കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ട് കേസ്: 13 പേര്‍ കുറ്റക്കാാര്‍, 18 പേരെ വെറുതേ വിട്ടു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി:മത നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. 18 പേരെ വെറുതേ വിട്ടു.

കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ മെയ് 5 ന് പ്രഖ്യാപിയ്ക്കും.

മതത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന ആദ്യത്തെ തീവ്രവാദ ആക്രമണം ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാകൂ. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്നു പ്രൊഫ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം.

കേരള മനസ്സാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട സംഭവം എന്നും ഇതിനെ വേണമെങ്കില്‍ വിളിയ്ക്കാം. കോളേജിലെ ഇന്റേണല്‍ പരീക്ഷയ്ക് തയ്യാറാക്കിയ ചോദ്യത്തില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് അധ്യാപകന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്.

Prf TJ Joseph

സംസ്ഥാനത്ത് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിയ്ക്കുന്ന ഒരു പ്രസ്ഥാനവും, അതിന്റെ പതാകാവാഹകരായ ഒരു ദിനപത്രവും ഈ കേസില്‍ പ്രതിസ്ഥാനത്ത് വന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തില്‍ കൊച്ചിയിലെ എന്‍ഐഎ കോടതി വിധി പറയുമ്പോള്‍ അത് കേരളത്തിന്റെ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്.

31 പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയായിരിയ്ക്കുന്നത്. എന്നാല്‍ ആ ക്രൂരകൃത്യം നിര്‍വ്വഹിച്ച വ്യക്തിയെ ഇതുവരെ പിടികൂടാന്‍ പോലീസിനോ പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎയ്‌ക്കോ കഴിഞ്ഞിട്ടില്ല. പിടികിട്ടാത്ത പ്രതികളില്‍ ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന ഭാരവാഹി കൂടി ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.

English summary
Kerala Hand Chopping Case: NIA court to proclaim the verdict on April 30. The main accused is still in underground.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X