കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ട്രെയിനിൽ ഒരാൾ അപമര്യാദയായി പെരുമാറി, പോലീസ് പറയുന്നത് തന്നോട് ഇറങ്ങാൻ', വീഡിയോയുമായി ഹനാൻ

Google Oneindia Malayalam News

കൊച്ചി:സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ് ശ്രദ്ധ നേടിയ ഹനാൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ തനിക്ക് ട്രെയിൻ യാത്രക്കിടെ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഹനാൻ. യാത്രയ്ക്കിടെ മദ്യലഹരിയിൽ ഉള്ളവർ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ഹനാൻ ആരോപിച്ചു. ട്രെയിനിൽ നിന്നുള്ള ലൈവ് വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഹനാൻ പ്രതികരിച്ചത്. പരാതിപ്പെട്ട തന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ പോലീസ് ആവശ്യപ്പെട്ടെന്നും വീഡിയോയിൽ ഹനാൻ പറഞ്ഞു. ജലന്തറിൽ ഒരു പരീക്ഷ എഴുതാൻ പോകുന്ന യാത്രയിലാണ് താൻ എന്നും ഹനാൻ പറയുന്നു.

ട്രെയിനിൽ യാത്രക്ക് ഇടയിൽ അപമര്യാദയായി പെരുമാറി


'ട്രെയിനിൽ യാത്രക്ക് ഇടയിൽ ഒരു പഞ്ചാബി എൻ്റെ ദേഹത്ത് വളരെ മോശം ആയി കയറി പിടിച്ചു.ഞാൻ ഒച്ചയെടുത്തു. കുറച്ച് സമയം അവർ മാറി ഇരുന്നു. പിന്നീട് കുറച്ച് ചെറുപ്പക്കാർ കൂട്ടം ചേർന്ന് കള്ളുകുടിച്ച് ബഹളം വെക്കാൻ തുടങ്ങി.കുറയെ തവണ മുന്നറിയിപ്പ് കൊടുത്തു. വേറെ ഒരു സുരക്ഷ സംവിധാനങ്ങളും ഇല്ലാതൊണ്ടാണ് വീഡിയോ എടുത്തത്. വീഡിയോ എടുത്തിട്ടും അവർ ദേഷ്യം കാണിച്ച് വിരട്ടാൻ നോക്കുന്ന ഒരു മനോഭാവം ആണ് കാണിക്കുന്നത്.ട്രെയിൻ ഇപ്പൊൾ സൂറത്ത് കഴിഞ്ഞു. 12903 Golden temple Train ആണ്. അധികൃതരുടെ ശ്രദ്ധയിൽ വീഴ്ച വന്നു ഇവിടെ മറ്റൊരു സൗമ്യയും നിർഭയയും ഉണ്ടാകാതെ ഇരിക്കട്ടെ', എന്നായിരുന്നു ആദ്യ വീഡിയോ പങ്കിട്ട് കൊണ്ട് ഹനാൻ പറഞ്ഞത്.

ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'ഒടുവിൽ ആ സന്തോഷം പങ്കിട്ട് ജാസ്മിൻ; മികച്ച തീരുമാനമെന്ന് ആരാധകർ , 'എ ജനുവിൻ ഹ്യൂമൺ'

മദ്യപിക്കുന്നവരുടെ വീഡിയോയും


ട്രെയിനിലിരുന്നത് മദ്യപിക്കുന്നവരുടെ വീഡിയോയും ഇതിനൊപ്പം ഹനാൻ പങ്കുവെച്ചിട്ടുണ്ട്. അതേസമയം താൻ പരാതി പെട്ടിട്ടും സംഭവം അറിഞ്ഞെത്തിയ പോലീസ് വളരെ മോശമായി തന്നോട് പെരുമാറിയെന്നും ഹനാൻ വീഡിയോയിൽ പറയുന്നു. 'താൻ ജലന്തറിൽ എപിയുവിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ്. നാളെ ഒരു പരീക്ഷയുണ്ട്. അതിന് വേണ്ടി അർജന്റ് ആയിട്ടാണ് ഞാൻ ജലന്തറിലേക്ക് ട്രാവൽ ചെയ്യുന്നത്. എന്നോട് ട്രെയിനിൽ നിന്ന് ഇറങ്ങാനാണ് പോലീസ് പറയുന്നത്'.

'ഗുരുവായൂരിൽ വെച്ചുണ്ടായ 'മോശം സ്പർശം' , പ്രമോഷനിടേയും ദുരനുഭവം'; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി'ഗുരുവായൂരിൽ വെച്ചുണ്ടായ 'മോശം സ്പർശം' , പ്രമോഷനിടേയും ദുരനുഭവം'; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

എനിക്ക് ടിക്കറ്റുണ്ട്,പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്


'എനിക്ക് ടിക്കറ്റുണ്ട്. എനിക്ക് നാളെ പോയിട്ട് അത്യാവശ്യമായി ഒരു പരീക്ഷയിൽ പങ്കെടുക്കേണ്ടതുണ്ട്. എനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഞാൻ അതിനെതിരെ പ്രതികരിച്ചു. അതിന് കേസ് എടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. അതിന് വേണ്ടി ഞാൻ എന്തിനാണ് ട്രെയിനിൽ നിന്നും ഇറങ്ങേണ്ടത്?', വീഡിയോയിൽ ഹനാൻ ചോദിച്ചു.

'ആ ചോയിസുകളിൽ തെറ്റ് പറ്റിയിട്ടുണ്ട്.. ഒരുമിച്ച് പോകാനാകുന്നില്ലെങ്കിൽ ഡിവോഴ്സ് ആണ് നല്ലത് '; മഞ്ജു പത്രോസ്'ആ ചോയിസുകളിൽ തെറ്റ് പറ്റിയിട്ടുണ്ട്.. ഒരുമിച്ച് പോകാനാകുന്നില്ലെങ്കിൽ ഡിവോഴ്സ് ആണ് നല്ലത് '; മഞ്ജു പത്രോസ്

യാത്ര ചെയ്യാൻ ഉള്ള ഫ്രീഡം ഉണ്ട്, ഇറങ്ങില്ല


'റെയിൽവേ പോലീസ് എന്നെ ട്രെയിനിൽ നിന്നും സ്റ്റേഷനിൽ വിളിച്ചു. യാത്രക്കിടയിൽ ഉണ്ടായ മോശം അനുഭവത്തിൻ്റെ പേരിൽ പ്രതികളെ ആണ് പോലീസ് സ്റ്റേഷനിൽ കൊണ്ട് പോകേണ്ടത്. ഞാൻ പരാതി കൊടുത്ത യാത്രക്കാരി ആണ്. എനിക്കു തുടർന്ന് യാത്ര ചെയ്യാൻ ഉള്ള ഫ്രീഡം ഉണ്ട്. ഞാൻ ട്രെയിനിൽ നിന്നും ഇറങ്ങുന്ന യാതൊരു പ്രശ്നവും ഉദിക്കുന്നില്ല', ഹനാൻ വീഡിയോയിൽ പറഞ്ഞു.

 ബ്രേക്ക് അപ്പ് ആയതിന് ശേഷം പങ്കാളിയോടുള്ള ആ പെരുമാറ്റം ശരിയല്ല: പുതിയ ലക്ഷ്യം പ്രഖ്യാപിച്ച് റോബിന്‍ ബ്രേക്ക് അപ്പ് ആയതിന് ശേഷം പങ്കാളിയോടുള്ള ആ പെരുമാറ്റം ശരിയല്ല: പുതിയ ലക്ഷ്യം പ്രഖ്യാപിച്ച് റോബിന്‍

English summary
Hanan Shares Live Video From Train And Opens Up About The Misbehavior She Faced, viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X