Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന സമരം; എസ്ഡിപിഐയുമായി കൈകോര്‍ക്കുമെന്ന് ഹനുമാന്‍ സേന

കൊച്ചി: സംസ്ഥാനത്ത് ഇനിയും ചുംബന സമരം ആവര്‍ത്തിച്ചാല്‍ സമാനമനസ്‌കരുമായി ചേര്‍ന്ന് പോരാടുമെന്ന് ഹനുമാന്‍സേന സംസ്ഥാന ചെയര്‍മാന്‍ എ.എം ഭക്തവത്സലന്‍. ചുംബന സമരം സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും അത്തരം സമരപരിപാടികളില്‍ ആവര്‍ത്തിച്ചാല്‍ ഇനിയും പ്രതികരിക്കുമെന്നും ഭക്തവത്സലന്‍ പറഞ്ഞു.

രാഷട്രീയ ജാതി മത ഭേതമന്യേ യോജിച്ച പരിപാടികള്‍ ആണ് നടത്തേണ്ടത്. ചുംബന സമരം പോലുള്ള അരാജക സമരങ്ങളെ കേരളത്തില്‍ നടത്തിയാല്‍ ജമാഅത്തെ ഇസ്ലാമി, സമസ്ത, എസ്ഡിപിഐ തുടങ്ങിയ മതസംഘടനകളുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഹനുമാന്‍ സേനയ്ക്ക് മടിയില്ല. ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

kiss-of-love

ചുംബന സമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലനെയും ഭാര്യ രശ്്മി ആര്‍ നായരെയും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പോലീസ് പിടികൂടിയതിനെ തുടര്‍ന്നാണ് ചുംബനസമരം വീണ്ടും ചര്‍ച്ചാ വിഷയമായത്. രാഹുല്‍ പശുപാലന്‍ ചുംബന സമരത്തില്‍ പങ്കെടുത്ത ഒരാള്‍ മാത്രമാണെന്നും അതുകൊണ്ടുതന്നെ ചുംബന സമരത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നുമാണ് സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ പറയുന്നത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ കൊച്ചിയില്‍ കിസ്സ് ഓഫ് ലവ് നടന്നപ്പോള്‍ തന്നെ മത നേതൃത്വത്തിലുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയും, ഹനുമാന്‍ സേനയും ഉള്‍പ്പെടെയുള്ളവര്‍ ഒരേ ആവശത്തോടെ എതിര്‍ത്ത ഒരേഒരു സമരമാണ് ചുംബന സമരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+