കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ട് കേസിലെ പ്രതി പോലീസിനെ വെട്ടിച്ചത് ആറ് വര്‍ഷം; കീഴടങ്ങിയത് ബന്ധുക്കളെ കാണാന്‍...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി ആറ് വര്‍ഷമാണ് പോലീസിനെ വെട്ടിച്ച് ഒളിച്ച് കഴിഞ്ഞത്. രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ പോലീസിനെ കബളിപ്പിച്ച് ജീവിച്ച സജില്‍ ഒടുവില്‍ കീഴടങ്ങിയത് ബന്ധുക്കളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ്.

കൈവെട്ട് കേസില്‍ നേരിട്ട് ബന്ധമുള്ള പ്രതിയാണ് മൂവാറ്റുപ്പുഴ രണ്ടാര്‍ക്കര സ്വദേശി സജില്‍ മുക്കാര്‍. അധ്യാപകന്‍റെ കൈവെട്ടാനുള്ള ഗൂഢാലോചനയിലും 2010 ജൂലയ് നാലിന് ജോസഫിന്‍റെ കൈവെട്ടുമ്പോഴുമെല്ലാം സജിലും പങ്കാളിയായിരുന്നു. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ ബുധനാഴ്ചയാണ് എറണാകുളം എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയത്.

Read More: ദുബായ് വിമാന അപകടത്തില്‍ ഒരു മരണം

TJ Joseph Hospital

ജോസഫ് മാഷിന്‍റെ കൈ വെട്ടിയതിന് ശേഷം സജില്‍ ഓച്ചിറയിലായിരുന്നു അദ്യം ഒളിവില്‍ കഴിഞ്ഞത്. പിന്നീട് നിലമേലിലും അവിടെ നിന്ന് തിരിച്ചിറപ്പള്ളിയിലേക്കും കടന്നു. പോലീസും എന്‍ഐഎയും അന്വേഷണം ശക്തമാക്കിയതോടെ സജില്‍ ചെന്നൈയില്‍ താവളം കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.

പോലീസിനെ ഭയന്ന് ആറ് വര്‍ഷത്തിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സജില്‍ ഒളിസങ്കേതം കണ്ടെത്തി. ഇത്രയും കാലം കുടുംബത്തോടോ ബന്ധുക്കളോടോ ഒരുതവണപോലും പോലും സജില്‍ ബന്ധപ്പെട്ടിരുന്നില്ല. ഒടുവില്‍ വീട്ടുകാരെ കാണണമെന്ന അതിയായ ആഗ്രഹത്തില്‍ പോലീസില്‍ കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.

സജിലിനെതിരെ എന്‍ഐഎ യുഎപിഎ കുറ്റം ചുമത്തിയിട്ടുണ്ട്. പള്ളിയില്‍ നിന്ന് കുടുംബത്തോടെപ്പം വീട്ടിലേക്ക് മടങ്ങവെ അക്രമികള്‍ ടിജെ ജോസഫിനെ കാറില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ട് പോയാണ് കൈ വെട്ടിയത്. അധ്യാപകന്‍റെ കൈ വെട്ടുമ്പോള്‍ റോഡില്‍ സുരക്ഷാവലയം തീര്‍ത്തത് സജിലിന്‍റെ നേതൃത്വത്തിലാണെന്ന് എന്‍ഐഎ അധികൃതര്‍ പറയുന്നു.

Read More: ആരാണ് രാജ്യ ദ്രോഹികള്‍? മാഗസിന്‍ നിരോധിച്ചതില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ സംഘര്‍ഷം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
An accused in college professor hand-chopping case surrendered before a special NIA court after six years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X