കൈവെട്ട് കേസ്: 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവ്
കൊച്ചി: കൈവെട്ട് കേസില്‍ 13 പ്രതികളുടെ ശിക്ഷ കോടതി പ്രഖ്യാപിച്ചു. 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും ശേഷിയ്ക്കുന്ന മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷത്തെ തടവും ആണ് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.

തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന് ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ 31 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്.
പ്രതികള്‍ ചെയ്ത കുറ്റം ഒരു തരത്തിലും പൊറുക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കാണ് എട്ട് വര്‍ഷം തടവ്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്കിയവരാണ് മറ്റ് മൂന്ന് പ്രതികള്‍.
കൈപ്പത്തി വെട്ടിമാറ്റപ്പെട്ട അധ്യാപകന് ടിജെ ജോസഫിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിഴയായി ഈടാക്കുന്ന തുകയാണ് ടിജെ ജോസഫിന് നല്‍കുക.
മൂവാറ്റുപുഴയിലെ വീട്ടിന് മുന്നില്‍ വച്ച് ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് അമശ്ശന്നൂര് സ്വദേശിയായ സവാദ് ആണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായിരുന്ന എംകെ നാസര്‍ ആയിരുന്നു മുഖ്യ സൂത്രധാരന്‍. ഇവരെ രണ്ട് പേരേയും പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
കോടതി വിധിയില്‍ തൃപ്തിയില്ലെന്നാണ് പ്രോസിക്യൂഷന് പറയുന്നത്. പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ നല്കാന് അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന് അറിയിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications