കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങളില്‍ പ്രതികരിച്ച് ഹനാന്‍; വേട്ടയാടരുത് ജീവിക്കാന്‍ വേണ്ടിയാണ് മീന്‍വിറ്റത്, വ്യാജ ആരോപണം

  • By Desk
Google Oneindia Malayalam News

കൊച്ചി: ഒറ്റദിവസം കൊണ്ട് മലയാളികള്‍ ഏറ്റെടുത്തതായിരുന്നു ഹാനാന്‍റെ ജീവിത്കഥ. ജീവിത പ്രതിസന്ധികളെ മറികടക്കാന്‍ കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ പെണ്‍കുട്ടിയുടെ കഥ മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഇന്നലെ സോഷ്യല്‍ മീഡിയിയില്‍ ഹനാന്റെ ജീവിതകഥ ഷെയര്‍ചെയ്തത് ആയിരങ്ങളായിരുന്നു.

<strong>ഹനാന്‍ മലയാളികളെ പറ്റിച്ചു?, പിന്നില്‍ സിനിമാ പ്രമോഷന്‍?; പെണ്‍കുട്ടിക്കെതിരെ ആരോപണങ്ങളും പരിഹാസവും</strong>ഹനാന്‍ മലയാളികളെ പറ്റിച്ചു?, പിന്നില്‍ സിനിമാ പ്രമോഷന്‍?; പെണ്‍കുട്ടിക്കെതിരെ ആരോപണങ്ങളും പരിഹാസവും

വാര്‍ത്തഹിറ്റായതിനോടൊപ്പം ചിലര്‍ സംശയങ്ങളുമായും രംഗത്ത് എത്തിയിരുന്നു. ഹനാന്റെ മീന്‍കച്ചവടം സിനിമാ പ്രമോഷന് വേണ്ടിയാണെന്നായിരുന്നു ചിലരുടെ ആരോപണം. ഹാനാന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു സിനിമാതാരങ്ങളോടൊത്തുള്ള ചിത്രങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് ഹനാന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

കോളേജ് യൂണിഫോമില്‍

കോളേജ് യൂണിഫോമില്‍

പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത മലയാളികള്‍ ഏറ്റെടുത്തത് നിമിശനേരം കൊണ്ടായിരുന്നു. ഇന്നലെ വാര്‍ത്താമാധ്യമങ്ങളിലേയും സോഷ്യല്‍മീഡിയയിലേയും താരം .ഹാനാന്‍ എന്ന തൃശ്ശൂര്‍ സ്വദേശിയായിരുന്നു.

Recommended Video

cmsvideo
ഹനാനെ ആക്രമിച്ചു സോഷ്യൽ മീഡിയ
ഒറ്റയ്ക്ക്

ഒറ്റയ്ക്ക്

ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്ക് പൊരുതികരകയറുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത മാതൃഭൂമിയിലൂടെ പുറത്തുവന്നതോടെ മറ്റുമാധ്യമങ്ങളോടൊപ്പം സമൂഹമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. നിരവധി ആളുകള്‍ ഹനാന് സഹായ ഹസ്തങ്ങളുമായി മുന്നോട്ട് വരികയും ചെയ്തു.

സിനിമയുടെ പ്രമോഷന്‍

സിനിമയുടെ പ്രമോഷന്‍

ഹാനാന്റെ വാര്‍ത്ത ഇത്രയധികം ശ്രദ്ധ പിടിച്ചതിനോടൊപ്പം തന്നെ ചില സംശയങ്ങളും പലരും പ്രകടിപ്പിച്ചിരുന്നു. ഹാനാന്റെ വാര്‍ത്ത വ്യാജമാണെന്നും സിനിമയുടെ പ്രമോഷന്‍ ആണെന്നുമായിരുന്നു പലരുടേയും വാദം. സഹായ ഹസ്തം നീട്ടിയ അരുണ്‍ഗോപിക്ക് നേരെയായിരുന്നു വിമര്‍ശനങ്ങളേറെയും.

മൂന്ന് ദിവസം

മൂന്ന് ദിവസം

മൂന്ന് ദിവസം മാത്രമാണ് ഹനാന്‍ തമ്മനത്ത് മീന്‍വില്‍പ്പന നടത്തിയത് എന്നായിരുന്നു വിമര്‍ശകരുടെ പ്രധാനം ആരോപണം. ഒപ്പം, ക്വീന്‍ എന്നീ സിനിമകളില്‍ ഹനാന്‍ അഭിനയിച്ചു എന്നും അതിന്റെ തെളിവായി ഏതാനും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

വിമര്‍ശകര്‍

വിമര്‍ശകര്‍

ഹനാന്റെ ഫെയ്സ്ബുക്കിലേയും പ്രമുഖ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഹാനാനെതിരെ ഉപയോഗിക്കപ്പെടുന്നുണ്ട്. മലയാളികളുടെ സഹായമനസ്ഥിതിയെ ഹനാനിലൂടെ സിനിമാക്കാര്‍ ചൂഷണം ചെയ്തുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സോഷ്യല്‍മീഡിയയില്‍ ഹനാനേയും അരുണ്‍ഗോപിയേയും വിമര്‍ശിച്ചുകൊണ്ട് ട്രോളുകളും നിറയുന്നുണ്ട്.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

ഹനാന്റെ വാര്‍ത്ത ഷെയര്‍ ചെയ്തവരേയും, വിഷയത്തില്‍ ഇടപെട്ട് സഹായങ്ങള്‍ എത്തിച്ചവരേയും പരിഹസിച്ചും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയാണ് ഇത്തരത്തിലുള്ള പരിഹാസങ്ങളുടെ മുന പ്രധാനമായും നീണ്ടിരുന്നത്.

ഹനാന്‍ രംഗത്ത്

ഹനാന്‍ രംഗത്ത്

വാര്‍ത്ത വിവാദമായതോടെ പ്രതികരണവുമായി ഹനാന്‍ തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. വാര്‍ത്തയില്‍ പറഞ്ഞതെല്ലാം സത്യമാണ്. ജീവിക്കാനും പഠനത്തിനും വേണ്ടിയാണ് മീന്‍ വില്‍ക്കുന്നതെന്ന് ഹനാന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

ആരോപണം തെറ്റാണ്

ആരോപണം തെറ്റാണ്

സിനിമയുടെ പ്രചരണത്തിന് വേണ്ടിയാണ് മീന്‍വിറ്റതെന്ന ആരോപണത്തേയും ഹനാന്‍ തള്ളിക്കളുഞ്ഞു. ആ ആരോപണം തെറ്റാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തന്നെ വേട്ടയാടുകയാണ്. കലാഭവന്‍മണിയായിരുന്നു എനിക്ക് ചില സിനിമകളില്‍ വേഷം തന്നിരുന്നതെന്നും ഹനാന്‍ വ്യക്തമാക്കി.

കലാഭവന്‍മണി

കലാഭവന്‍മണി

അദ്ദേഹത്തിന്റെ സഹായത്തോടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ചിലസിനിമകളില്‍ വേഷമിട്ടു. ചില പരിപാടികളുടെ അവതാരികയായും പങ്കെടുത്തു. എന്നാല്‍ കലാഭവന്‍മണി മരിച്ചതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി ഇതിന് ശേഷമാണ് പല ജോലികള്‍ക്കും പോയിത്തുടങ്ങിയത്. മീന്‍വില്‍പ്പനയും ഇതിന്റെ ഭാഗമായിരുന്നെന്ന് ഹനാന്‍ പറഞ്ഞു.

പ്രിന്‍സിപ്പലും

പ്രിന്‍സിപ്പലും

ഹനാനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ സത്യമാണെന്ന് കോളേജ് പ്രിന്‍സിപ്പലും ശരിവെച്ചു. ഹനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്നും കോളേജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ഹനാന്‍ ബുദ്ധിമുട്ടാറുണ്ടായിരുന്നെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

English summary
hanan say about her life story controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X