അപ്പയ്ക്ക് ആശംസകൾ..ഉമ്മൻ ചാണ്ടിക്കൊപ്പം ചേർത്ത് വായിക്കപ്പെടുക എന്നതിനപ്പുറം ഒന്നും ഇല്ല;സിദ്ധിഖ്
തിരുനന്തപുരം; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 78ാം പിറന്നാൾ ആണിന്ന്. നിരവധി പേർ അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയായ ടി സിദ്ധിഖും ഫേസ്ബുക്കിലൂടെ ആശംസ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസിലെ പുനഃസംഘടനയുടെ പശ്ചാത്തലത്തിൽ സിദ്ദിഖ് എ ഗ്രൂപ്പിൽ നിന്നും അകന്നെന്നുള്ള പ്രചാരണങ്ങൾക്കിടെയാണ് ഉമ്മൻചാണ്ടിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുന്ന ടി സിദ്ധിഖിന്റെ പോസ്റ്റ്. സിദ്ധിഖിന്റെ വാക്കുകളിലേക്ക്
ഉമ്മൻ ചാണ്ടിയുടെ അനുയായി... ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ... എന്നിങ്ങനെ മാധ്യമങ്ങളിൽ കാണുമ്പോഴും ആളുകൾ അത് പറയുമ്പോഴും രാഷ്ട്രീയത്തിൽ എല്ലാം നേടി എന്ന തോന്നലാണു എനിക്ക് ഉണ്ടാകുക... ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി... ഏറ്റവും ജനകീയ നേതാക്കളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കോൺഗ്രസിന്റെ പുത്രൻ...

ഉമ്മൻ ചാണ്ടിക്കൊപ്പം പേരു ചേർത്ത് വായിക്കപ്പെടുക എന്നതിനപ്പുറം ഒന്നും നേടാനില്ല... ഒരു പിതാവിൽ നിന്ന് ഒരു മകനു ലഭിക്കുന്ന സ്നേഹവും സൗഭാഗ്യവും ആ മനുഷ്യനിൽ നിന്ന് എനിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നു... എത്ര വളരുമ്പോഴും ജനങ്ങളിലേക്ക് വേരാഴ്‌ന്ന് പോകുന്ന ആ രാഷ്ട്രീയ പ്രതിഭാസത്തിനു മുന്നിൽ ഒരു കുട്ടിയുടെ കൗതുകത്തോടെ നിൽക്കുകയാണു...
സർ എന്ന വിളിയിൽ തുടങ്ങിയ ബന്ധം അപ്പാ... എന്ന് ഹൃദയത്തിൽ തട്ടി വിളിക്കാവുന്ന അത്ര ആഴത്തിൽ എത്തിയിരിക്കുന്നു... പ്രിയ അപ്പയ്ക്ക് ജന്മദിനാശംസകൾ,സിദ്ധിഖ് കുറിച്ചു.
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ
ഡി സി സി പുനഃസംഘടന നടപടിയ്ക്കിടെയായിരുന്നു ഉമ്മൻചാണ്ടി-സിദ്ദിഖ് ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ ഉണ്ടായത്. കോഴിക്കോട് ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരു മറികടന്ന് ഐ ഗ്രൂപ്പുകാരനെ പിന്തുണച്ച ടി സിദ്ധിഖ് പിന്തുണച്ച് ഗ്രൂപ്പ് നേതൃത്വത്തിനിടയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
ആമ്പല്‍കുളത്തില്‍ അതീവ ഗ്ലാമറസായി വിന്ദുജ; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മാത്രമല്ല പുനഃസംഘടനയിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന ഉമ്മൻചാണ്ടിയുടെ വിമർശനത്തെ തള്ളി കൊണ്ടും സിദ്ധിഖ് പ്രതികരിച്ചിരുന്നു. ഇതോടെ സിദ്ധിഖിനെതിരെ വലിയ വിമർശനമായിരുന്നു എ ഗ്രൂപ്പിൽ ഉയർന്നത്. അതേസമയം വിമർശനം കടുത്തതോടെ ഉമ്മൻചാണ്ടിയെ സന്ദർച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സിദ്ധിഖിന്റെ മറുപടി.
ഉമ്മൻ ചാണ്ടിയുമായി വൈകാരികമായ ബന്ധമാണുള്ളത്, അതിൽ ഇടർച്ചയില്ലെന്ന് സിദ്ധിഖ് പറഞ്ഞിരുന്നു. അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കേണ്ടി വന്നാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉമ്മൻ ചാണ്ടി പ്രധാന ഘടകമാണെന്നും അദ്ദേഹത്തിനൊപ്പം അടിയുറച്ചു നിൽക്കുമെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.












Click it and Unblock the Notifications