കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും" ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെ സത്യം.. തുറന്ന് പറഞ്ഞ് ഹനാന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
'പ്രധാനമന്ത്രിക്ക് എന്ത് പണികൊടുക്കും' ഹനാന്റെ ഫേസ്ബുക് പോസ്റ്റിന് പിന്നിലെ സത്യം ഇതാണ്

ജീവിത പ്രതിസന്ധികളില്‍ തളരാതെ പഠനത്തിനും ജീവിക്കാനുമുള്ള പണം കണ്ടെത്താനായി കൊച്ചി തമ്മനം മാര്‍ക്കറ്റില്‍ മീന്‍വില്‍പ്പന നടത്തിയ ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് പെട്ടെന്നായിരുന്നു.എന്നാല്‍ ഹനാനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ തന്നെ അവളുടെ വില്ലനായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

ഹനാന്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന വാര്‍ത്തകളും പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ നിറയുന്നത്. ഹനാന്‍ ഹനാനി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും പ്രത്യേക്ഷപ്പെട്ടത്.ഇതോടെ ഹനാനെ രാജ്യദ്രോഹിയാക്കി മുദ്രകുത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. എന്നാല്‍ പോസ്റ്റിന് പിന്നിലെ സത്യമെന്തെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹനാന്‍.

അഭിമാനത്തോടെ

അഭിമാനത്തോടെ

കേരളക്കര അഭിമാനത്തോടെയാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയെ ഏറ്റെടുത്തത്. ജീവിത പ്രതിസന്ധികളില്‍ തളരാതെ വളരെ ചെറിയ വയസില്‍ തന്നെ അധ്വാനിക്കുകയും പഠന ചെലവു കണ്ടെത്തുകയും ചെയ്ത കൊച്ചുമിടുക്കി പെട്ടെന്ന കൈയ്യടി നേടി.

മീന്‍ വില്‍പ്പന

മീന്‍ വില്‍പ്പന

തന്‍റെ പ്രായത്തിലെ പെണ്‍കുട്ടികള്‍ ഒരിക്കലും ചെയ്യാന്‍ തയ്യാറാകാത്ത മീന്‍ വില്‍പ്പനയായിരുന്നു ഈ മിടുക്കി ഉപജീവനത്തിനായി തിരഞ്ഞെടുത്തത്.അതോടെ തമ്മനം മാര്‍ക്കറ്റിലെ ആ കൊച്ചു മീന്‍ വില്‍പ്പനക്കാരി പെട്ടെന്ന് തന്നെ എല്ലാവരുടേയും പ്രിയങ്കരിയായി മാറി.

മാറി മറിഞ്ഞു

മാറി മറിഞ്ഞു

ഹനാന്‍റെ ജീവിത കഥ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി. ഇതോടെ അരുണ്‍ ഗോപിയെന്ന സംവിധായകന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഹനാന് അവസരവും നല്‍കി. എന്നാല്‍ അതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സിനിമാ പ്രമോഷന് വേണ്ടിയായിരുന്നു ഹനാന്‍ മീന്‍ വിറ്റതെന്നതടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

ഇതോടെ ഹനാനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ തിരിഞ്ഞു. പലരും ഹനാനെ അധിക്ഷേപിച്ചു. ​എന്നാല്‍ പിന്നീട് യാഥാര്‍ത്ഥ്യം എന്താണെന്ന് ഹനാന്‍ തന്നെ വ്യക്തമാക്കിയതോടെ അവളെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. സര്‍ക്കാരും അവള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. പിന്നാലെ അവളെ അധിക്ഷേപിച്ചവരെ അഴിക്കുള്ളിലാക്കുകയും ചെയ്തു.

അപവാദം

അപവാദം

എന്നാല്‍ വീണ്ടും ഹനാനെ വേട്ടയാടുകയാണ് സോഷ്യല്‍ മീഡിയ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഹനാന്‍ ഹനാനി എന്ന പേജില്‍ നന്ന പോസ്റ്റുകള്‍ ഉയര്‍ത്തിയാണ് ഹനാനെതിരെ ആരോപണവുമായി ചിലര്‍ രംഗത്തെത്തിയത്.

എന്ത് പണി കൊടുക്കും

എന്ത് പണി കൊടുക്കും

ഹനാന്‍ ഹനാനി എന്ന പേജില്‍ നിന്ന് 'നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലായിരുന്നു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഈ വിഷ വിത്തിനെയാണോ കേരളം സ്നേഹിച്ചതെന്ന അടിക്കുറിപ്പോടെ ഹനാനെതിരായ പോസ്റ്റുകള്‍ പ്രത്യേക്ഷപ്പെട്ട് തുടങ്ങി.

സത്യം പറഞ്ഞു

സത്യം പറഞ്ഞു

പോസ്റ്റിന് പിന്നാലെ ഹനാന് എതിരായ സൈബര്‍ ആക്രമണം കടുത്തതോടെ വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്തെത്തി. തന്നെ ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് ഹനാന്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

രാജ്യദ്രോഹി

രാജ്യദ്രോഹി

ആദ്യം പുകഴ്ത്തി , പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹി ആക്കുന്നു, താന്‍ ഇതിന് മാത്രം എന്താണ് ചെയ്തത്.തന്‍റെ പേരില്‍ നിരവധി ഫേസ്ബുക്ക് പേജുകള്‍ ഉണ്ട്. അതില്‍ എല്ലാം തന്‍റെ ഫോട്ടോയാണ് പ്രൊഫൈല്‍ ചിത്രമായി കൊടുത്തിരിക്കുന്നത്.

വ്യാജ അക്കൗണ്ട്

വ്യാജ അക്കൗണ്ട്

അതൊക്കെ വ്യാജമാണ്. തനിക്ക് ഫേസ്ബുക്ക് പേജുണ്ടെങ്കിലും താന്‍ ഒട്ടും സജീവമല്ല. ഇതുവരെ രാഷ്ട്രീയമായ പോസ്റ്റുകളോ വാക്കുകളോ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ലെന്നും ഹനാന്‍ പ്രതികരിച്ചു.

 പരാതി കൊടുക്കും

പരാതി കൊടുക്കും

തനിക്കെതിരായ അപവാദ പ്രചരണങ്ങള്‍ക്കെതിരെ സൈബര്‍ പോലീസിനും സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കും പരാതി നല്‍കുമെന്നും ഹനാന്‍ പറഞ്ഞു.

English summary
hanans facebook post against prime minister modi this is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X