കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഷന്‍ കാര്‍ഡ് പോലും സ്വന്തമായില്ല... എന്നിട്ടും സര്‍ക്കാര്‍ പിന്തുണച്ചു, നന്ദിയറിയിച്ച് ഹനാന്‍!!

Google Oneindia Malayalam News

കൊച്ചി: ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയ നടത്തിയ ആക്രമണങ്ങള്‍ കടുത്തുപോയിരുന്നു. ഹനാന്‍ ജീവിക്കാനായി മീന്‍വിറ്റതല്ലെന്നും സിനിമയുടെ പ്രമോഷന്റെ ഭാഗമാണ് ഇതൊക്കെ എന്നുമായിരുന്നു വാദം. എന്നാല്‍ ഹനാനെതിരെ ആക്രമണം നടത്തിയവരൊക്കെ കുടുങ്ങുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പോലീസ് ഈ വിഷയത്തില്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു.

ഒരാളെ പോലും വെറുതെ വിടേണ്ടെന്നാണ് പോലീസിന് ലഭിച്ച നിര്‍ദേശം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഹനാന്‍. ഒറ്റപ്പെട്ട അവസ്ഥയില്‍ തനിക്കൊപ്പം നിന്ന സര്‍ക്കാര്‍ വലിയ കാര്യമാണ് ചെയ്തിരിക്കുന്നതെന്നാണ് ഹനാന്റെ അഭിപ്രായം. അതേസമയം ഹനാനെ തെറിവിളിച്ചവരില്‍ പലരും ഇപ്പോള്‍ പോസ്റ്റ് മുക്കിയിട്ടുമുണ്ട്.

സ്വന്തമായി റേഷന്‍ കാര്‍ഡ് പോലും ഇല്ല

സ്വന്തമായി റേഷന്‍ കാര്‍ഡ് പോലും ഇല്ല

സ്വന്തമായി ഒരു റേഷന്‍ കാര്‍ഡ് പോലും ഇല്ലാത്ത ആളാണ് താന്‍. എന്നിട്ടും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. തനിക്ക് പിന്തുണ നല്‍കികൊണ്ട് മുഖ്യമന്ത്രി സര്‍ ഇട്ട പോസ്റ്റ് കൂട്ടുകാര്‍ കാണിച്ച് തന്നു. ഇതില്‍ അതിയായ സന്തോഷമുണ്ട്. യാതൊരു പ്രാധാന്യവും ഇല്ലാത്ത എന്നെപ്പോലൊരാള്‍ക്ക് സര്‍ക്കാര്‍ കൂടെയുള്ളത് ആശ്വാസമാണ്. സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും ഹനാന്‍ പറഞ്ഞു.

കൂടുതല്‍ കരുത്ത് തോന്നുന്നു

കൂടുതല്‍ കരുത്ത് തോന്നുന്നു

തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നതില്‍ കൂടുതല്‍ കരുത്ത് തോന്നുന്നു. പോയ വഴി മറക്കുന്നയാളല്ല ഞാന്‍. എനിക്ക് മീന്‍കച്ചവടം തുടരണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അപമാനിച്ചവര്‍ക്കെതിരെ ഒരു പരാതി നല്‍കാനോ അതിന് പിറകേ പോകാനോ ഈ അവസ്ഥയില്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് പോലീസ് കേസുമായി മുന്നോട്ട് പോകട്ടെയെന്നും ഹനാന്‍ വ്യക്തമാക്കി.

കേരളം മുഴുവന്‍ പിന്തുണയ്ക്കും

കേരളം മുഴുവന്‍ പിന്തുണയ്ക്കും

നേരത്തെ ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇടപെടലില്‍ സൂക്ഷ്മത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതാണ്. അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്കേ അത് മനസിലാകൂ. കേരളം മുഴുവന്‍ ഹനാനെ പിന്തുണയ്ക്കുമെന്നും, പ്രശ്‌നങ്ങളെ ആത്മധൈര്യത്തോടെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധിക്ഷേപത്തിന് കേസ്

അധിക്ഷേപത്തിന് കേസ്

പെണ്‍കുട്ടിക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഹനാനെ സംരക്ഷിക്കാന്‍ എറണാകുളം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ നേരത്തെ തന്നെ കേസെടുത്തിട്ടുണ്ട്. നേരത്തെ ഹനാനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും പിന്തുണച്ചിരുന്നു. കുറ്റവാളികള്‍ക്കെതിരെ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു.

എല്ലാവരും കുടുങ്ങും

എല്ലാവരും കുടുങ്ങും

ഹനാനെതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ എല്ലാവരും കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി സിറ്റി പോലീസിനാണ് അന്വേഷണ ചുമതല. വൈകീട്ടോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. സോഷ്യല്‍ മീഡിയ വഴി ഹനാനെ അപമാനിച്ച എല്ലാവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. സൈബര്‍ പോലീസിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. അങ്ങനെയെങ്കില്‍ വിഷയത്തില്‍ ആദ്യ പോസ്റ്റിട്ട് വ്യക്തിക്കെതിരെ ഗുരുതര വകുപ്പ് ചുമത്താനും സാധ്യതയുണ്ട്.

Recommended Video

cmsvideo
ഹനാന് പിന്തുണയുമായി പിണറായി | Oneindia Malayalam
പോസ്റ്റുകള്‍ മുക്കി

പോസ്റ്റുകള്‍ മുക്കി

വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ക്കാണ് ഹനാനെതിരെ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടത്. എന്നാല്‍ പോലീസ് കേസെടുക്കുമെന്ന് ഉറപ്പായതോടെ ഇയാള്‍ പോസ്റ്റുകള്‍ മുക്കിയിരിക്കുകയാണ്. ഹനാന്‍ മീന്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ ഫേസ്ബുക്ക് ലൈവിലൂടെ ഇയാള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പിന്നീടാണ് ഹനാന്‍ അഭിനയിക്കുകയാണെന്ന് ആരോപണം ഉന്നയിച്ചത്. ഇത് മറ്റുള്ളവരും ഏറ്റുപിടിക്കുകയായിരുന്നു. പല ഗ്രൂപ്പുകളിലും ഇയാള്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒപ്പമുണ്ട്; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി; വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുംഒപ്പമുണ്ട്; ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി; വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കും

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കുംപാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കും

English summary
hanan thank to pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X