ഹനാന് സംഭവിച്ച വാഹനാപകടം.. അപകടത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നു
Recommended Video

ജീവിത പ്രതിസന്ധികളില്‍ തളരാതെ മീന്‍ വിറ്റ് ഉപജീവനം കണ്ടെത്തിയ ഹനാന് ഹമീദ് എന്ന പെണ്‍കുട്ടിയെ മലയാളികള്‍ ഏറ്റെടുത്തത് പെട്ടെന്നായിരുന്നു. തനിക്ക് കിട്ടിയ സാമ്പത്തിക സഹായങ്ങളില്‍ വലിയ പങ്ക് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും ആ കൊച്ചുമിടുക്കി മാതൃകയായി. അതുകൊണ്ട് തന്നെയാണ് ഹനാന് അപകടത്തില്‍ പെട്ട വാര്‍ത്ത അറിഞ്ഞപ്പോഴും മലയാളികള്‍ ഏറെ വേദനിച്ചത്.
അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ ഹനാന്. എന്നാല്‍ അന്ന് രാത്രി രാത്രി നടന്ന അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹനാന്റെ വാഹനം ഓടിച്ചിരുന്ന കാര്‍ ഡ്രൈവര്‍ ജിതേഷ്. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ജിതേഷ് അപകടത്തെ കുറിച്ച് വിവരിച്ചത്.

കോഴിക്കോട്
കോഴിക്കോട് മൂന്ന് ഉദ്ഘാടന പരിപാടികളില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു ഹനാന്. സ്വര്‍ണക്കട, ജിംനേഷ്യം, ബ്യൂട്ടി പാര്‍ലര്‍ എന്നീ സ്ഥാപനങ്ങളുടെ ഉദ്ഘാടനമായിരുന്നു. എല്ലാം കഴിഞ്ഞ് മടങ്ങിയപ്പോഴേക്കും നേരം ഇരുട്ടി.

വണ്ടിയില്‍
തിരിച്ച് മരടിലേക്ക് പോകുകയായിരുന്നു ലക്ഷ്യം. ഹനാന്റെ സുഹൃത്തിന്റെ കാര്‍ ആയിരുന്നു. ഏകദേശം പുലര്‍ച്ച ആറരയോടെയാണ് കാര്‍ കൊടുങ്ങല്ലൂരില്‍ എത്തുന്നത്.

കിടന്നുറങ്ങി
തളര്‍ന്നത് കൊണ്ട് തന്നെ കാറില്‍ സീറ്റ് കുറച്ച് പുറകിലേക്ക് വലിച്ചിട്ട് ഹനാന് ഉറങ്ങുകയായിരുന്നു. കിടക്കുകയായിരുന്നതിനാല്‍ സീറ്റ് ബെല്‍റ്റും കൃത്യമായി ശരീരത്തില്‍ കിടന്നിരുന്നില്ല.

വട്ടം ചാടി
യാത്ര തുടര്ന്നോണ്ടിരിക്കെ പെട്ടെന്നായിരുന്നു ഒരാള്‍ കുറുകെ ചാടിയത്. അയാളെ രക്ഷിക്കാനുള്ള തത്രപാടില്‍ കാര്‍ എതിര്‍ഭാഗത്തേക്ക് വെട്ടിച്ചുവെങ്കിലും അപ്പോഴേക്കും കാറിന്റെ വീല്‍ റോഡില്‍ നിന്ന് തെന്നിമാറിയിരുന്നു. മുന്നോട്ടെടുക്കാന്‍ നോക്കിയപ്പോഴേക്കും കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു.

എഴുന്നേറ്റു
എങ്ങനെയൊക്കെയോ കാറില്‍ നിന്ന് എഴുന്നേറ്റ് താന്‍ പുറത്തു കടന്നുവെങ്കിലും ഹനാന് കാലുകള്‍ ഉയര്‍ത്താന്‍ പറ്റുന്നില്ലെന്ന് പറഞ്ഞു.അതുവഴി വന്ന ആംബുലന്‍സ് ഡ്രൈവറാണ് ഹനാനെ എടുത്ത് ആശുപത്രിയില്‍എത്തിച്ചത്.

പൊട്ടിയിരുന്നു
ഹനാനെ എടുത്തപ്പോള്‍ തന്നെ നട്ടെല്ലിന് പൊട്ടലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉടനെയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. ജിതേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.

ചികിത്സ
ഇപ്പോള്‍ ഹനാന്റെ ശസ്ത്രക്രിയ കഴിഞ്ഞു. ഇപ്പോഴും ഐസിയുവില്‍ തുടരുകയാണെന്നും അദ്ദേഹം ജിതേഷ് പറഞ്ഞു.നാന്റെ നട്ടെല്ലിനും ഡി 12 വെര്ട്ടിബ്രയ്ക്കുമാണ് പൊട്ടല്‍ ഉണ്ടായിരിക്കുന്നത്.

ബെഡ് റെസ്റ്റ്
ഹനാന് ആഴ്ചകളോളം ബെഡ് റെസ്റ്റ് വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഹനാന്റെ ചികിത്സ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications