കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈവെട്ട് കേസ്: 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവ്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കൈവെട്ട് കേസില്‍ 13 പ്രതികളുടെ ശിക്ഷ കോടതി പ്രഖ്യാപിച്ചു. 10 പ്രതികള്‍ക്ക് എട്ട് വര്‍ഷം തടവും ശേഷിയ്ക്കുന്ന മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷത്തെ തടവും ആണ് ശിക്ഷ വിധിച്ചിരിയ്ക്കുന്നത്.

TJ Joseph

തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ 31 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്.

പ്രതികള്‍ ചെയ്ത കുറ്റം ഒരു തരത്തിലും പൊറുക്കാനാവില്ലെന്നാണ് കോടതി വിലയിരുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കാണ് എട്ട് വര്‍ഷം തടവ്. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയവരാണ് മറ്റ് മൂന്ന് പ്രതികള്‍.

കൈപ്പത്തി വെട്ടിമാറ്റപ്പെട്ട അധ്യാപകന്‍ ടിജെ ജോസഫിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. പ്രതികളില്‍ നിന്ന് പിഴയായി ഈടാക്കുന്ന തുകയാണ് ടിജെ ജോസഫിന് നല്‍കുക.

മൂവാറ്റുപുഴയിലെ വീട്ടിന് മുന്നില്‍ വച്ച് ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് അമശ്ശന്നൂര്‍ സ്വദേശിയായ സവാദ് ആണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായിരുന്ന എംകെ നാസര്‍ ആയിരുന്നു മുഖ്യ സൂത്രധാരന്‍. ഇവരെ രണ്ട് പേരേയും പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കോടതി വിധിയില്‍ തൃപ്തിയില്ലെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പ്രതികള്‍ക്ക് കൂടുതല്‍ ശിക്ഷ നല്‍കാന്‍ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

English summary
NIA court proclaimed the punishments for Kerala Hand Chopping Case. 8 years imprisonment for first 10 accused and 2 year imprisonment for other three accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X