കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് ചാന്‍സ് തരാമെന്ന് പറയും, നാളെ ഏത് ജയറാം..അറിയില്ലെന്ന് പറയും; പിറന്നാള്‍ ദിനത്തില്‍ വൈറലായി അഭിമുഖം

Google Oneindia Malayalam News

മിമിക്രി വേദിയില്‍ നിന്ന് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച് സിനിമ ലോകത്ത് കാലെടുത്തുവച്ച താരങ്ങളില്‍ ഒരാളാണ് ജയറാം. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജയറാം തമിഴിലും തന്റെ വരവ് അറിയിച്ചിരുന്നു. ഇന്ന് അദ്ദേഹം 56ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടന് ആശംസകള്‍ അറിയിച്ച് ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിട്ടുണ്ട്. തനിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നവര്‍ക്കെല്ലാം ജയറാം നന്ദിയും അറിയിച്ചുണ്ട്. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ എംവിഎം ഉണ്ണി പങ്കുവച്ച ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സിനിമയിലേക്ക് കടക്കാനുള്ള ആഗ്രഹത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.

അഭിനയ മോഹം

അഭിനയ മോഹം

സിനിമയിലേക്ക് കടക്കാനുള്ള ആഗ്രഹത്തെ കുറിച്ചാണ് ജയറാം അഭിമുഖത്തില്‍ വാചാലാകുന്നുണ്ട്. 1988ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയപ്പോഴാണ് ജയറാമുമായി എംവിഎം ഉണ്ണി നടത്തിയ അഭിമുഖമാണിത്. മിമിക്രിയിലെ പുതിയ ട്രെന്‍ഡുകളെ കുറിച്ചും അഭിനയ മോഹത്തെ കുറിച്ചും ജയറാം പറയുന്നുണ്ട്.

കലാഭവന്‍ ഏറ്റവും വലിയ ഭാഗ്യം

കലാഭവന്‍ ഏറ്റവും വലിയ ഭാഗ്യം

തന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് കലാഭവനിലെ പരിശീലനമെന്ന് ജയറാം അഭിമുഖത്തില്‍ പറയുന്നു. പുറത്താണെങ്കിലും സ്റ്റേജിലാണെങ്കിലും ഏതൊരു കലാകാരന്റെയും അവസാനത്തെ ലക്ഷ്യം സിനിമയായിരിക്കും. എല്ലാവരുടെയും മനസില്‍ ആഗ്രഹമുണ്ടെങ്കിലും അത് നടക്കണമെന്നില്ല- ജയറാം പറഞ്ഞു.

ഏത് ജയറാം അറിയില്ല

ഏത് ജയറാം അറിയില്ല

സിനിമ ഫീല്‍ഡ് ആയതുകൊണ്ട് തന്നെ ഒന്നും പറയാനാകില്ല. ഇന്ന് ചാന്‍സ് തരാമെന്ന് എന്ന് പറയും. എന്നാല്‍ നാളെ ചെന്നു കഴിഞ്ഞാല്‍ ഏത് ജയറാം അറിയില്ല എന്ന് പറയും അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ എനിക്കൊരു ചാന്‍സ് കിട്ടി എന്ന പറഞ്ഞുനടക്കുന്നതിനേക്കാള്‍ കിട്ടിക്കഴിഞ്ഞാല്‍ പറയാം. ഒന്നും പറയാനൊക്കില്ല- ജയറാം പറഞ്ഞു.

 സിനിമ താരങ്ങള്‍

സിനിമ താരങ്ങള്‍

സിനിമ താരങ്ങളെ മിമിക്രിയില്‍ അനുകരിക്കാനാണ് ഇഷ്ടപ്പെടുന്നത്. മിമിക്രി ചെയ്യുന്നതില്‍ 50 ശതമാനം മാത്രമേ നന്നാകുന്നുള്ളൂ എന്നാണ് തോന്നല്‍. നാല് വയസ് മുതലൊക്കെ ബന്ധുക്കളെയൊക്കെ അനുകരിച്ച് കാണിക്കുമായിരുന്നു. അമ്മയെ ഒക്കെ അനുകരിക്കുമായിരുന്നു. അവിടുന്നാണ് മിമിക്രിയുടെ തുടക്കമെന്നും ജയറാം പറയുന്നു.

അറിയപ്പെടുന്ന കലാകാരന്‍മാര്‍

അറിയപ്പെടുന്ന കലാകാരന്‍മാര്‍

മിമിക്രി രംഗത്തെ അറിയപ്പെടുന്ന കലാകാരന്‍മാരെക്കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിന്‍ ഹനീഫ, സംവിധായകന്‍ ഫാസില്‍, നെടുമുടി വേണു, ആലപ്പി അഷ്റഫ് എന്നിവരുടെ പേരുകളാണ് ജയറാം പറയുന്നത്. ചെറുപ്പം തുളുമ്പുന്ന മുഖത്തോടെ മിത ഭാഷിയായാണ് ജയറാം അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നിശ്ചയദാര്‍ഢ്യം കൊണ്ട് മഹത്തായ ഉയരങ്ങള്‍ കീഴടക്കിയ വ്യവസായി; ആരാണ് അദാര്‍ പൂനാവാല?നിശ്ചയദാര്‍ഢ്യം കൊണ്ട് മഹത്തായ ഉയരങ്ങള്‍ കീഴടക്കിയ വ്യവസായി; ആരാണ് അദാര്‍ പൂനാവാല?

അംബാനി കുടുംബത്തിലേക്ക് പുതിയ അതിഥി; മുകേഷ് അംബാനിയുടെ മകന് ആണ്‍കുഞ്ഞ് പിറന്നുഅംബാനി കുടുംബത്തിലേക്ക് പുതിയ അതിഥി; മുകേഷ് അംബാനിയുടെ മകന് ആണ്‍കുഞ്ഞ് പിറന്നു

മിസ്റ്റർ മോദി, അന്നദാതാക്കൾ തെരുവിൽ സമരം ചെയ്യുമ്പോൾ നിങ്ങൾ കൊട്ടാരം പണിയുന്നു; തുറന്നടിച്ച് കോൺഗ്രസ്മിസ്റ്റർ മോദി, അന്നദാതാക്കൾ തെരുവിൽ സമരം ചെയ്യുമ്പോൾ നിങ്ങൾ കൊട്ടാരം പണിയുന്നു; തുറന്നടിച്ച് കോൺഗ്രസ്

ടോങ്കില്‍ അധികാരം പിടിച്ച് സച്ചിന്‍ പൈലറ്റ്, ബിജെപിയെ അട്ടിമറിച്ചു, ഉപമുഖ്യമന്ത്രിയായി മടങ്ങിയെത്തും!!ടോങ്കില്‍ അധികാരം പിടിച്ച് സച്ചിന്‍ പൈലറ്റ്, ബിജെപിയെ അട്ടിമറിച്ചു, ഉപമുഖ്യമന്ത്രിയായി മടങ്ങിയെത്തും!!

 971 കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും 971 കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും

Recommended Video

cmsvideo
Remaster Old Footages to 4K UHD

English summary
Happy Birthday Jayaram: Actor Jayaram's first interview goes viral on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X