Easter Malayalam Wishes:നാളെ ഈസ്റ്റർ, സ്നേഹത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ആശംസിക്കാം
യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കലാണ് ഈസ്റ്റർ.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്ററിനെ വരവേൽക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ്. 50 ദിവസം നീണ്ട നോമ്പാചരണവും പ്രാർത്ഥനയ്ക്കും ശേഷമാണ് വിരുന്നോട് കൂടിയുള്ള ഈസ്റ്റർ ആഘോഷങ്ങൾ. ഈസ്റ്ററിന്റ് ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളിൽ നാളെ കുർബാനകളും ശ്രുശ്രൂഷകളും തിരുകർമ്മങ്ങളും ദിവ്യബലിയും നടക്കും. ക്രൈസ്തവ ഭവനങ്ങളിൽ രുചികരമായ ഭക്ഷണങ്ങൾ ഒരുക്കി ആളുകൾ ഒത്തുചേരും.
ഈസ്റ്ററും വിശ്വാസവും
ഗാഗുൽത്താമലയിലെ കുരിശിൽ തൂങ്ങി മരിച്ച യേശു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ അനുസ്മരണമായാണ് ലോകമെങ്ങുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ദിനത്തിൽ ആഘോഷിക്കുന്നത്. പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്റർ കാലവും എത്തുന്നത്. എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നുപോയാലും അതിനെല്ലാം ശുഭകരമായ ഒരു ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം കൂടിയാണ് ഈസ്റ്റർ.

ഓശാനയോട് കൂടിയാണ് ക്രിസ്ത്യാനികൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നത്. പെസഹ വ്യാഴവും ദുഃഖവെള്ളിയും കഴിഞ്ഞാണ് ഈസ്റ്റർ. കുരിശിലേറ്റുന്നതിന് മുൻപ് യേശു ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്നതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ. ഒലീവ് മരച്ചില്ലകളും ഈന്തപ്പന ഓലകളും വഴിയിൽ വിരിച്ചാണ് വിശ്വാസികൾ അന്ന് യേശുവിനെ വരവേറ്റത്. കുരുത്തോലപ്രദക്ഷിണം നടത്തിയാണ് ഓശാന ഞായർ വിശ്വാസികൾ ആചരിക്കുന്നത്.
12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലാണ് പെസഹ വ്യാഴം.യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിന്റെ മാതൃക കാട്ടിയതിനെ അനുസ്മരിച്ച് പള്ളികളിൽ പ്രത്യേകം കാൽകഴുകൽ ശുശ്രൂഷകൾ നടക്കും. വൈകുന്നേരം ഭവനങ്ങളിൽ അപ്പ മുറിക്കലും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും സ്മരണ പുതുക്കലാണ് ദുഃഖവെള്ളി. പ്രാർത്ഥനയും ഉപവാസവുമായാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്. കുരിശ് ചുമന്ന് ക്രിസ്തു ഗാഗുൽത്താമലയിലേക്ക് പോയതിന്റെ ഓർമ്മയായി കുരിശിന്‍റെ വഴിയും ദേവാലയങ്ങളിൽ നടത്തും.
ഈസ്റ്റർ ആശംസകൾ നോക്കാം
സമാധാനവും പ്രതീക്ഷയും നിറഞ്ഞ ഈസ്റ്റർ ആശംസകൾ
അവൻ ഉയർത്തെഴുന്നേറ്റു, ഈ മഹാത്തായ ദിനം ആഘോഷിക്കൂ
ഈസ്റ്റർ ദിനാശംസകൾ; എന്നേക്കും സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആശംസിക്കുന്നു
ഈസ്റ്റർ അത്ഭുതം നിങ്ങളുടെ ജീവിതത്തിലും പ്രകാശിക്കട്ടെ
ഈ പുണ്യകാലത്ത് എല്ലാ ആശംസകളും നേരുന്നു
ഈസ്റ്ററിന്റെ ചൈതന്യം നിങ്ങളുടെ ആത്മാവിൽ സ്നേഹവും കരുതലും നിറയ്ക്കട്ടെ
ഈസ്റ്റർ എന്നാൽ ഉയർത്തെഴുന്നേൽപ്പാണ് , നിങ്ങളുടെ ജീവിതവും സന്തോഷത്തോടെ വളരട്ടെ
വസന്തകാലം പോലെ തന്നെ മനോഹരവും തിളക്കമാർന്നതുമായ ഒരു ഈസ്റ്റർ ആശംസകൾ
പ്രതീക്ഷയും സന്തോഷവും ഉയർന്നു - ഈസ്റ്റർ ആശംസകൾ!
സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ ഈസ്റ്റർ ആശംസകൾ
പുതുജീവിതമെന്ന ഈസ്റ്റർ വാഗ്ദാനം നിങ്ങളുടെ മുന്നോട്ടുള്ള യാത്രക്ക് പ്രചോദനമാകട്ടെ
ഈസ്റ്ററിലും എന്നേക്കും വിശ്വാസം നിങ്ങളെ നയിക്കട്ടെ.
ചിരിയും സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞ ഈസ്റ്റർ നേരുന്നു
സന്തോഷകരവും വിശുദ്ധവുമായ ഈസ്റ്റർ ഞായർ ആശംസിക്കുന്നു
ഈ ഈസ്റ്റർ നിങ്ങളുടെ ജീവിതത്തിൽ പ്രത്യാശയുടെയും വിശ്വാസത്തിന്റെയും നവീകരണമാകട്ടെ.
സന്തോഷിക്കൂ, ശവകുടീരം ശൂന്യമാണ്, വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിരിക്കുന്നു
ഹാപ്പി ഈസ്റ്റർ; അനുകമ്പയും ദയയും നിറയട്ടെ
ഈ ഈസ്റ്റർ നിങ്ങളുടെ ഭവനത്തിലും ഹൃദയത്തിലും സമാധാനം സൃഷ്ടിക്കട്ടെ
പുനർജന്മം, പുതുക്കൽ പുനരുത്ഥാനം. അതാണ് ഈസ്റ്റർ വാഗ്ദാനം
ഈസ്റ്റർ പുതിയ തുടക്കങ്ങളും സന്തോഷങ്ങളും നൽകട്ടെ
ഈ ഉയിർത്തെഴുന്നേൽപ്പ് കാലം നിങ്ങളുടെ ഓരോ ചുവടുവയ്പ്പിലും ശക്തിയും പ്രത്യാശയും സമാധാനവും കൊണ്ടുവരട്ടെ
സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും ഈസ്റ്റർ ആശംസകൾ
ഓരോ ദുഖവെള്ളിക്കും ഒരു ഈസ്റ്റര്‍ ഉണ്ടായിരിക്കും,ഈസ്റ്റർ ആശംസകൾ!












Click it and Unblock the Notifications