ദീപങ്ങളുടെ ആഘോഷം ദീപാവലി, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിക്കാം
ദീപങ്ങളുടെ ഉത്സവമെന്നാണ് ദീപാവലിയെ വിളിക്കാറുള്ളത്. ഇന്ന് രാജ്യം ദീപാവലി ആഘോഷിക്കുന്നതിനുള്ള തിരക്കിലാണ്. തുലാമാസത്തിലെ അമാവാസിദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദീപാവലി വലിയ രീതിയില്‍ ആഘോഷിക്കുന്നുണ്ട്. കേരളത്തില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് വളരെയധികം തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി. ദീപാവലി ആഘോഷത്തിന് ഒരുപാട് ഐതീഹ്യങ്ങളുണ്ട്.
ശ്രീരാമന്‍ പതിനാലുവര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലിയാഘോഷിക്കുന്നത് എന്നാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഐതീഹ്യം. ജൈനമതവിശ്വാസപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി ദീപാവലിയാഘോഷിക്കുന്നു.

ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെയാഘോഷം. ഇതാണ് ദക്ഷിണേന്ത്യയില്‍ പ്രധാനം. അതിനാല്‍ തെക്കേ ഇന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഈ ദിവസം വിശേഷമാണ്. ശ്രീഭഗവതിക്കു പ്രാധാന്യമുള്ള ദിവസമാണിത്. അന്നു ദാരിദ്ര്യശമനത്തിനായി ഭക്തര്‍ മഹാലക്ഷ്മിയെയാരാധിക്കുന്നു. ധനലക്ഷ്മിപൂജയാണ് ഇതിന്റെ തുടക്കം. പാലാഴിയില്‍ നിന്നും മഹാലക്ഷ്മി അവതരിച്ച ദിവസമാണ് എന്ന വിശ്വാസവുമുണ്ട്. ഭഗവതി ക്ഷേത്രങ്ങളില്‍ ഈ ദിവസം പ്രധാനമാണ്.
ഈ ദീപാവലിക്ക് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന ആശംസകള്‍ ഏതൊക്കെയാണെന്ന് നോക്കാം
ഈ ദീപാവലി ദിനത്തില്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ ലഭിയ്ക്കട്ടെ, സമ്പല്‍ സമൃദ്ധിയും സമാധാനവും ചേര്‍ന്ന ദിനങ്ങളാകട്ടെ ഇനിയുള്ള ജീവിതത്തില്‍!
എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസള്‍
എല്ലാവര്‍ക്കും സന്തോഷത്തിന്റെയും മഹാലക്ഷ്മിയുടെയും അനുഗ്രഹമുള്ള ദീപാവലി ആശംസകള്‍
തിന്മയെ ഇല്ലാതാക്കുന്ന നന്മയുടെ വെളിച്ചമാകട്ടെ നിങ്ങളുടെ ജീവിതം. സന്തോഷം നിറഞ്ഞ ദീപാവലി ആശംസകള്‍...
ഈ ദീപാവലി ദിനത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കാന്‍ ലക്ഷ്മീ ദേവി കനിയട്ടെ..ദീപാവലി ആശംസകള്‍
ലക്ഷ്മി ദേവിയുടെ അനുഗ്രഹമുള്ള ദീപാവലി ആശംസകള്‍ നേരുന്നു
നിറങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ എല്ലാവിധ ആശംസകളും നേരുന്നു












Click it and Unblock the Notifications