കൈവെട്ടിയ പ്രതികള്‍ക്ക് ജോസഫ് മാഷുടെ മാപ്പ്, എന്നിട്ടും അടങ്ങാതെ ചിലര്‍
കൊച്ചി: മതനിന്ദ ആരോപിച്ച് തന്റെ കപ്പത്തി വെട്ടി മാറ്റിയ പ്രതികള്‍ക്ക് പ്രൊഫ ടിജെ ജോസഫ് നേരത്തേ മാപ്പ് നല്കിക്കഴിഞ്ഞിരുന്നു.ഇപ്പോഴത്തെ വിധിയെ ഒരു സാധാരണ ഇന്ത്യന്‍ പൗരന് എന്ന നിലയിലാണ് നോക്കിക്കാണുന്നു എന്നാണ് വിധി പ്രസ്താവിയക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹം പറഞ്ഞത്.
വിധി എന്തായാലും തന്നെ ബാധിയ്ക്കില്ല. മനസ്സാക്ഷിയുടെ കോടതിയില്‍ അവര്‍ക്ക് മാപ്പ് നല്കിക്കഴിഞ്ഞിരിയ്ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ വര്‍ഷമിത്രയായിട്ടും തന്റെ പെന്ഷന്റേയും ശമ്പളത്തിന്റേയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തത്തതില് മാത്രമാണ് അദ്ദേഹത്തിന് വിഷമം.

കേസില്‍ കോടതി വിധി പറയുമ്പോഴും ജോസഫ് മാഷെ കുറ്റം പറയുന്നവര്‍ നിരവധിയുണ്ട്. ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം പ്രവാചകനെ നിന്ദിച്ചതിലൂടെ ചെയ്തതെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ പറഞ്ഞത്. എന്നാല്‍ ഈ സംഭവത്തില്‍ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു എന്ന കാര്യം അവര്‍ മറന്നുപോകുന്നു.
രാജ്യത്തെ കോടതിയ്ക്ക് തെറ്റെന്ന് തോന്നാത്ത ഒരു സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ ഇപ്പോഴും ചിലര്‍ മാനസികമായി വേട്ടയാടുന്നുണ്ടെന്ന് കരുതേണ്ടിവരും. കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇപ്പോള്‍ എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്.
കേസില്‍ 18 പ്രതികളെ വെറുതേവിട്ടത് അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ 58 പേരെ പ്രതിചേര്‍ത്തപ്പോള്‍ എന്‍ഐഎയുടെ കുറ്റപത്രത്തില്‍ 37 പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ാെന്നാം പ്രതിയടക്കം അഞ്ച് പേര് ഇപ്പോഴും ഒളിവിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications