കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്‍ചെയറില്‍ എത്തി വീണ്ടും കേരളക്കരയെ ഞെട്ടിക്കാന്‍ ഹനാന്‍.. ഇതാണ് അതിജീവനം

  • By Aami Madhu
Google Oneindia Malayalam News

ജീവിത പ്രതിസന്ധികളില്‍ തളരാതെ മീന്‍ വിറ്റ് ഉപജീവനം കണ്ടെത്തിയ ഹനാന്‍ ഹമീദ് എന്ന പെണ്‍കുട്ടിയെ മലയാളികള്‍ ഏറ്റെടുത്തത് പെട്ടെന്നായിരുന്നു. തനിക്ക് കിട്ടിയ സാമ്പത്തിക സഹായങ്ങളില്‍ വലിയ പങ്ക് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും ആ കൊച്ചുമിടുക്കി മാതൃകയായി. അതുകൊണ്ട് തന്നെയാണ് ഹനാന്‍ അപകടത്തില്‍ പെട്ട വാര്‍ത്ത അറിഞ്ഞപ്പോഴും മലയാളികള്‍ ഏറെ വേദനിച്ചത്.

ഇപ്പോള്‍ കാറപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുകയാണ് ഹനാന്‍. എന്നാല്‍ വിധി സമ്മാനിച്ച ദുരിത കടല്‍ താണ്ടാന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് വീണ്ടും ഹനാന്‍. അപകടത്തില്‍ പരിക്കേറ്റ് വീല്‍ ചെയറില്‍ കഴിയുന്ന ഹനാന്‍ വീല്‍ചെയറില്‍ ഇരുന്ന് മീന്‍ വില്‍പ്പന നടത്താന്‍ തമ്മനത്ത് എത്തുകയാണെന്നാണ് വിവരം.

 ഏറ്റെടുത്തു

ഏറ്റെടുത്തു

കേരളക്കര അഭിമാനത്തോടെയാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയെ ഏറ്റെടുത്തത്. ജീവിത പ്രതിസന്ധികളില്‍ തളരാതെ വളരെ ചെറിയ വയസില്‍ തന്നെ അധ്വാനിക്കുകയും പഠന ചെലവു കണ്ടെത്തുകയും ചെയ്ത കൊച്ചുമിടുക്കി പെട്ടെന്നായിരുന്നു കൈയ്യടി നേടിയത്.

വിദ്യാര്‍ത്ഥിനി

വിദ്യാര്‍ത്ഥിനി

തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഹനാന്‍. ഉപജീവനത്തിന് വേണ്ടി മല്‍സ്യവില്‍പ്പന നടത്തുന്ന വിദ്യാര്‍ഥിയുടെ ദയനീയത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

 മീന്‍ വില്‍പ്പന

മീന്‍ വില്‍പ്പന

തന്‍റെ പ്രായത്തിലെ പെണ്‍കുട്ടികള്‍ ഒരിക്കലും ചെയ്യാന്‍ തയ്യാറാകാത്ത മീന്‍ വില്‍പ്പനയായിരുന്നു ഈ മിടുക്കി ഉപജീവനത്തിനായി തിരഞ്ഞെടുത്തത് എന്നത് തന്നെയാണ് ഹനാനെ ജനം ഏറ്റെടുക്കാന്‍ കാരണവും..അതോടെ തമ്മനം മാര്‍ക്കറ്റിലെ ആ കൊച്ചു മീന്‍ വില്‍പ്പനക്കാരി പെട്ടെന്ന് തന്നെ എല്ലാവരുടേയും പ്രിയങ്കരിയായി മാറി.

 തരംഗമായി

തരംഗമായി

ഹനാന്‍റെ ജീവിത കഥ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി. ഇതോടെ അരുണ്‍ ഗോപിയെന്ന സംവിധായകന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഹനാന് അവസരവും നല്‍കി. എന്നാല്‍ അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സിനിമാ പ്രമോഷന് വേണ്ടിയായിരുന്നു ഹനാന്‍ മീന്‍ വിറ്റതെന്നതടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.

 അഴിക്കുള്ളില്‍

അഴിക്കുള്ളില്‍

ഇതോടെ ഹനാനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ തിരിഞ്ഞു. പലരും ഹനാനെ അധിക്ഷേപിച്ചു. ​എന്നാല്‍ പിന്നീട് യാഥാര്‍ത്ഥ്യം എന്താണെന്ന് ഹനാന്‍ തന്നെ വ്യക്തമാക്കിയതോടെ അവളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. സര്‍ക്കാരും അവള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. പിന്നാലെ അവളെ അധിക്ഷേപിച്ചവരെ അഴിക്കുള്ളിലാക്കുകയും ചെയ്തു.

 അപകടം

അപകടം

ഇതിനിടയിലാണ് വിധി വീണ്ടും ഹനാനെതിരെ തിരിഞ്ഞത്. കഴിഞ്‍ഞ മാസം ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരിച്ച് വരവെ ഹനാന്‍റെ വാഹനം അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഹനാന്‍റെ നട്ടെല്ലിന് കാര്യമായി പരിക്കേറ്റിരുന്നു. സര്‍ജറിയും കഴിഞ്ഞു.

 വീല്‍ ചെയറില്‍

വീല്‍ ചെയറില്‍

എന്നാല്‍ ഇപ്പോള്‍ വീല്‍ ചെയറില്‍ കഴിയുകയാണ് ഹനാന്‍. എന്നാല്‍ വീല്‍ ചെയറിലിരുന്നും കേരളക്കരയെ അദ്ഭുതപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഈ കൊച്ചുമിടുക്കി. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ടുതന്നെ ഹനാന്‍ എറണാകുളത്ത് തമ്മനത്ത് ഹനാന്‍ വീണ്ടം മത്സ്യ വില്‍പ്പനയ്ക്ക് വീണ്ടുമെത്തുമെന്നാണ് വിവരം.

 സര്‍ക്കാര്‍ സഹായം

സര്‍ക്കാര്‍ സഹായം

കച്ചവടം തുടങ്ങാന്‍ കിയോസ്ക് വാങ്ങി നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തെങ്കിലും ഇതിനൊന്നും കാത്ത് നില്‍ക്കാതെയാണ് ഹനാന്‍ വീണ്ടുമെത്തുന്നത്.നാളെ മുതല്‍ കച്ചവടം തുടങ്ങണമെന്നായിരുന്നു തിരുമാനം.

 വാടക മുറി

വാടക മുറി

അതേസമയം ഇത്തവണ വഴിയോര കച്ചവടമല്ല ഉദ്ദേശിക്കുന്നത്. മീന്‍വില്‍പ്പനയ്ക്കായി ഒരു മുറി വാടകയ്ക്കെടുത്തിട്ടുണ്ട്.എന്നാല്‍ വാടകയ്ക്കെടുത്ത മുറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

 ചെലവ് കണ്ടെത്താന്‍

ചെലവ് കണ്ടെത്താന്‍

ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നുണ്ടെങ്കിലും തന്‍റെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനാണ് വീണ്ടും മീന്‍ കച്ചവടത്തിന് വരുന്നത്. ഗതാഗത തടസത്തിന്‍റെ പേരില്‍ തന്‍റെ കച്ചവടം ഒഴിപ്പിച്ച തമ്മനത്ത് തന്നെ വീണ്ടും കച്ചവടത്തിന് എത്തണമെന്നത് തന്‍റെ വാശിയാണെന്നാണ് ഹനാന്‍ പറയുന്നത്.

English summary
hanan is comming back with fish selling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X