Get Updates
Get notified of breaking news, exclusive insights, and must-see stories!

Bakrid Malayalam Wishes: ബലിപെരുന്നാള്‍ ആശംസകള്‍ നേരാം, ഐതിഹ്യമറിയാം...

ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമര്‍പ്പണത്തിന്റേയും ഓര്‍മ്മപ്പെടുത്തലുമായി മറ്റൊരു ബലി പെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഇത്തവണ മേയ് 28 നാണ് ബലിപെരുന്നാള്‍. നേരത്തെ നാളെയായിരുന്നു ബലിപെരുന്നാള്‍ എന്നാണ് കലണ്ടറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ 28 നായിരിക്കും എന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു.

ഈ രാശിക്കാരാണോ? മേയ് 29 മുതല്‍ ജീവിതം മാറിമറിയും.. സൗഭാഗ്യപ്പെരുമഴ
ഈ രാശിക്കാരാണോ? മേയ് 29 മുതല്‍ ജീവിതം മാറിമറിയും.. സൗഭാഗ്യപ്പെരുമഴ

ബലിപെരുന്നാള്‍ വലിയ പെരുന്നാള്‍, ഈദ് അല്‍ അദ്ഹ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ഈ ദിനം ഇസ്ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പള്ളികളില്‍ പോയി നമസ്‌കരിച്ചും പരസ്പരം സ്‌നേഹവും സൗഹൃദവും പങ്കിട്ടും വിശ്വാസികള്‍ ഈ ദിനത്തെ ആഘോഷിക്കുന്നു.

Bakrid Malayalam Wishes 2026

ഐതിഹ്യം

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ കല്പന മാനിച്ച് സൃഷ്ടാവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാള്‍ എന്നാണ് വിശ്വാസം.

മഴ തുടരും... കാലവര്‍ഷം ഇന്ന് എത്തില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ തുടരും... കാലവര്‍ഷം ഇന്ന് എത്തില്ല; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതുകൊണ്ട് തന്നെ ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ പ്രതീകമായാണ് ബലിപെരുന്നാള്‍ കൊണ്ടാടുന്നത്. ഇബ്രാഹിം നബിയുടെ വിശ്വാസത്തിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികള്‍ അന്നേദിവസം മൃഗങ്ങളെ ബലി നടത്താറുണ്ട്. ഇസ്ലാംമത വിശ്വാസ പ്രകാരമുള്ള ദുല്‍ഹജ്ജ് മാസത്തിലെ 10-ാം ദിവസമാണ് ബലി പെരുന്നാളായി ആചരിച്ചു വരുന്നത്.

Bakrid Malayalam Wishes 2026

ത്യജിക്കുക, പങ്കിടുക, ദാനം ചെയ്യുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കാറുള്ളത്. ഇന്നേ ദിവസം ബലിയര്‍പ്പിക്കുന്ന ആടിനെ മൂന്നായി ഭാഗിച്ച് ഒരു വിഹിതം ബലി നല്‍കിയവര്‍ക്കും മറ്റൊരു ഭാഗം ബന്ധുമിത്രാദികള്‍ക്കും ഒരു ഭാഗം പാവപ്പെട്ടവനും നല്‍കണം എന്നാണ് പറയുന്നത്. ബലിക്കൊപ്പം തന്നെ ദാനധര്‍മ്മങ്ങള്‍ക്കും ഈ ദിനം പ്രത്യേക പ്രാധാന്യം കല്‍പിച്ച് നല്‍കിയിരിക്കുന്നു. 400 ഗ്രാം സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ സമ്പത്തുള്ള ഓരോ ഇസ്ലാം മത വിശ്വാസിയും ബലി നല്‍കണമെന്നാണ് പ്രമാണം.

വീണ്ടും ഇരുട്ടടി... സിഎന്‍ജി വിലയും കൂട്ടി; 11 ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന
വീണ്ടും ഇരുട്ടടി... സിഎന്‍ജി വിലയും കൂട്ടി; 11 ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന

ആശംസകള്‍ നേരാം

എല്ലാവര്‍ക്കും ബക്രീദ് ദിനാശംസകള്‍

Bakrid Malayalam Wishes 2026

ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും ഓര്‍മ പുതുക്കി ഒരു ബലിപെരുന്നാള്‍ കൂടി, ആശംസകള്‍

അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കും കുടുംബത്തിനും മേല്‍ എപ്പോഴുമുണ്ടാകട്ടെ, ബക്രീദ് ആശംസകള്‍..

ഈദുല്‍ അദ്ഹയുടെ ഈ പുണ്യദിനത്തില്‍, അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, ആശംസകള്‍..

Bakrid Malayalam Wishes 2026

ലോകത്തെ വെളിച്ചത്തിലേക്ക് നയിക്കാന്‍ അല്ലാഹു കൃപ ചെയ്യട്ടെ, ബക്രീദ് ആശംസകള്‍

തൗഹീദിന്റെ വഴിയില്‍ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു, ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

മനസിലെന്നും സ്‌നേഹത്തിന്റെ പൊന്‍വസന്തം പൂത്തുലയട്ടെ, ബക്രീദ് ആശംസകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+