Eid-ul-Fitr Malayalam Wishes: വീണ്ടുമൊരു ചെറിയ പെരുന്നാള്‍ കൂടി, പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷത്തിലാണ്. ഹിജ്‌റ വര്‍ഷം ശവ്വാല്‍ മാസം ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന്‍ വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കൊണ്ടാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കപ്പെടുന്നത്.

ഹിജ്‌റ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. റമദാന്‍ മാസത്തില്‍ വിശ്വാസികള്‍ ഭക്ഷണം വെടിഞ്ഞ് വ്രതം അനുഷ്ഠിക്കുന്നു. ഈദ് എന്ന് എന്ന അറബ് വാക്കിന്റെ അര്‍ത്ഥം ആഘോഷം എന്നാണ്. ഫിത്ര്‍ എന്നാല്‍ നോമ്പ് തുറക്കല്‍ എന്നാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് എല്ലാ ചെറിയ പെരുന്നാളും ലോകകത്തിന് നല്‍കുന്നത്.
ഈ ചെറിയ പെരുന്നാളിന് പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷകരമായ ഈദ് ആശംസിക്കുന്നു

എല്ലാവര്‍ക്കും എന്റേയും കുടുംബത്തിന്റെയും ഈദ് ആശംസകള്‍, ഈദ് മുബാറക്
വെളിച്ചത്തിന്റെ വഴികളിലേക്ക് ഈ ചെറിയ പെരുന്നാളിന് നിങ്ങളെ നയിക്കാനാകട്ടെ, ഈദ് മുബാറക്
ഇന്നത്തെ ദിവസം എനിക്ക് നിങ്ങളോടൊപ്പം ഉണ്ടായിരിക്കാന്‍ കഴിയില്ലായിരിയ്ക്കും, എന്നാല്‍ നിങ്ങള്‍ എപ്പോഴും എന്റെ പ്രാര്‍ത്ഥനയില്‍ ഉണ്ട്.

അല്ലാഹു നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും നല്‍കട്ടെ, ഈദ് ആശംസകള്‍
ചെറിയ പെരുന്നാള്‍ ആശംസകള്‍!
സ്‌നേഹവും സമാധാനവും നിറഞ്ഞൊരു ഈദ് നിങ്ങളുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരട്ടെ.
എല്ലാവര്‍ക്കും ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ട്.. ഈദ് മുബാറക്!

നിങ്ങളുടെ ഹൃദയം സന്തോഷത്തോടെ നിറയട്ടെ, ജീവിതം അനുഗ്രഹങ്ങളാല്‍ സമൃദ്ധമാകട്ടെ.
ഈദ് മുബാറക്! നിങ്ങളുടെ ജീവിതം സന്തോഷത്താലും സമാധാനത്താലും നിറഞ്ഞിരിക്കട്ടെ.
ഈദ് ദിനം നിങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷവും അനുഗ്രഹങ്ങളും കൊണ്ടുവരട്ടെ, ഹൃദയം നിറഞ്ഞ ആശംസകള്‍!
സ്‌നേഹവും ഐക്യവും നിറഞ്ഞൊരു ഈദ് നിങ്ങള്‍ക്കായി ആശംസിക്കുന്നു.. ഈദ് മുബാറക്!

ദൈവത്തിന്റെ കരുണയും അനുഗ്രഹവും എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമാകട്ടെ... ചെറിയ പെരുന്നാള്‍ ആശംസകള്‍!
ഈദ് ആഘോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പുതുവൈഭവവും സന്തോഷവും നിറക്കട്ടെ.
നിങ്ങളുടെയും കുടുംബത്തിന്റെയും എല്ലാ പ്രാര്‍ത്ഥനകളും സഫലമാകട്ടെ, ഈദ് മുബാറക്!
സ്‌നേഹവും സന്തോഷവും പങ്കുവെക്കുന്ന ഈദ് ദിനം നിങ്ങള്‍ക്ക് സമാധാനവും ഐശ്വര്യവും നല്‍കട്ടെ
ഈദ് ദിനത്തിലെ സന്തോഷം വര്‍ഷം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ... ഹൃദയം നിറഞ്ഞ ആശംസകള്‍!
നിങ്ങളുടെ ജീവിതം പ്രകാശമാനവും അനുഗ്രഹീതവുമായി മാറട്ടെ... ഈദ് മുബാറക്!
ഈദ് ദിനം നിങ്ങള്ക്ക് പുതിയ പ്രതീക്ഷകളും സന്തോഷങ്ങളും നല്‍കട്ടെ...












Click it and Unblock the Notifications