സിപിഎമ്മിന്റെ വികസന അജണ്ടയില്‍ ഏറ്റവും സന്തോഷം തനിക്ക്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സിപിഎമ്മിന്റെ പഠനകോണ്‍ഗ്രസില്‍ മുന്നോട്ട് വച്ച വികസന അജണ്ടയില്‍ എറ്റവും സന്തോഷം തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വികസനത്തിന് വേഗം കൂട്ടണമെന്നാണ് പഠനകോണ്‍ഗ്രസിലെ അജണ്ട അത് തന്റെ സര്‍ക്കാരിനുള്ള അഭിനന്ദനമാണ്. വികസനത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് സിപിഎം മുന്നോട്ട് വയ്ക്കുന്നത്. എല്ലാ മേഖലയിലും വികസനം നേടണം എന്നാണ് ഇപ്പോള്‍ പിണറായി വിജയന്‍ പറയുന്നത്. സിപിഎം ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പാള്‍ സന്തോഷമുണ്ടെന്നും, അവര്‍ തെറ്റുകള്‍ തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് മേഖലയില്‍ എന്ത് വികസനം കൊണ്ട് വന്നാലും എതിര്‍ക്കുന്നവരാണ് സിപിഎം. മറ്റുള്ളവര്‍ ചെയ്യുമ്പാള്‍ തെറ്റാകുന്ന കാര്യം അവര്‍ ചെയ്യുമ്പോള്‍ അത് ശരിയാകും. വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടിയുടെ അഴിമതി ആരോപിച്ച പിണറായി വിജയന്‍. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പദ്ധതി തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications