് വെച്ച്

കോഴിക്കോട് വെച്ച്

കോഴിക്കോട് മൂന്ന് ഉദ്ഘാടന ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങവേ കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം നടന്നത്. സ്വര്‍ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാര്‍ലര്‍ എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടനമായിരുന്നു ഹനാന് ഉണ്ടായിരുന്നത്. എല്ലാം കഴിഞ്ഞ് മടങ്ങിയപ്പോഴേക്കും നേരം ഇരുട്ടി.തിരിച്ച് മരടിലേക്ക് വരുമ്പോള്‍ കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം.

കുറുകെ ചാടി

കുറുകെ ചാടി

വാഹനത്തിന് കുറുകെ ചാടിയ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്‍റെ ചക്രം റോഡില്‍ നിന്ന് തെന്നിമാറിപ്പോയെന്നും പിന്നീട് വാഹനത്തിന്‍റെ നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്നുമാണ് അപകടശേഷം ഡ്രൈവര്‍ ജിതേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

ഡ്രൈവര്‍

ഡ്രൈവര്‍

എങ്ങനെയൊക്കെയോ കാറില്‍ നിന്ന് എഴുന്നേറ്റ് താന്‍ പുറത്തു കടന്നുവെങ്കിലും ഹനാന്‍ കാലുകള്‍ ഉയര്‍ത്താന്‍ പറ്റിയിരുന്നില്ലെന്നും അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവറാണ് ഹനാനെ എടുത്ത് ആശുപത്രിയില്‍എത്തിച്ചതെന്നുമായിരുന്നു ഡ്രൈവര്‍ ജിതേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

നിഷേധിച്ച്

നിഷേധിച്ച്

എന്നാല്‍ ഡ്രൈവര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ഹനാന്‍ പറയുന്നു. ഡ്രൈവറുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും തന്നെ മനപ്പൂര്‍വ്വം അപകടപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും ഹനാന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ഇത്തരം സംശയങ്ങള്‍ക്ക് പിന്നില്‍ ചില കാരണങ്ങള്‍ കൂടി ഉണ്ടെന്ന് ഹനാന്‍ പറയുന്നു.

സീറ്റ് ബെല്‍റ്റ്

സീറ്റ് ബെല്‍റ്റ്

ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങവേ ഹനാന്‍ ക്ഷീണം കാരണം കാറിന്‍റെ സീറ്റ് വലിച്ചിട്ട് ഉറങ്ങുകയായിരുന്നെന്നും സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്നെന്നും ഡ്രൈവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹനാന്‍ അത് നിഷേധിച്ചു. താന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടില്ലെന്നിരിക്കെ എന്തിനാണ് ഡ്രൈവര്‍ അത്തരമൊരു നുണപറഞ്ഞതെന്ന് ഹനാന്‍ ചോദിക്കുന്നു.

ഫോണില്‍

ഫോണില്‍

താന്‍ പകുതി ഉറക്കത്തില്‍ ആയിരുന്നപ്പോള്‍ ഡ്രൈവര്‍ ആരെയോ ഫോണില്‍ കൂടെകൂടെ വിളിച്ചിരുന്നു. അവിടെയെത്തി, ഇവിടെയെത്തി എന്നൊക്കെ പറയുന്നത് തനിക്ക് കേള്‍ക്കാമായിരുന്നു. താന്‍ കണ്ണു തുറന്നപ്പോള്‍ വാഹനം അപകടത്തില്‍ പെട്ടിരിക്കുന്നതാണ് കണ്ടത്. അപകടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരാള്‍ കുറുകെ ചാടിയെന്നായിരുന്നു പറഞ്ഞത്.

ഞാന്‍ കണ്ടില്ല

ഞാന്‍ കണ്ടില്ല

എന്നാല്‍ കുറുകെ ചാടി എന്ന് പറഞ്ഞയാളെ ഞാന്‍ കണ്ടിട്ടില്ല. വണ്ടി ഇടിച്ച ശേഷം യാതൊരു പരിഭ്രമവും ഡ്രൈവറുടെ മുഖത്ത് കണ്ടില്ല. അപകടശേഷം അവിടെ തടിച്ച് കൂടിയ നാട്ടുകാരാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ വെച്ച് ലൈവ്

ആശുപത്രിയില്‍ വെച്ച് ലൈവ്

ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചപാടെ ഒരു ഓണ്‍ലൈന്‍ മാധ്യമം ലൈവെടുക്കാനായി തന്‍റെ മുറിയില്‍ എത്തിയിരുന്നു. ഡ്രൈവര്‍ക്ക് നല്ല പരിചയമുള്ളയാളാണ് ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ പ്രതിനിധി. ഇരുവരും നല്ല അടുപ്പമുണ്ടെന്നും തനിക്ക് സംശയമുണ്ട്.

ബന്ധു

ബന്ധു

ആശുപത്രി അധികൃതര്‍ ചോദിച്ചപ്പോള്‍ അയാള്‍ തന്‍റെ ബന്ധുവാണെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അത് തിരുത്തി പറയുകയാണ് ചെയ്തത്. ഇതെല്ലാം തന്‍റെ സംശയം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഹനാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 ചികിത്സ

ചികിത്സ

തന്‍റെ ചികിത്സ നല്ല രീതിയില്‍ പോകുന്നുണ്ടെന്നും ഹനാന്‍ പറഞ്ഞു. നട്ടെല്ലിന്‍റെ മുറിവ് ഉണങ്ങാന്‍ സമയമെടുക്കും. അതുവരെ തനിക്ക് ഇരിക്കാനോ നടക്കാനോ സാധിക്കില്ല. ഏറെ നാള്‍ ബെഡ് റെസ്റ്റ് വേണ്ടി വരുമെന്നും ഹനാന്‍ പറഞ്ഞു.

എല്ലാവരും എത്തി

എല്ലാവരും എത്തി

തന്‍റെ അവസ്ഥ അറിഞ്ഞ പിതാവ് ഹമീദ് ഏറെ നാളുകള്‍ക്ക് ശേഷം തന്നെ കാണാന്‍ എത്തിയിട്ടുണ്ട്. സഹോദരനും ആശുപത്രിയില്‍ തനിക്ക് ഒപ്പമുണ്ടെന്നും ഹനാന്‍ പറഞ്ഞു.

English summary
hanan expalins about her accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X