കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനാന് ജീവിക്കണം; മീന്‍വില്‍ക്കാന്‍ കടതുറക്കാൻ പോലും കഴിയില്ല... പക്ഷേ, തോൽക്കില്ല, വഴി വേറെ തുറന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ഹനാൻ കണ്ടെത്തിയ പുതിയ വഴി ഇതാണ് | Oneindia Malayalam

കൊച്ചി: ഹനാന്‍ എന്ന പെണ്‍കുട്ടിയെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ആദ്യം നൊമ്പരവും പിന്നെ വിവാദവും അതിന് ശേഷം വീണ്ടും നൊമ്പരവും ആയി മാറിയ ആ കുട്ടിയെ മലയാളികള്‍ എങ്ങനെ മറക്കാനാണ്?

ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്

അമ്മയേയും സഹോദരനേയും പുലര്‍ത്താന്‍ മീന്‍വില്‍ക്കാനിറങ്ങിയ ഹനാനെ കുറിച്ചുള്ള വാര്‍ത്ത അത്രയേറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതൊരു പബ്ലിസി സ്റ്റണ്ട് ആണെന്ന പ്രചാരണം വന്നപ്പോള്‍ വിവാദം കത്തിപ്പടര്‍ന്നു. ആദ്യത്തെ വാര്‍ത്ത തന്നെ ആയിരുന്നു സത്യം എന്ന് തെളിഞ്ഞതോടെ വീണ്ടും ഹനാനോട് സ്‌നേഹം കൂടി മലയാളികള്‍ക്ക്.

ഡ്രൈവര്‍ കള്ളംപറഞ്ഞത് എന്തിന്?; അപകടത്തേക്കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ടെന്ന് ഹനാന്‍ഡ്രൈവര്‍ കള്ളംപറഞ്ഞത് എന്തിന്?; അപകടത്തേക്കുറിച്ച് എനിക്കിപ്പോഴും സംശയമുണ്ടെന്ന് ഹനാന്‍

എറണാകുളത്തെ തമ്മനത്ത് മീന്‍ വില്‍ക്കുന്നതിനായി ഒരു കട തുറക്കാന്‍ ഇരിക്കുകയായിരുന്നു ഹനാന്‍. അതിന് വേണ്ടി കടമുറിയ്ക്ക് അഡ്വാന്‍സും കൊടുത്തു. പക്ഷേ, ഇപ്പോള്‍ ആ കടമുറി ഹനാന് കൊടുക്കാന്‍ പറ്റില്ലെന്നാണ് ഉടമ വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ, അതുകൊണ്ടൊന്നും തോറ്റുകൊടുക്കാന്‍ ഹനാന്‍ തയ്യാറല്ല.

കടതുറക്കാന്‍ പറ്റില്ല

കടതുറക്കാന്‍ പറ്റില്ല

തെരുവില്‍ മീന്‍ വിറ്റുകൊണ്ടായിരുന്നു ഹനാന്‍ ശ്രദ്ധ നേടിയത്. എന്നാല്‍ പിന്നീട് അത് മുടങ്ങി. ഒടുവില്‍ തമ്മനത്ത് ഒരു കട വാടകയ്‌ക്കെടുത്ത് അവിടെ മീന്‍ വില്‍ക്കാന്‍ തീരുമാനമായി. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു. അപ്പോഴാണ് കടമുറിയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും മുറി തരാന്‍ ആവില്ലെന്നും അറിയിക്കുന്നത്. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനും പറഞ്ഞുകഴിഞ്ഞു.

കടയില്ലെങ്കിലെന്ത്...

കടയില്ലെങ്കിലെന്ത്...

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലല്ലോ... കട തുറക്കാന്‍ പറ്റാത്തതില്‍ നിരാശപ്പെട്ട് പിന്‍വാങ്ങാനൊന്നും ഹനാന്‍ തയ്യാറല്ല. കടയില്ലെങ്കില്‍ ഓണ്‍ലൈനില്‍ മീന്‍ വില്‍ക്കാനാണ് ഹനാന്റെ തീരുമാനം. ഇക്കാര്യം സാങ്കേതിക വിദഗ്ധരുമായി സംസാരിക്കുകയും ചെയ്തുകഴിഞ്ഞു. അധികം വൈകാതെ ഓണ്‍ലൈനില്‍ ഹനാന്‍ മീന്‍വില്‍പന തുടങ്ങും.

പിറകില്‍ ചിലര്‍?

പിറകില്‍ ചിലര്‍?

വളരെ സാധാരണക്കാരനായ ഒരു പാവപ്പെട്ട മനുഷ്യന്‍ ആയിരുന്നു ഹനാന് കടമുറി നല്‍കാം എന്നേറ്റിരുന്നത്. അയാളുടെ സഹാദരങ്ങള്‍ എന്ന് പറഞ്ഞാണ് ചിലര്‍ ആദ്യം വന്ന് കട ഒഴിഞ്ഞുനല്‍കണം എന്നാവശ്യപ്പെട്ടത്. പിന്നീട് അയാള്‍ തന്നെ ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ കഴിഞ്ഞില്ലെന്നാണ് ഹനാന്‍ പറയുന്നത്. ഇതിന് പിന്നില്‍ അടുത്ത പ്രദേശത്തുള്ള ചിലരാണോ എന്ന സംശയവും ഹനാന്‍ പങ്കുവയ്ക്കുന്നുണ്ട്.

ലോണ്‍ വേണം

ലോണ്‍ വേണം

തുടക്കത്തില്‍ മീന്‍കച്ചവടത്തിന് സഹായത്തിന് ഉണ്ടായിരുന്ന ഓട്ടോറിക്ഷക്കാരന്‍ തന്നെയാണ് ഇപ്പോഴും ഹനാന് എല്ലാ സഹായങ്ങളും നല്‍കുന്നത്. ഓണ്‍ലൈനില്‍ കച്ചവടം തുടങ്ങിയാലും മീന്‍ എത്തിക്കാന്‍ ഒരു വാഹനം വേണ്ടി വരും. അതിനായി ലോണിന് അപേക്ഷിച്ചിട്ടുണ്ട് ഹനാന്‍. പക്ഷേ, അത് ഇതുവരെ ശരിയായിട്ടില്ല.

English summary
Hanan to start online fish selling soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X