കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ടിയ പ്രതികള്‍ക്ക് ജോസഫ് മാഷുടെ മാപ്പ്, എന്നിട്ടും അടങ്ങാതെ ചിലര്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മതനിന്ദ ആരോപിച്ച് തന്റെ കപ്പത്തി വെട്ടി മാറ്റിയ പ്രതികള്‍ക്ക് പ്രൊഫ ടിജെ ജോസഫ് നേരത്തേ മാപ്പ് നല്‍കിക്കഴിഞ്ഞിരുന്നു.ഇപ്പോഴത്തെ വിധിയെ ഒരു സാധാരണ ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലാണ് നോക്കിക്കാണുന്നു എന്നാണ് വിധി പ്രസ്താവിയക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹം പറഞ്ഞത്.

വിധി എന്തായാലും തന്നെ ബാധിയ്ക്കില്ല. മനസ്സാക്ഷിയുടെ കോടതിയില്‍ അവര്‍ക്ക് മാപ്പ് നല്‍കിക്കഴിഞ്ഞിരിയ്ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ വര്‍ഷമിത്രയായിട്ടും തന്റെ പെന്‍ഷന്റേയും ശമ്പളത്തിന്റേയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തത്തതില്‍ മാത്രമാണ് അദ്ദേഹത്തിന് വിഷമം.

TJ Joseph

കേസില്‍ കോടതി വിധി പറയുമ്പോഴും ജോസഫ് മാഷെ കുറ്റം പറയുന്നവര്‍ നിരവധിയുണ്ട്. ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം പ്രവാചകനെ നിന്ദിച്ചതിലൂടെ ചെയ്തതെന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ചിലര്‍ പറഞ്ഞത്. എന്നാല്‍ ഈ സംഭവത്തില്‍ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു എന്ന കാര്യം അവര്‍ മറന്നുപോകുന്നു.

രാജ്യത്തെ കോടതിയ്ക്ക് തെറ്റെന്ന് തോന്നാത്ത ഒരു സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ ഇപ്പോഴും ചിലര്‍ മാനസികമായി വേട്ടയാടുന്നുണ്ടെന്ന് കരുതേണ്ടിവരും. കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് ഇപ്പോള്‍ എസ്ഡിപിഐ നേതാക്കള്‍ പറയുന്നത്.

കേസില്‍ 18 പ്രതികളെ വെറുതേവിട്ടത് അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ 58 പേരെ പ്രതിചേര്‍ത്തപ്പോള്‍ എന്‍ഐഎയുടെ കുറ്റപത്രത്തില്‍ 37 പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ാെന്നാം പ്രതിയടക്കം അഞ്ച് പേര്‍ ഇപ്പോഴും ഒളിവിലാണ്.

English summary
Hand Chopping Case: My conscience aleady gave apology for the accuse- TJ Joseph.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X