കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവര്‍ കള്ളംപറഞ്ഞത് എന്തിന്?; അപകടത്തേക്കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ടെന്ന് ഹനാന്‍

Google Oneindia Malayalam News

കൊച്ചി: പ്രതിസന്ധികളില്‍ തളരാതെ അതിജീവനത്തിനായി മാര്‍ക്കറ്റില്‍ മീന്‍വിറ്റ ഹനാന്‍ എന്ന പെണ്‍കുട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഏറ്റെടുക്കുകയായിരുന്നു. ഒരുവിഭാഗം ഹനാനെതിരെ നടത്തിയ സൈബര്‍ ആക്രമണത്തില്‍ സര്‍ക്കാറും പോലീസും ഹനാന്റെ രക്ഷകരായി എത്തുകയും ചെയ്തിരുന്നു.

<strong>ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ 'സേവ് ശബരിമല' മുദ്രാവാക്യം; ഏറ്റെടുക്കാതെ കാണികള്‍ - വീഡിയോ</strong>ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടയില്‍ 'സേവ് ശബരിമല' മുദ്രാവാക്യം; ഏറ്റെടുക്കാതെ കാണികള്‍ - വീഡിയോ

തനിക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളില്‍ നിന്ന് ചെറുതല്ലാത്തൊരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും ഹനാന്‍ മാതൃകയായിരുന്നു. ഇതിനിടെയാണ് ഹനാന്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹനാന്‍ ഇപ്പോഴും വീല്‍ച്ചെയറില്‍ കഴിയുകയാണ്. അപകടത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് ഹനാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ ആരോപണം ഇപ്പോള്‍ ശക്തമാക്കിയിരിക്കുകയാണ് ഹനാന്‍..

അപകടംനടന്നത്

അപകടംനടന്നത്

സെപ്റ്റംബര്‍ രണ്ടാം തിയ്യതിയായിരുന്നു ഹനാന്‍ അപകടത്തില്‍പ്പെട്ടത്. ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം കോഴിക്കോടുനിന്ന് മടങ്ങുംവഴി കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടംനടന്നത്.

മാധ്യമങ്ങളോട് പറഞ്ഞത്

മാധ്യമങ്ങളോട് പറഞ്ഞത്

വാഹനത്തിന് കുറുകെ ചാടിയ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ ചക്രം റോഡില്‍ നിന്ന് തെന്നിമാറിപ്പോയെന്നും പിന്നീട് വാഹനത്തിന്റെ നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചതെന്നുമാണ് ഡ്രൈവര്‍ ജിതേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

പച്ചക്കള്ളം

പച്ചക്കള്ളം

എന്നാല്‍ ഡ്രൈവര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുനന്നു. ഡ്രൈവര്‍ പറയുന്നത് പച്ചക്കള്ളമാണെന്നും ഡ്രൈവറുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും തന്നെ മനപ്പൂര്‍വ്വം അപകടപ്പെടത്താന്‍ ശ്രമിച്ചതാണെന്നമായിരുന്നു ഹനാന്‍ പറഞ്ഞത്.

ഇതേ ആരോപണം

ഇതേ ആരോപണം

ഇപ്പോള്‍ ഇതേ ആരോപണം ഹനാന്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. അപകടത്തില്‍ നട്ടെല്ലിന് ഗുരതര പരിക്കേറ്റ ഹനാന്‍ ശസ്ത്രക്രിയയക്കുശേഷം വിശ്രമിക്കുന്നതിനിടെ മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഹനാന്‍ അപകടത്തേക്കുറിച്ചുള്ള സംശയങ്ങള്‍ വീണ്ടും ഉണര്‍ത്തിയത്.

ഏറെ വൈകി

ഏറെ വൈകി

അപകടം നന്ന ദിവസം കൂട്ടുകാരിയുടെ വാഹനത്തിലാണ് സഞ്ചരിച്ചത്. രണ്ട് ദിവസത്തേക്കായിരുന്നു ഡ്രൈവറെ ഏര്‍പ്പെടുത്തിയത്. അടുത്ത കൂട്ടുകാരിയായിരുന്നു. ഉദ്ഘാടന പരിപാടികള്‍ കഴിഞ്ഞ ശേഷം വെെകുന്നേരത്തോടെയാണ് കോഴിക്കോടു നിന്നും തിരിച്ചത്.

ഡ്രൈവര്‍ പറയുന്നത്

ഡ്രൈവര്‍ പറയുന്നത്

കോഴിക്കോടു നിന്നും പുറപ്പെട്ട വാഹനം പുലര്‍ച്ചെ ആറിനാണ് കൊടുങ്ങല്ലൂരില്‍ എത്തിയത്. ഇടയ്ക്കുവെച്ച് കാര്‍നിര്‍ത്തി ഉറങ്ങിയെന്നാണ് ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ യാത്രയ്ക്കിടെ താന്‍ ഇടയ്ക്കിടെ ഉണര്‍ന്ന് സമയം നോക്കിയിരുന്നു.

വേഗത്തില്‍

വേഗത്തില്‍

ഡ്രൈവര്‍ എവിടയേും വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങിയതായി ഞാന്‍ അറിയിയില്ല. മാത്രവുമല്ല അത്യാവശ്യം വേഗത്തിലുമാണ് വാഹനം ഓടിച്ചിരുന്നതും. അപകടം നടന്ന സമയത്ത് താന്‍ സീറ്റ് ബെല്‍റ്റ് ധിരിച്ചിരുന്നവെന്ന് ഡ്രൈവര്‍ കള്ളം പറഞ്ഞുവെന്നും ഹനാന്‍ വ്യക്തമാക്കുന്നു.

സംശയത്തിന് ഇടയാക്കിയത്

സംശയത്തിന് ഇടയാക്കിയത്

കൊടുങ്ങല്ലൂരെത്താന്‍ സമയം വൈകിയതും കള്ളം പറഞ്ഞതുമാണ് സംശയത്തിന് ഇടയാക്കിയത്. ആര്‍ക്കായാലും സംശയമുണ്ടാകും. അത് ഇപ്പോഴുമുണ്ടെന്നും. ഇതേക്കുറിച്ച് അന്തിമ നിഗമനത്തിലെത്തേണ്ടത് പോലീസാണെന്നും ഹനാന്‍ കൂട്ടിച്ചേര്‍ത്തു.

ആരെയോ ഫോണില്‍ വിളിച്ചു

ആരെയോ ഫോണില്‍ വിളിച്ചു

താന്‍ പകുതി ഉറക്കത്തില്‍ ആയിരുന്നപ്പോള്‍ ഡ്രൈവര്‍ ആരെയോ ഫോണില്‍ കൂടെകൂടെ വിളിച്ചിരുന്നു. അവിടെയെത്തി, ഇവിടെയെത്തി എന്നൊക്കെ പറയുന്നത് തനിക്ക് കേള്‍ക്കാമായിരുന്നെന്ന് അപകടം നടന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ഹനാന്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

യാതൊരു പരിഭ്രമവും ഇല്ല

യാതൊരു പരിഭ്രമവും ഇല്ല

താന്‍ കണ്ണു തുറന്നപ്പോള്‍ വാഹനം അപകടത്തില്‍ പെട്ടിരിക്കുന്നതാണ് കണ്ടത്. അപകടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരാള്‍ കുറുകെ ചാടിയെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ കുറുകെ ചാടി എന്ന് പറഞ്ഞയാളെ ഞാന്‍ കണ്ടിട്ടില്ല. വണ്ടി ഇടിച്ച ശേഷം യാതൊരു പരിഭ്രമവും ഡ്രൈവറുടെ മുഖത്ത് കണ്ടില്ലെന്നും ഹനാന്‍ വ്യക്തമാക്കിയിരുന്നു.

ലൈവെടുക്കാന്‍ മുറിയില്‍

ലൈവെടുക്കാന്‍ മുറിയില്‍

ഹനാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ ഒരു ഓണ്‍ലൈന്‍ മാധ്യമം ലൈവെടുക്കാനായി മുറിയില്‍ എത്തിയതാണ് സംയങ്ങള്‍ ബലപ്പെടാന്‍ ഇടയാക്കിയത്. ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധിയെ ഡ്രൈവര്‍ക്ക് നല്ലപരിചയമുണ്ടെന്നും ഹനാന്‍ പറഞ്ഞിരുന്നു.

2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും2019: കേരളം യുഡിഎഫിനൊപ്പം, സിപിഎം തകര്‍ന്നടിയുമെന്നും സര്‍വ്വേ; ദേശീയ പാര്‍ട്ടി പദവി നഷ്ടമാവും

English summary
hanan expalins about her accident - follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X