Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട്: ചുംബിയ്ക്കാനെത്തുന്നവരെ നഗ്നരാക്കി നടത്തും: ഹനുമാന്‍ സേന

കോഴിക്കോട്: സാദാചാര പൊലീസിംഗിനെതിരെ കോഴിക്കോട് നഗരത്തില്‍ നടക്കാനിരിയ്ക്കുന്ന ചുംബന സംഗമത്തില്‍ പങ്കെടുക്കാനെത്തുന്നവരെ നഗ്നരാക്കി നടത്തുമെന്ന് ഹനുമാന്‍ സേന . ഹനുമാന്‍ സേന(ഭാരത്) ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുതിയസ്റ്റാന്‍ഡിലും പരിസരത്തും ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

ചുംബന സമരം നടത്തുന്നവരുടെ നഗ്നതാ പ്രദര്‍ശനം ഹനുമാന്‍ സേന നടത്തിയ്ക്കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല . കോഴിക്കോട് നടക്കുന്ന സമരത്തിന് നേരെ പ്രതിഷേധങ്ങളൊന്നും തന്നെ പ്രഖ്യാപിയ്ക്കപ്പെട്ടിരുന്നില്ല. സമരക്കാര്‍ക്ക് നേരെ പൊലീസ് ഇടപെടലും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത് . എന്നാല്‍ നഗരത്തില്‍ സമരക്കാര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെ സമരത്തിന്റെ ഗതി മാറുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.

Hanuman Sena

സദാചാര പൊലീസിംഗിനെതിരെ ഓണ്‍ലൈന്‍ കൂട്ടായ്മകളാണ് കിസ് ഇന്‍ ദ സ്ട്രീറ്റ് എന്ന പേരി്ല്‍ ഡിസംബര്‍ ഏഴിന് കോഴിക്കോട്ട് ചുംബന കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നത്. വൈകുന്നേരം മൂന്ന് മണിയ്ക്കാണ് കൂട്ടായ്മ. സദാചാര പൊലീസ് ചമഞ്ഞ് കോഴിക്കോട്ടെ ഡൗണ്‍ടൗണ്‍ ഹോട്ടല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ ചുംബന സമരങ്ങള്‍ തുടങ്ങിയത്. കൊച്ചിയിലാണ് ആദ്യം സമരം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+