എ-പട നായകന്‍ മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം; ആദ്യ നായിക ഷക്കീലയെ കുറിച്ച് കുട്ടിക്കല്‍ ജയചന്ദ്രന്‍
കൊച്ചി: ഒരു സിനിമ പാരമ്പര്യവുമില്ലാത്ത, ഗ്രാമത്തില്‍ നിന്നും സിനിമയില്‍ എത്തിയതിനെ കുറിച്ച് തുറന്നുപറഞ്ഞ് നടനും അവതാരകനുമായ കുട്ടിക്കല്‍ ജയചന്ദ്രന്‍. നടി ഷക്കീലയ്ക്ക് പിറന്നാള്‍ ആശംസകര്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജയചന്ദ്രന്‍ തന്റെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറയുന്നത്. ഷക്കീലയുമായി താന്‍ അഭിനയിച്ച ആദ്യ ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങളും കുട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

അഭിനയമോഹം
യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന്‍ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും.

അന്നും ഇന്നുമില്ല
ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! 'രാസലീല'യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു.

നിന്റെ ഭാവി പോയി
എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിന്റെ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; 'നിങ്കള്‍ ക്ലിക്കാവും!'

കോമഡി ടൈം
പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി 'കൂട്ടിക്കല്‍ ജയചന്ദ്രന്‍' ജനിച്ചു.

ഹീറോ ആയ ചരിത്രം
വീണ്ടും 'ചിരിക്കുടുക്ക' യില്‍ നായകനായി! 'എ' പ്പട നായകന്‍ വീണ്ടും മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എന്റെ പ്രേക്ഷകര്‍ക്കും നന്ദി. എന്റെ പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍...












Click it and Unblock the Notifications