Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹനത്തിന്റെയും ത്യാഗത്തിന്റെയും വലിയ പെരുന്നാള്‍; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

ലോകം വീണ്ടും ഒരു ബലിപെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍, ഇന്ത്യയിലെ ഇസ്ലാം മത വിശ്വാസികള്‍ ഞായറാഴ്ചയാണ് വലിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായി ഇസ്മായീലിനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ച ഇബ്രാഹിം നബി, ആ ത്യാഗ സന്നദ്ധത തന്നെയാണ് ബലി പെരുന്നാളിന്റെ ഏറ്റവും വലിയ സവിശേഷത.

ഏഞ്ചല്‍ ഒന്നും പറയാനില്ല...എന്തൊരു അഴകാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

eid

അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈ ദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ . വലിയ പെരുന്നാള്‍ എന്ന വാക്ക് ബലി പെരുന്നാള്‍ എന്ന പദത്തില്‍ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാര്‍ത്ഥത്തില്‍ അത് ശരിയായ പ്രയോഗ മല്ല. ബക്രീദ് എന്ന വാക്കും പില്‍ക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.

കഴിഞ്ഞ തവണ കൊവിഡ് കാലത്ത കര്‍ശന നിയന്ത്രണങ്ങളോടെയാണ് ബലി പെരുന്നാള്‍ ആഘോഷിച്ചതെങ്കില്‍ ഇത്തവണ ചെറിയ ആശ്വാസമുണ്ട്. പള്ളികളിലെ നമസ്‌കാരങ്ങള്‍ക്കും മറ്റും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഈ വലിയ പെരുന്നാളിന് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള ആശംസ സന്ദേശങ്ങള്‍ ചുവടെ

ആര്‍ഭാടങ്ങളില്ലാതെ മറ്റുള്ളവരെ സഹായിച്ചുകൊണ്ടും നമ്മുടെ നാടിനു വേണ്ടി പ്രാര്‍ത്ഥിച്ചും കൊണ്ടാവട്ടെ ഈ ബലിപെരുന്നാള്‍ - ബക്രീദ് ആശംസകള്‍

പരീക്ഷണങ്ങളുടെ പേമാരി തീര്‍ത്ത കഷ്ടതകളില്‍ നിന്നും എത്രയും വേഗം കരകയറാന്‍ നമുക്ക് സാധ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ ... ഏവര്‍ക്കും ബക്രീദ് ആശംസകള്‍

മനസിലെന്നും സ്നേഹത്തിന്റെ പൊന്‍വസന്തം പൂത്തുലയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .. ബലിപെരുന്നാള്‍ ആശംസകള്‍

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി വീണ്ടുമൊരു ബലിപെരുന്നാള്‍ .. ഏവര്‍ക്കും ബക്രീദ് ആശംസകള്‍

വിജയത്തിന്റെ സ്വാപാനത്തില്‍ വിരാജിക്കാനുള്ള ഏകവഴി തിന്‍മയെ നന്‍മകൊണ്ട് പ്രതിരോധിക്കുക മാത്രമാണ്. ഇബ്രാബിം സ്മരണ അതാണ് പഠിപ്പിക്കുന്നത് - ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

തൗഹീദിന്റെ വഴിയില്‍ ത്യാഗസമ്പന്നനായ ഒരു പിതാവിന്റെയും മകന്റെയും സ്മരണകളിരമ്പുന്നു.. ത്യാഗം നമ്മുടെ ജീവിത വ്രതമാകട്ടെ.. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+